• News
 • World Cup 2019
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ഇറ്റലിയില്ലെങ്കിലെന്താ 'കാറ്റനാച്ചിയോ'യുമായി ഐസ്‌ലന്‍ഡില്ലേ

news18india
Updated: June 17, 2018, 9:49 PM IST
ഇറ്റലിയില്ലെങ്കിലെന്താ 'കാറ്റനാച്ചിയോ'യുമായി ഐസ്‌ലന്‍ഡില്ലേ
news18india
Updated: June 17, 2018, 9:49 PM IST
ആവുംവിധത്തില്‍ പ്രതിരോധിക്കുക, ഒരവസരം കിട്ടിയാല്‍ ഗോളടിച്ച് പിന്നെയും പ്രതിരോധക്കോട്ട കെട്ടുക. ഫുട്‌ബോളില്‍ ഇറ്റലിയാണ് ഈ തന്ത്രം ആവിഷ്‌കരിച്ചത്. അത് നന്നായി പയറ്റി അവര്‍ ലോകകിരീടം സ്വന്തമാക്കുകയും ചെയ്തു. ഒരു പരിധിയില്‍ കവിഞ്ഞ പ്രതിരോധം കളിയുടെ രസം കെടുത്തുന്നതു തന്നെയാണെങ്കിലും ഈ ഇറ്റാലിയന്‍ ഗെയിംപ്ലാന്‍ മൈതാനത്ത് വിജയം നേടുന്നതാണ് കാണാന്‍ സാധിച്ചത്.

ഇത്തവണത്തെ ലോകകപ്പില്‍ ഇറ്റലിയുടെ അസാന്നിധ്യം പലര്‍ക്കും വലിയ വിഷമമായിരുന്നു. എന്നാലിതാ ആ കുറവ് മറികടക്കാന്‍ ഇത്തവണ ഐസ്‌ലന്‍ഡുണ്ട്. കഴിഞ്ഞ ദിവസത്തെ അര്‍ജന്റീന-ഐസ്‌ലന്‍ഡ് മത്സരം കണ്ടവര്‍ സമ്മതിച്ചു കൊടുക്കുന്ന ഒരു കാര്യമുണ്ട്. അത് ഐസ്‌ലന്‍ഡ് പ്രതിരോധമാണ്. അര്‍ജന്റീനയെ കളത്തില്‍ പ്രതിരോധ കോട്ടകെട്ടി നേരിട്ടു അവര്‍.മെസിയെ എത്ര തന്ത്രപൂര്‍വമാണ് അവര്‍ പൂട്ടിയത്.
എപ്പോഴൊക്കെ മെസിക്ക് പന്തു കിട്ടുന്നുവോ, അപ്പോഴൊക്കെ ഐസ്‌ലന്‍ഡ് പ്രതിരോധം അദ്ദേഹത്തെ വളഞ്ഞു. ഗോളടിക്കാനാകാതെ അര്‍ജന്റീന വലഞ്ഞു. ഒടുവില്‍ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു അവര്‍ക്ക്.

പ്രതിരോധം കൊണ്ട് വിജയത്തോളം പോന്ന ഒരു സമനില നേടാമെന്ന് ഐസ്‌ലന്‍ഡ് തെളിയിച്ചു. ഇറ്റലിയിലൂടെ ഫുട്ബോളിന്റെ ആട്ടപ്രകാരത്തില്‍ ചേര്‍ക്കപ്പെട്ട സൈദ്ധാന്തിക പാഠങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയായിരുന്നു ഐസ്‌ലന്‍ഡ് ഇന്നലെ.


Loading...

ഇറ്റലി മൈതാനത്ത് നടപ്പാക്കിയ ആ സൈദ്ധാന്തിക പാഠത്തിനും ശൈലിക്കും താഴിട്ട് പൂട്ടല്‍ എന്ന് അര്‍ത്ഥമുള്ള 'കാറ്റനാച്ചിയോ' എന്നായിരുന്നു പേര്. അതാണ് യഥാര്‍ഥത്തില്‍ ഐസ്‌ലന്‍ഡ്, അര്‍ജന്റീനക്കെതിരെ നടപ്പാക്കിയത്.

മൈതാനത്ത് എതിര്‍ ടീമിന്റെ ഭാഗത്ത് ആളൊഴിഞ്ഞു കിടക്കുകയാണെങ്കില്‍ ഗോളടിക്കാന്‍ എളുപ്പമാണ്. എന്നാല്‍ എതിര്‍ഹാഫില്‍ ആരും ഇല്ലാത്ത അവസ്ഥ വരുത്താന്‍ അവരെയൊക്കെ കൂട്ടത്തോടെ സ്വന്തം
ഹാഫിലേക്ക് ആകര്‍ഷിക്കണം. ആക്രമിച്ച് കയറിവരുന്ന അവരെ ഗോളടിക്കാന്‍ വിടാതെ സ്വന്തം പെനാല്‍റ്റി ബോക്സില്‍ പൂട്ടിയിടുകയും വേണം.

പാളിപ്പോയാല്‍ മത്സരം കൈവിടും. പറയാന്‍ എളുപ്പമാണ്. പക്ഷേ, തകര്‍ക്കാനാവാത്ത പ്രതിരോധത്തിന്റെ കോട്ടകെട്ടാന്‍ സാധിക്കണം. ലോക ഫുട്ബോള്‍ ചരിത്രത്തില്‍ അതിന് സാധിച്ചത് ഒരേയൊരു ടീമിന് മാത്രമായിരുന്നു. അതായിരുന്നു ഇറ്റലി. എന്നാല്‍ ഒരൊറ്റ കളികൊണ്ടു തന്നെ ഇറ്റാലിയന്‍ തന്ത്രത്തെ ഓര്‍മ്മിപ്പിക്കാന്‍ ഐസ്‌ലന്‍ഡിനായി.ഇറ്റലി നടപ്പാക്കിയ കാറ്റനാച്ചിയോ, ലോകത്തെ ഏതൊരു മികച്ച മുന്നേറ്റനിരയ്ക്കു മുന്നിലും തകരാതെ
നിലകൊണ്ടിരുന്നു. 1982-ലും 2006-ലും ഇറ്റലി ലോകചാമ്പ്യന്മാരായതിനു പിന്നില്‍ അവരുടെ 'കാറ്റനാച്ചിയോ' എന്ന തന്ത്രമായിരുന്നു. 1982-ലെ കാറ്റനാച്ചിയോയില്‍നിന്ന് അല്‍പം ഭിന്നമായിരുന്നു അവരുടെതന്നെ 2006-ലെ ശൈലി എന്ന് മാത്രം.

ആ തന്ത്രം കൊണ്ട് ഇപ്പോഴിതാ ലോകകപ്പ് കളിക്കുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം തങ്ങളുടെ അരങ്ങേറ്റത്തില്‍ തന്നെ കാണികളുടെ മനസ് കീഴടക്കി. ഗോളടിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി മുതലാക്കുക. പിന്നെ, പ്രതിരോധം ഉരുക്കുകോട്ടയാക്കുക.ഇറ്റലിയെ കൂടാതെ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡും നടപ്പാക്കിയ തന്ത്രമാണിത്. കഴിഞ്ഞ അഞ്ച് സീസണുകളില്‍ അത്ലറ്റിക്കോ അത് വിജയകരമായി പരീക്ഷിച്ചു. ഇതില്‍ രണ്ടുവട്ടം അവര്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തി. ഒരു വട്ടം ലാലിഗ കിരീടവും നേടി. ഐസ്ലന്‍ഡും ആ തന്ത്രം പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ്.
First published: June 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...