നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ത്രീ ഡി തന്നെ മച്ചാനെ' ലോകകപ്പിലെ തന്റെ ആദ്യ പന്തില്‍ വിക്കറ്റെടുത്ത് വിജയ് ശങ്കര്‍

  'ത്രീ ഡി തന്നെ മച്ചാനെ' ലോകകപ്പിലെ തന്റെ ആദ്യ പന്തില്‍ വിക്കറ്റെടുത്ത് വിജയ് ശങ്കര്‍

  18 പന്തില്‍ 7 റണ്‍സുമായാണ് പാക് ഓപ്പണറുടെ മടക്കം.

  Vijay-Shankar

  Vijay-Shankar

  • News18
  • Last Updated :
  • Share this:
   ഓള്‍ഡ്ട്രാഫോഡ്: ലോകകപ്പ് ക്രിക്കറ്റിലെ തന്റെ ഒന്നാം പന്തില്‍ വിക്കറ്റ് വീഴ്ത്തി വിജയ് ശങ്കര്‍. ഭൂവനേശ്വര്‍ കുമാറിന് പരുക്കേറ്റതിനെത്തുടര്‍ന്ന ബാക്കിയായ രണ്ട് പന്തുകള്‍ എറിയാനെത്തിയപ്പോഴാണ് വിജയ് ശങ്കര്‍ ഇമാം ഉള്‍ ഹഖിനെ എല്‍ബിയില്‍ കുരുക്കിയത്. 18 പന്തില്‍ 7 റണ്‍സുമായാണ് പാക് ഓപ്പണറുടെ മടക്കം.

   നേരത്തെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മികവ് തെളിയിച്ച താരമെന്ന വിശേഷണം കൊണ്ട് ത്രീ ഡി എന്ന പരാമര്‍ശം ലഭിച്ച താരമാണ് വിജയ് ശങ്കര്‍. ഈ വിശേഷണത്തെ കളിയാക്കി പലരും രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. ഇവര്‍ക്കെല്ലാമുള്ള മറുപടിയാണ് ആദ്യ പന്തിലൂടെ ശങ്കര്‍ നല്‍കിയത്.

   Also Read: ശങ്കറിനെയല്ല ആ നമ്പറില്‍ കളിപ്പിക്കേണ്ടത്; ഇന്ത്യന്‍ ടീമിനോട് യുവരാജ് പറയുന്നു

   അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 15 ന് ഒന്ന് എന്ന നിലയിലാണ് പാകിസ്ഥാന്‍. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് ഇന്ത്യ എടുത്തത്. രോഹിത്തിന്റെ സെഞ്ച്വറിയും രാഹുലിന്റെയും വിരാടിന്റെയും അര്‍ധ സെഞ്ച്വറികളുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയത്. 113 പന്തില്‍ 14 ഫോറിന്റെയും 3 സിക്‌സിന്റെയും അകമ്പടിയോടെ 140 റണ്‍സായിരുന്നു രോഹിത് നേടിയത്. നായകന്‍ വിരാട് കോഹ്‌ലി 65 പന്തില്‍ 77 റണ്‍സെടുത്തു. രാഹുല്‍ 78 പന്തില്‍ മൂന്നു ഫോറിന്റെയും രണ്ട് സിക്‌സിന്റെയും പിന്‍ബലത്തിലായിരുന്നു 57 റണ്‍സെടുത്തത്.

   First published: