BREAKING: ഫ്രാഞ്ചൈസികള്‍ എത്തിയില്ല; പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ലേലം ഉപേക്ഷിച്ചു

ഫ്രാഞ്ചൈസികള്‍ ലഭിയ്ക്കുമെന്ന പ്രതീക്ഷയില്‍ സ്പോണ്‍സറെ കണ്ടെത്തിയിരുന്നില്ല

news18
Updated: August 1, 2019, 5:32 PM IST
BREAKING: ഫ്രാഞ്ചൈസികള്‍ എത്തിയില്ല; പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ലേലം ഉപേക്ഷിച്ചു
nehru trophy boat race
  • News18
  • Last Updated: August 1, 2019, 5:32 PM IST
  • Share this:
കൊച്ചി: കൊച്ചിയില്‍ നടന്ന പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ലേലം ഫ്രാഞ്ചൈസികള്‍ എത്താത്തതിനാല്‍ ഉപേക്ഷിച്ചു. ഇതോടെ നെഹ്രു ട്രോഫി വള്ളംകളി ടീമുകള്‍ കടുത്ത പ്രതിസന്ധിയിലായി. ഫ്രാഞ്ചൈസികള്‍ ലഭിയ്ക്കുമെന്ന പ്രതീക്ഷയില്‍ സ്പോണ്‍സറെ കണ്ടെത്തിയിരുന്നില്ല. സര്‍ക്കാര്‍ നഷ്ടം നികത്തണമെന്നാണ് ടീമുകളുടെ ആവശ്യം.

ലക്ഷങ്ങള്‍ ചെലവഴിച്ച് നടന്ന ചടങ്ങാണ് ഫ്രാഞ്ചൈസികള്‍ എത്താത്തതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചത്. ലേല നടപടികള്‍ നിയന്ത്രിച്ചത് സ്വകാര്യ കണ്‍സള്‍ട്ടന്‍സിയായിരുന്നു. ആഗസ്റ്റ് പത്തിനാണ് പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആരംഭിക്കേണ്ടത്.

Also Read: 'ഓളപ്പരപ്പില്‍ ആവേശം നിറയ്ക്കാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്' മത്സര തീയതികളും വേദികളുമറിയാം

ആഗസ്റ്റ് പത്തുമുതല്‍ നവംബര്‍ ഒന്നുവരെ നീണ്ടു നില്‍ക്കുന്നതാണ് സിബിഎല്ലിന്റെ മത്സരക്രമം. 12 വാരന്ത്യങ്ങളില്‍ 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. നെഹ്രു ട്രോഫി വള്ളം കളിക്കൊപ്പം ആരംഭിച്ച് കേരളപ്പിറവി ദിനത്തില്‍ കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ബോട്ട് റെയ്‌സിനൊപ്പമാണ് സീസണ്‍ അവസാനിക്കുക.

ചാമ്പ്യന്മാര്‍ക്ക് 25 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനം ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയാണ് തുക.

First published: August 1, 2019, 5:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading