• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ICC World Cup 2019: ഓസീസിനെതിരെ പാകിസ്താന് ടോസ് ജയം; ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു

ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് രണ്ടുമാറ്റങ്ങളുമായാണ് ഓസീസ് കളത്തിലിറങ്ങുന്നത്


Updated: June 12, 2019, 2:49 PM IST
ICC World Cup 2019: ഓസീസിനെതിരെ പാകിസ്താന് ടോസ് ജയം; ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു
Pakistan

Updated: June 12, 2019, 2:49 PM IST
ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് ലഭിച്ച പാകിസ്താന്‍ ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു. മഴഭീഷണിയിലാണ് ടോണ്‍ടണിലെ മത്സരം നടക്കുന്നത്. ഇന്ത്യയോടേറ്റ പരാജയത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഓസീസ് കളത്തിലിറങ്ങുന്നത്. മറുവശത്ത് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചെത്തുന്ന പാകിസ്താന് ഇന്ത്യക്കെതിരായ മത്സരത്തിനുമുമ്പ് ശക്തി തെളിയിക്കാനുള്ള അവസരം കൂടിയാണ് ഇന്നത്തെ പോരാട്ടം.

ലോകകപ്പ് ചരിത്രത്തിലെ മുഖാമുഖങ്ങളില്‍ വിജയറെക്കോര്‍ഡില്‍ ഓസീസിനൊപ്പമെത്താനുള്ള അവസരമാണ് ഇന്ന് ജയിച്ചാല്‍ പാകിസ്താന് ലഭിക്കുക. ലോകകപ്പില്‍ 9 വട്ടം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഓസീസ് അഞ്ചുവട്ടം ജയിച്ചുകയറി. പാകിസ്ഥാന്‍ നാലിലും. ഇന്ന് ജയം നേടിയാല്‍ കണക്ക് പുസ്‌കത്തില്‍ 5- 5 എന്ന മികച്ച റെക്കോര്‍ഡ് ടീമിന് ലഭിക്കും.

Also Read: 'കോഹ്‌ലിക്കെതിരായ പരാമര്‍ശം' പ്രതിഷേധം രൂക്ഷമായപ്പോള്‍ മാപ്പ് ചോദിച്ച് ഇംഗ്ലണ്ട് മുന്‍ താരം

എന്നാല്‍ ക്രിക്കറ്റ് ചരിത്രം ഓസീസിനൊപ്പമാണ്. ആകെ ഏറ്റുമുട്ടിയ നൂറ്റിമൂന്നില്‍ 67 ലും കങ്കാരുപ്പടയാണ് ജയിച്ചത്. മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ പരുക്കാണ് ഓസീസിന് വെല്ലുവിളിയാകുന്നത്. ഇത്തവണ മികച്ച ബാറ്റിങ്ങ് നിരയാണ് ഓസീസിന്റെ കരുത്ത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് രണ്ടുമാറ്റങ്ങളുമായാണ് ഓസീസ് കളത്തിലിറങ്ങുന്നത്.

മാര്‍കസ് സ്‌റ്റോയിനിസിനും ആദം സാംപയ്ക്കും പകരം കെയ്ന്‍ റിച്ചാര്‍ഡ്‌സണെയും ഷോണ്‍ മാര്‍ഷിനെയുമാണ് കങ്കാരുക്കള്‍ ടീമിലുള്‍പ്പെടുത്തിയത്. പാരിസ്താനും ശക്തമായ ബാറ്റിങ്ങ് നിരയാണ് കരുത്ത്. ഇമാം ഉല്‍ ഹഖും ഫക്തര്‍സമാനും ബാബര്‍ അസമും മുന്‍നിരയിലെത്തും. മുഹമ്മദ് ഹഫീസും ഷൊഹൈബ് മാലിക്കും
സര്‍ഫ്രാസ് അഹമ്മദുമടങ്ങുന്ന മധ്യനിര പരിചയസമ്പന്നരാല്‍ സംപുഷ്ടമാണ്.

First published: June 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...