ഹൈദരാബാദ്: ഹൈദരാബാദും കൊല്‍ക്കത്തയും തമ്മില്‍ നടന്ന മത്സരം കാണുന്നത് തടസപ്പെടുത്തിയ യുവാവിന്റെ പരാതിയില്‍ തെലുഗ് ടെലിവിഷന്‍ താരത്തിനെതിരെ കേസെടുത്തു. നടി പ്രശാന്തിനിയ്ക്കും അഞ്ച് സുഹൃത്തുക്കള്‍ക്കുമെതിരെയാണ് യുവാവിന്റെ പരാതിയില്‍ കേസെടുത്തത്.
ഞായറാഴ്ച ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ കളി കാണുന്നത് നടിയും അഞ്ച് സുഹൃത്തുക്കളം തടസപ്പെടുത്തിയെന്നാണ് യുവാവ് പരാതി നല്‍കിയത്. ചോദ്യം ചെയ്തപ്പോള്‍ തന്നെ അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറയുന്നു.
Also Read: 'മോദിയും വേണ്ട, രാഹുലും വേണ്ട' ധോണിയെ പ്രധാന മന്ത്രിയാക്കണമെന്ന ആവശ്യവുമായി ആരാധകര്‍
'ഐപിസി 341, 188, 506 എന്നീ വകുപ്പുകള്‍ പ്രകാരം ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റുകാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്' പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.