• HOME
  • »
  • NEWS
  • »
  • sports
  • »
  • Shane Warne |വോണ്‍ മരിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് നാല് യുവതികള്‍ വില്ലയിലെത്തി; സിസിടിവി ദൃശ്യം പുറത്ത്

Shane Warne |വോണ്‍ മരിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് നാല് യുവതികള്‍ വില്ലയിലെത്തി; സിസിടിവി ദൃശ്യം പുറത്ത്

വോണിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ടു മണിക്കൂറോളം മുമ്പാണ് ഉഴിച്ചിലിനായി നാലു യുവതികള്‍ അദ്ദേഹം താമസിച്ചിരുന്ന വില്ലയിലെത്തിയത്.

  • Last Updated :
  • Share this:
    ഓസ്‌ട്രേലിയന്‍ ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍ (Shane Warne) മരിച്ച ദിവസം അദ്ദേഹത്തെ കാണാന്‍ നാല് യുവതികള്‍ വില്ലയില്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഷെയ്ന്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ടു മണിക്കൂറോളം മുമ്പാണ് ഉഴിച്ചിലിനായി നാലു യുവതികള്‍ അദ്ദേഹം താമസിച്ചിരുന്ന വില്ലയിലെത്തിയത്.

    തായ്ലന്‍ഡ് പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാലു യുവതികള്‍ വോണും സുഹൃത്തുകളും താമസിച്ചിരുന്ന വില്ലയിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വോണിനെ ജീവനോടെ അവസാനമായി കണ്ടതും ഇവരാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    എന്നാല്‍, അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് തായ്ലന്‍ഡ് പൊലീസ് വ്യക്തമാക്കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും വോണിന്റെ മരണം സ്വാഭാവികമായ കാരണങ്ങളാലാണെന്ന് വ്യക്തമായിരുന്നു.

    വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഉച്ചയ്ക്ക് 1.53നാണ് നാലു യുവതികള്‍ വില്ലയിലേക്ക് എത്തിയതെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ഇതില്‍ രണ്ടു യുവതികള്‍ ഷെയ്ന്‍ വോണ്‍ താമസിച്ചിരുന്ന മുറിയിലേക്ക് ഉഴിച്ചിലിനായി പോയി. ഏതാണ്ട് രണ്ടു മണിക്കൂറോളം സമയം അവിടെ ചെലവഴിച്ച ഈ യുവതികള്‍ 2.58നാണ് പുറത്തുപോയതെന്നും സിസിടിവി ദൃശ്യങ്ങളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു. ഇവര്‍ വില്ലയില്‍ നിന്ന് മടങ്ങിയ ശേഷം ഏതാണ്ട് രണ്ടേകാല്‍ മണിക്കൂറിനു ശേഷമാണ് വോണിനെ സുഹൃത്തുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

    ഈ സാഹചര്യത്തിലാണ് ഉഴിച്ചിലിനായി എത്തിയ യുവതികളാണ് വോണിനെ ഏറ്റവുമൊടുവില്‍ ജീവനോടെ കണ്ടതെന്ന് പൊലീസ് പറയുന്നത്. അതേസമയം, വോണിന്റെ മരണത്തില്‍ എന്തെങ്കിലും വിധത്തിലുള്ള ദുരൂഹത ഉണ്ടാകാനുള്ള സാധ്യത തായ്ലന്‍ഡ് പൊലീസ് തള്ളിക്കളഞ്ഞു.

    മരിച്ച് ആറ് ദിവസം കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

    Also read: Shane Warne |ക്രിക്കറ്റ് കണ്ടുകൊണ്ട് തന്നെ മരണം! വികാരധീനനായി വോണിന്റെ മാനേജര്‍

    ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിട്ടാണ് ഷെയ്ന്‍ വോണിനെ കണക്കാക്കുന്നത്. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം വിഖ്യാതമായിരുന്നു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ന്‍ വോണ്‍. 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകളാണ് വോണ്‍ നേടിയത്.
    194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും നേടി. രാജ്യാന്തര ക്രിക്കറ്റില്‍ 1001 വിക്കറ്റുകള്‍ എന്ന നേട്ടവും 1992 മുതല്‍ 2007 വരെ നീണ്ട കരിയറിനുള്ളില്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.

    Published by:Sarath Mohanan
    First published: