നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ലോകകപ്പില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി രോഹിത്ത്; സെഞ്ച്വറിയില്‍ പിറന്ന റെക്കോര്‍ഡുകള്‍

  ലോകകപ്പില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി രോഹിത്ത്; സെഞ്ച്വറിയില്‍ പിറന്ന റെക്കോര്‍ഡുകള്‍

  ഇംഗ്ലണ്ട് മണ്ണില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ശിഖര്‍ ധവാനൊപ്പം ഒന്നാമതെത്താനും രോഹിത്തിനായി

  rohit

  rohit

  • News18
  • Last Updated :
  • Share this:
   ഓള്‍ഡ്ട്രാഫോഡ്: ഏകദിന ലോകകപ്പിലെ 24 ാം സെഞ്ച്വറിയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഇന്ന് നേടിയിരിക്കുന്നത്. ഈ ലോകകപ്പില്‍ രണ്ടാമത്തെ സെഞ്ച്വറിയും താരം സ്വന്തം പേരില്‍ ചേര്‍ത്തു. ഈ പ്രകടനത്തിനിടക്ക് നിരവധി റെക്കോര്‍ഡുകളും ഹിറ്റ്മാന്‍ സ്വന്തം പേരില്‍ ചേര്‍ക്കുകയുണ്ടായി.

   ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ. കഴിഞ്ഞ ലോകകപ്പില്‍ അഡ്‌ലെയ്ഡില്‍ വിരാട് കുറിച്ച സെഞ്ച്വറിയായിരുന്നു ഈ പട്ടികയിലെ ആദ്യത്തേത്. ഇംഗ്ലണ്ട് മണ്ണില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ശിഖര്‍ ധവാനൊപ്പം ഒന്നാമതെത്താനും രോഹിത്തിനായി. നാല് സെഞ്ച്വറികളാണ് ഇംഗ്ലീഷ് മണ്ണില്‍ ഇരുവര്‍ക്കമുള്ളത്.

   Also Read: ഇംഗ്ലണ്ട് ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയുമായി രോഹിത്; ഇത്തവണ ഇരകള്‍ പാകിസ്ഥാന്‍

   വിദേശ മണ്ണില്‍ കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍മാരുടെ പട്ടികയിലും രോഹിത് ധവാനെ (12) മറികടന്നു. 13 സെഞ്ച്വറിയാണ് ധവാന്റെ പേരിലുള്ളത്. ഏകദിന ലോകകപ്പിലെ വേഗതയേറിയ സെഞ്ച്വറിയുടെ പട്ടികയില്‍ അഞ്ചാമതാണ് രോഹിത് ഇന്ന് എത്തിയത്. 85 പന്തില്‍ നിന്നായിരുന്നു രോഹിത്തിന്റെ സെഞ്ച്വറി. 81 പന്തില്‍ മൂന്നക്കം കണ്ട സെവാഗിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്.

   First published: