നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഹിറ്റ്മാന്‍ റോക്ക്‌സ്' ഇംഗ്ലണ്ട് ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയുമായി രോഹിത്; ഇത്തവണ ഇരകള്‍ പാകിസ്ഥാന്‍

  'ഹിറ്റ്മാന്‍ റോക്ക്‌സ്' ഇംഗ്ലണ്ട് ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയുമായി രോഹിത്; ഇത്തവണ ഇരകള്‍ പാകിസ്ഥാന്‍

  ഏകദിന ക്രിക്കറ്റിലെ 24ാം സെഞ്ച്വറിയാണ് രോഹിത്ത് ഇന്ന് നേടിയത്

  rohit

  rohit

  • News18
  • Last Updated :
  • Share this:
   ഓള്‍ഡ്ട്രാഫോഡ്: പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണ്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി. 85 പന്തില്‍ നിന്നാണ് ഹിറ്റ്മാന്‍ സെഞ്ച്വറി പിന്നിട്ടത്. ഏകദിന ക്രിക്കറ്റിലെ 24ാം സെഞ്ച്വറിയാണ് രോഹിത്ത് ഇന്ന് നേടിയത് ഒമ്പത് ഫോറുകളും മൂന്ന് സിക്‌സുകളും സഹിതമാണ് രോഹിത്തിന്റെ ഇന്നത്തെ പ്രകടനം.

   നേരത്തെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും രോഹിത് സെഞ്ച്വറി നേടിയിരുന്നു. ഈ ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ മൂന്നാം സെഞ്ച്വറിയുമാണിത്. രണ്ടാമത്തേത് ഓസീസിനെതിരെ ശിഖര്‍ ധവാന്റെ ബാറ്റില്‍ നിന്നായിരുന്നു പിറന്നത്.

   Also Read: ചരിത്രമെഴുതി രോഹിത്ത്- രാഹുല്‍ സഖ്യം; പാകിസ്ഥാനെതിരെ സ്വന്തമാക്കിയത് മിന്നുന്ന റെക്കോര്‍ഡ്

   മത്സരത്തില്‍ 30 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. 57 റണ്‍സെടുത്ത കെഎല്‍ രാഹുലിനെയാണ് നീലപ്പടയ്ക്ക് നഷ്ടമായത്. രോഹിത്തിനൊപ്പം 9 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലിയാണ് ക്രീസില്‍.

   First published:
   )}