മക്കൾക്കൊപ്പം യോഗ ചെയ്ത് പിതൃദിനാഘോഷം; വൈറലായി സച്ചിന്റെ ട്വീറ്റ്

മക്കളായ അര്‍ജുന്‍, സാറ എന്നിവർക്കൊപ്പം യോഗ ചെയ്താണ് സച്ചിൻ യോഗ-പിതൃ ദിനം ആഘോഷിച്ചത്.

News18 Malayalam | news18-malayalam
Updated: June 21, 2020, 9:31 PM IST
മക്കൾക്കൊപ്പം യോഗ ചെയ്ത് പിതൃദിനാഘോഷം; വൈറലായി സച്ചിന്റെ ട്വീറ്റ്
സച്ചിൻ
  • Share this:
മുംബൈ: പിതൃദിനവും യോഗാ ദിനവും ഒന്നിച്ചാഘോഷിച്ച് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡ‍ുൽക്കർ. മക്കളായ അര്‍ജുന്‍, സാറ എന്നിവർക്കൊപ്പം യോഗ ചെയ്താണ് സച്ചിൻ യോഗ-പിതൃ ദിനം ആഘോഷിച്ചത്. യോഗ ചെയ്യുന്ന ചിത്രം ആരാധകർക്കായി സച്ചിൻ ട്വീറ്റ് ചെയ്തു. 'ഒരുമിച്ച് യോഗ ചെയ്ത് പിതൃദിനം ആഘോഷിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.സച്ചിന്റെ ട്വീറ്റിന് താഴെ ആരാധകർ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ആശംസകളുമായി രംഗത്തെത്തി.  ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ എന്നിവരാണ് പിതൃ ദിനാശംസകകളുമായി സച്ചിന്റെ ട്വീറ്റിന് താഴെയെത്തിയത്.

You may also like:'ക്ലിഫ് ഹൗസിലെ വിവാഹത്തിന് കോവിഡ് പ്രോട്ടോകോൾ ബാധകമല്ലേ? മുഖ്യമന്ത്രി സൈബർ ഗുണ്ടകളുടെ നിലവാരത്തിൽ': രമേശ് ചെന്നിത്തല [NEWS]'ആ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു'; മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് മുസ്ലിം ലീഗ് [NEWS] എട്ടു സീറ്റ് കൂടി; രാജ്യസഭയിൽ ബി.ജെ.പിക്ക് കോൺഗ്രസിന്‍റെ ഇരട്ടിയിലധികം സീറ്റ് [NEWS]

 
First published: June 21, 2020, 9:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading