ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി ഉഷയ്ക്ക് കേന്ദ്ര സര്‍വകലാശാലയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും. കായികമേഖലയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി നല്‍കുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് പുതിയ കായിക സംസ്കാരത്തിന് അടിത്തറയിട്ട പ്രതിഭയാണ് പി.ടി.ഉഷ. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സര്‍വകലാശാലയുടെ കര്‍ത്തവ്യമാണെന്നും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പി.ടി.ഉഷയുടെ ജീവിതവും നേട്ടങ്ങളുമെന്നും അധികൃതര്‍ അറിയിച്ചു. സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ ഡോക്ടറേറ്റ് സമ്മാനിക്കും.
വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സർക്കാർ നീട്ടി
രാജ്യത്തിനായി അനേകം മെഡലുകള്‍ നേടിയ പി.ടി ഉഷ പുതുതലമുറയിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ 20 വര്‍ഷമായി ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് എന്ന് സ്ഥാപനം നടത്തുകയും അവിടുത്തെ കായിക താരങ്ങളിലൂടെ രാജ്യാന്തര താരങ്ങളെ സമ്മാനിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Central university, PT Usha