നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'കുട്ടിക്കളി മാറീലാ ല്ലെ'; അഭിമുഖത്തിനായി ചാഹല്‍, ജീവനും കൊണ്ടോടി ധോണി

    'കുട്ടിക്കളി മാറീലാ ല്ലെ'; അഭിമുഖത്തിനായി ചാഹല്‍, ജീവനും കൊണ്ടോടി ധോണി

    അതിഥി ഗ്രൗണ്ടില്‍ നിന്നും ഡ്രസിങ് റൂമിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു

    dhoni

    dhoni

    • Last Updated :
    • Share this:
      വെല്ലിങ്ടണ്‍: ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരാംഗമായ ചാഹലിന്റെ ഇന്റര്‍വ്യൂ 'ചാഹല്‍ ടിവി' ക്രിക്കറ്റ് ലോകത്ത് ഇന്ന് പ്രശസ്തമാണ്. മത്സരത്തിനു മുമ്പും ശേഷവും താരങ്ങളുടെ അഭിമുഖങ്ങളുമായെത്താറുള്ള ചാഹല്‍ ടിവിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.

      നാലാം ഏകദിനത്തിനു മുമ്പ് യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ അഭിമുഖവുമായെത്തിയ ചാഹല്‍ ടിവി ഷോ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അന്ന് അഭിമുഖത്തിനായി ക്യാമറ ചലിപ്പിച്ചത് നായകന്‍ രോഹിത് ശര്‍മയായിരുന്നു. എന്നാല്‍ ഇന്ന് ചാഹല്‍ ടിവി തങ്ങളുടെ അതിഥിക്കരികിലേക്ക് എത്തിയപ്പോള്‍ അതിഥി ഗ്രൗണ്ടില്‍ നിന്നും ഡ്രസിങ് റൂമിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

      Also Read: ബാറ്റ് പോയാലും ഓട്ടം നിര്‍ത്തില്ല; ഇത് അഞ്ചാം ഏകദിനത്തിലെ പാണ്ഡ്യ ഷോ

       

      ഇന്ത്യയുടെ മുന്‍നായകനും സീനിയര്‍ താരവുമായ ധോണിയാണ് ചാഹലിന് പിടികൊടുക്കാതെ ഗ്രൗണ്ടിലൂടെ ഓടിയത്. ചിരിച്ചുകൊണ്ട് ചാഹല്‍ പുറകെ ഓടിയെങ്കിലും ധോണി പിടികൊടുക്കാന്‍ തയ്യാറായില്ല.

      First published:
      )}