• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ICC World Cup 2019: ഷമിയുടെ അഞ്ച് വിക്കറ്റിനിടയിലും റണ്‍മല കയറി ഇംഗ്ലണ്ട്; ഇന്ത്യക്ക് മുന്നില്‍ 338 റണ്‍സ് വിജയലക്ഷ്യം

കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഷമി ഇന്ന് അഞ്ചു വിക്കറ്റുമായി തിളങ്ങി

news18
Updated: June 30, 2019, 6:50 PM IST
ICC World Cup 2019: ഷമിയുടെ അഞ്ച് വിക്കറ്റിനിടയിലും റണ്‍മല കയറി ഇംഗ്ലണ്ട്; ഇന്ത്യക്ക് മുന്നില്‍ 338 റണ്‍സ് വിജയലക്ഷ്യം
shami
  • News18
  • Last Updated: June 30, 2019, 6:50 PM IST IST
  • Share this:
ബിര്‍മിങ്ഹാം: ഇന്ത്യക്കെതിരെ 338 റണ്‍സ് വിജയലക്ഷ്യം കുറിച്ച് ഇംഗ്ലീഷ് പട. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 337 റണ്‍സെടുത്തത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത നായകന്‍ ഓയിന്‍ മോര്‍ഗന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയില്‍ ബാറ്റെടുത്ത മറ്റു താരങ്ങളെല്ലാം ആഞ്ഞടിച്ചപ്പോള്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 5 വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയുടെ പ്രകടനം മാത്രമാണ് ഇന്ത്യക്ക് അല്‍പ്പമെങ്കിലും ആശ്വാസമേകിയത്.

ഒന്നാം വിക്കറ്റില്‍ ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. റോയ് (66) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ബെയര്‍സ്‌റ്റോ (111) റണ്‍സുമായാണ് മടങ്ങിയത്. 109 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെയാണ് ബെയര്‍സ്‌റ്റോ 111 റണ്‍സെടുത്തത്. താരത്തിന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറിയാണ് ഇന്ന് ഇന്ത്യക്കെതിരെ കുറിക്കപ്പെട്ടത്.

ഇരുവര്‍ക്കും പിന്നാലെ ബെന്‍സ്റ്റോക്‌സും (79) ജോ റൂട്ടും (44), ജോസ് ബട്‌ലറും (20), മികച്ച പ്രകടനം പുറത്തെടുത്തു. നായകന്‍ ഓയിന്‍ മോര്‍ഗന്‍ (1), ക്രിസ് വോക്‌സും (7) എന്നിവര്‍ വേഗത്തില്‍ പുറത്തായി. ഇന്ത്യക്കായി 5 വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ബൗളിങ്ങില്ഡ തിളങ്ങിയത്. 10 ഓവറില്‍ 69 റണ്‍സ് വിട്ടുകൊടുത്താണ് ഷമി അഞ്ച് വിക്കറ്റ് നേടിയത്. താരത്തിനു പുറമെ കുല്‍ദീപ് യാദവും ബൂമ്രയും ഒരോ വിക്കറ്റ് വീഴ്ത്തി.

വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഇന്ന് ജയിക്കാനായാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാന്‍ കഴിയും. മറുവശത്ത് തുടര്‍ തോല്‍വികള്‍ നേരിട്ട ഇംഗ്ലണ്ടിന് ഇന്നും ജയിക്കാനായില്ലെങ്കില്‍ സെമിയില്‍ കടക്കുന്നത് ബുദ്ധിമുട്ടാകും.

First published: June 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...