നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Team India | ക്യാപ്റ്റൻസി മാറ്റം ഇന്ത്യൻ ടീമിൽ ഭിന്നിപ്പുണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കാം; മുൻ ഓസീസ് താരം

    Team India | ക്യാപ്റ്റൻസി മാറ്റം ഇന്ത്യൻ ടീമിൽ ഭിന്നിപ്പുണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കാം; മുൻ ഓസീസ് താരം

    വിരാട് കോഹ്ലിയെ മാറ്റി രോഹിത് ശർമയെ ഇന്ത്യയുടെ ഏകദിന ടീമിന്റെയും ക്യാപ്റ്റനാക്കിയ ബിസിസിഐ നടപടി വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

    rohit sharma- virat kohli

    rohit sharma- virat kohli

    • Share this:
      വിരാട് കോഹ്ലിയെ (Virat Kohli) മാറ്റി രോഹിത് ശർമയെ (Rohit Sharma) ഇന്ത്യയുടെ ഏകദിന ടീമിന്റെയും ക്യാപ്റ്റനാക്കിയ ബിസിസിഐ (BCCI) നടപടി വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ബിസിസിഐയുടെ തീരുമാനത്തിനെതിരെ ആരാധകരും മുൻതാരങ്ങൾ അടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ബോർഡിന്റെ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തിയവരും ഉണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് ഈ ക്യാപ്റ്റൻസി മാറ്റം വലിയ ചർച്ചാവിഷയമായിരിക്കെ വിഷയത്തിൽ തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ സ്പിന്നറായ ബ്രാഡ് ഹോഗ് (Brad Hogg).

      തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിലൂടെയാണ് ഹോഗ് തന്റെ പ്രതികരണം അറിയിച്ചത്. ബോർഡിന്റെ തീരുമാനം ഇന്ത്യൻ ടീമിൽ ഭിന്നിപ്പുണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കാമെന്ന് പറഞ്ഞ ഹോഗ്, കോഹ്‌ലിയും രോഹിത്തും യാഥാർഥ്യവുമായി പൊരുത്തപ്പെട്ടുകൊണ്ട് ഒരുമിച്ച് ഇന്ത്യൻ ടീമിനെ മുന്നോട്ട് നയിക്കണമെന്നും പറഞ്ഞു.

      'ഈ തീരുമാനം ഇന്ത്യക്ക് ഒരേസമയം ശാപവും അനുഗ്രഹവുമാണെന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത പര്യടനത്തിനായി പുറപ്പെടുമ്പോൾ ഈ താരങ്ങളുടെ പേരിൽ ഡ്രസ്സിങ് റൂമിൽ ഭിന്നത ഉണ്ടാകില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇരുവരും ഒന്നിച്ച് ആ ഡ്രസ്സിങ് റൂമിലേക്ക് കടന്ന് ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കണം.കോഹ്‌ലിയും രോഹിത്തും എത്രയും പെട്ടെന്ന് തന്നെ യാഥാർഥ്യവുമായി പൊരുത്തപ്പെടുകയാണ് വേണ്ടത്.' ബ്രാഡ് ഹോഗ് പറഞ്ഞു.

      Also read- Rohit Sharma |ടി20 ടീമിനെ മാത്രമായിട്ട് നയിക്കാനില്ല; രോഹിത് ശർമ ഏകദിനത്തിലെയും ക്യാപ്റ്റൻസി ആവശ്യപ്പെട്ടു; റിപ്പോർട്ട്

      അടുത്ത അഞ്ചു വർഷത്തേക്കെങ്കിലും ലോക ക്രിക്കറ്റിനെ അടക്കിഭരിക്കാനുള്ള ബാറ്റിങ്, ബോളിങ് കരുത്ത് ഇന്ത്യയ്ക്കുണ്ടെന്നും ഹോഗ് കൂട്ടിച്ചേർത്തു.

      'കോഹ്ലിയുടെ മുന്നിൽ ഇനി ഇന്ത്യയെ ടെസ്റ്റ് മത്സരങ്ങളിൽ വിജയങ്ങളിലേക്ക് നയിക്കുക എന്നതും രോഹിത്തിന് മുന്നിൽ ഏകദിന - ടി20 ടീമുകളെ വിജയങ്ങളിലേക്ക് നയിക്കുക എന്നത് മാത്രം ചിന്തിച്ചാൽ മതിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങൾക്ക് മേലുള്ള സമ്മർദ്ദം ലഘൂകരിക്കാൻ ഇത് ഒരുപരിധി വരെ ഇവർക്ക് സഹായകമാകും. അതുപോലെ തന്നെ കുറച്ചു കാലമായി മോശം ഫോമിലുള്ള കോഹ്‌ലിക്ക് തിരിച്ചുവരവ് നടത്താൻ ലഭിക്കുന്ന ഏറ്റവും മികച്ച അവസരവും ഇതായിരിക്കുമെന്ന് ഹോഗ് പറഞ്ഞു.

      Also read- 'നന്ദി ക്യാപ്റ്റന്‍'; കോഹ്ലിക്ക് നന്ദിയറിയിച്ച് BCCI; ബോര്‍ഡിന് നാണമുണ്ടോയെന്ന് ആരാധകര്‍

      ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മയെ ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചത്. ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലൂടെയാകും രോഹിത് ഇന്ത്യയുടെ സ്ഥിരം ഏകദിന ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുക.

      Also read - Rohit Sharma |'ഹിറ്റ്മാന്‍' ശമ്പളത്തിന്റെ കാര്യത്തില്‍ കോഹ്ലിയെ തകര്‍ക്കുമോ? ക്യാപ്റ്റന്‍ രോഹിത്തിന്റെ ശമ്പളം അറിയാം

      നേരത്തെ ടി20യിലും രോഹിത് ശർമ വിരാട് കോഹ്‌ലിക്ക് പകരം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്നു. ടി20 ലോകകപ്പിന് ശേഷം കോഹ്ലി സ്ഥാനം ഒഴിഞ്ഞതോടെയാണ് രോഹിത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ പരമ്പര തന്നെ തൂത്തുവാരിയാണ് രോഹിത് തുടക്കമിട്ടത്. ന്യൂസിലന്‍ഡിനെതിരെ നടന്ന ടി20 പരമ്പര ഇന്ത്യ 3-0 നാണ് തൂത്തുവാരിയത്. ഇതിന് പിന്നാലെയാണ് ഏകദിനത്തിലും രോഹിത്തിനെ ക്യാപ്റ്റനാക്കിക്കൊണ്ടുള്ള ബിസിസിഐയുടെ തീരുമാനം വന്നത്. ഐപിഎൽ വിജയങ്ങളും ഏഷ്യ കപ്പ് നേട്ടവും രോഹിത്തിന് തുണയായി.
      Published by:Naveen
      First published: