• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

CBL 2019: കരുവാറ്റയിലും നടുഭാഗം ജേതാക്കൾ; ഹാട്രിക്ക് ജയത്തോടെ സിബിഎല്ലിൽ ബഹുദൂരം മൂന്നിൽ

കരുവാറ്റ ലീഡിംഗ് ചാനലില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 4.12.11 മിനിറ്റ് സമയം കൊണ്ടാണ് ഒരു കി.മി ദൂരമുള്ള ട്രാക്കില്‍ നടുഭാഗം ഹാട്രിക് ജയം തുഴഞ്ഞെടുത്തത്

news18-malayalam
Updated: September 15, 2019, 9:42 AM IST
CBL 2019: കരുവാറ്റയിലും നടുഭാഗം ജേതാക്കൾ; ഹാട്രിക്ക് ജയത്തോടെ സിബിഎല്ലിൽ ബഹുദൂരം മൂന്നിൽ
CBL_karuvatta
news18-malayalam
Updated: September 15, 2019, 9:42 AM IST
ആലപ്പുഴ: ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിച്ചിട്ടുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ(സിബിഎല്‍) മൂന്നാം മത്സരത്തിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) ജേതാക്കളായി. കരുവാറ്റ ലീഡിംഗ് ചാനലില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 4.12.11 മിനിറ്റ് സമയം കൊണ്ടാണ് ഒരു കി.മി ദൂരമുള്ള ട്രാക്കില്‍ നടുഭാഗം ഹാട്രിക് ജയം തുഴഞ്ഞെടുത്തത്.
മൂന്നു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ലീഗിനുള്ളിലെ വീറും വാശിയും തുഴകളില്‍ പ്രകടമായി. കോസ്റ്റ് ഡോമിനേറ്റേഴ്‌സ്(ചമ്പക്കുളം ചുണ്ടന്‍, യുണൈറ്റഡ് ബോട്ട് ക്ലബ്, കുട്ടമംഗലം) രണ്ടാമതും (4.12.90 മിനിറ്റ്) മൈറ്റി ഓര്‍സ്(ദേവസ് എന്‍സിഡിസി കുമരകം) മൂന്നാമതും (4.13.80 മിനിറ്റ്) ഫിനിഷ് ചെയ്തു. നിലവിൽ മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ 40 പോയിന്‍റുമായി നടുഭാഗം ഒന്നാമതാണ്. രണ്ടാമതുള്ള ചമ്പക്കുളത്തിനും ദേവസിനും 21 പോയിന്‍റ് വീതമുണ്ട്. വീയപുരത്തിന് 20 പോയിന്‍റും കാരിച്ചാലിന് 19 പോയിന്‍റുമാണുള്ളത്.

ആദ്യ ഹീറ്റ്‌സ് മത്സരത്തിന്റെ ആവര്‍ത്തനമായിരുന്നു ഫൈനല്‍. മൈറ്റി ഓര്‍സ്(ദേവസ് എന്‍സിഡിസി കുമരകം, വില്ലേജ് ബോട്ട് ക്ലബ്, കോസ്റ്റ് ഡോമിനേറ്റേഴ്‌സ്(ചമ്പക്കുളം ചുണ്ടന്‍, യുണൈറ്റഡ് ബോട്ട് ക്ലബ്, കുട്ടമംഗലം) എന്നിവയ്‌ക്കൊപ്പം നടുഭാഗം ചുണ്ടന്‍ കരുവാറ്റ മത്സരത്തിലെ ഏറ്റവും മികച്ച സമയം (3.56.00 മിനിറ്റ്) കുറിച്ച് ഹീറ്റ്‌സില്‍ ഒന്നാമതെത്തി. ഹീറ്റ്‌സിലെയും ഫൈനലിലെയും മികച്ച സമയത്തിനുള്ള നെറോലാക് എക്‌സ് എല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദ ഡേയും അഞ്ച് പോയിന്റ് അധികവും നടുഭാഗത്തിന് ലഭിച്ചു.

റേജിംഗ് റോവേഴ്‌സ് (കാരിച്ചാല്‍ ചുണ്ടന്‍, പോലീസ് ബോട്ട് ക്ലബ്- 4.15.72 മിനിറ്റ്) വേമ്പനാട് ബോട്ട് ക്ലബ് കുമരകം-പ്രൈഡ് ചേസേഴ്‌സ്(വീയപുരം- 4.15.83 മിനിറ്റ്) ടൗണ്‍ ബോട്ട് ക്ലബ് കുമരകം-ബാക്ക്വാട്ടര്‍ വാരിയേഴ്‌സ്(പായിപ്പാടന്‍- 4.25.07 മിനിറ്റ്) എടത്വ-ബാക്ക്വാട്ടര്‍ നൈറ്റ്‌സ്(ഗബ്രിയേല്‍-4.30.68 മിനിറ്റ്) കെബിസി/എസ്എഫ്ബിസി കുമരകം-തണ്ടര്‍ ഓര്‍സ്(മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍-4.32.39 മിനിറ്റ്), എടത്വ-ബാക്ക്വാട്ടര്‍ നിന്‍ജ(സെ. ജോര്‍ജ്ജ്-4.43.87 മിനിറ്റ്) എന്നിങ്ങനെ ഫിനിഷ് ചെയ്തു. സിബിഎല്ലിനൊപ്പം നടന്ന പ്രാദേശിക മത്സരമായ കരുവാറ്റ ഹോംമിനിസ്റ്റേഴ്‌സ് ട്രോഫി വള്ളം കളിയില്‍ കേശവപുരം ബോട്ട് ക്ലബ് തുഴഞ്ഞ ശ്രീ വിനായകന്‍ വിജയിച്ചു. ചെറുതന ചുണ്ടന്‍ രണ്ടും വലിയദിവാന്‍ജി മൂന്നും സ്ഥാനങ്ങള്‍ നേടി.

Boat Race League: താഴത്തങ്ങാടിയിലും നടുഭാഗത്തിന് നേട്ടം

സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ ജേതാക്കള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. ചുണ്ടന്‍ വള്ളങ്ങളുടെയും വള്ളപ്പുരകളുടെയും സംരക്ഷണത്തിനു വേണ്ടി സംസ്ഥാന ടൂറിസം വകുപ്പ് പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് വള്ളം കളി ഉദ്ഘാടനം ചെയ്ത ഹരിപ്പാട് എംഎല്‍എ കൂടിയായ പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു.

Loading...

ഓഗസ്റ്റ് 31 ന് നെഹ്റുട്രോഫി വള്ളം കളിക്കൊപ്പമാണ് സിബിഎല്ലിന് തുടക്കമായത്. പന്ത്രണ്ട് മത്സരങ്ങളിലെ ആകെ പോയിന്റ് നിലയില്‍ ഒന്നാമതെത്തുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. ഹീറ്റ്‌സില്‍ മൂന്നു വീതം ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിക്കുന്നത്. ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ മൂന്നു ടീമുകള്‍ അതത് മത്സരദിവസത്തെ ഫൈനലില്‍ തുഴയും. ഓരോ മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം സമ്മാനത്തുക ലഭിക്കും. പുറമെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും 4 ലക്ഷം രൂപ വീതവും ലഭിക്കും.

ഒന്നാം സ്ഥാനക്കാര്‍ക്ക് പത്തു പോയിന്റും രണ്ട് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനക്കാര്‍ക്ക് യഥാക്രമം എട്ടു മുതല്‍ ഒന്നുവരെയുമാണ് പോയിന്റ് ലഭിക്കുന്നത്. ഇതു കൂടാതെ ഹീറ്റ്‌സിലും ഫൈനലിലുമടക്കം ഏറ്റവും മികച്ച സമയത്തില്‍ ഫിനിഷ് ചെയ്യുന്ന ടീമിന് നെരോലാക് എക്‌സ്എല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദ ഡേ പ്രകാരം അഞ്ച് പോയിന്റ് അധികമായി ലഭിക്കും.

പിറവം, എറണാകുളം (സെപ്റ്റംബര്‍ 28), മറൈന്‍ ഡ്രൈവ്, കൊച്ചി (ഒക്ടോബര്‍ 5), കോട്ടപ്പുറം, തൃശൂര്‍ (ഒക്ടോബര്‍ 12), പൊന്നാനി, മലപ്പുറം (ഒക്ടോബര്‍ 19), കൈനകരി, ആലപ്പുഴ (ഒക്ടോബര്‍ 26), പുളിങ്കുന്ന്, ആലപ്പുഴ (നവംബര്‍ 2), കായംകുളം, ആലപ്പുഴ (നവംബര്‍ 9), കല്ലട, കൊല്ലം (നവംബര്‍ 16), പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളി, കൊല്ലം (നവംബര്‍ 23) എന്നിങ്ങനെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

ബുക്ക് മൈ ഷോ വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്. ഇതു കൂടാതെ മത്സരവേദികളില്‍ 20 ടിക്കറ്റ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. 200 രൂപ മുതല്‍ 2000 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍.
First published: September 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...