നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Champions League | മെസ്സി, നെയ്മര്‍, എംബപ്പെ ഇറങ്ങിയിട്ടും നിരാശ; പിഎസ്ജിക്ക് ജയമില്ല

    Champions League | മെസ്സി, നെയ്മര്‍, എംബപ്പെ ഇറങ്ങിയിട്ടും നിരാശ; പിഎസ്ജിക്ക് ജയമില്ല

    ചാമ്പ്യന്‍സ് ലീഗില്‍ മെസിയുടെ 150ആം മത്സരവുമായിരിന്നു ഇത്. മൂന്ന് സൂപ്പര്‍ താരങ്ങളെയും ഒരുമിച്ച് ഇറക്കിയാണ് പി എസ് ജി ഇന്ന് മത്സരം ആരംഭിച്ചത്.

    Credit: Twitter | Mirror football

    Credit: Twitter | Mirror football

    • Share this:
      പിഎസ്ജിക്കായി ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങിയ ലയണല്‍ മെസ്സിക്ക് നിരാശയുടെ സമനില. ബെല്‍ജിയന്‍ ക്ലബായ ക്ലബ് ബ്രുഗെയെ നേരിട്ട പിഎസ്ജി 1-1ന്റെ സമനില ആണ് വഴങ്ങിയത്. ഇതോടെ സൂപ്പര്‍ താരം മെസ്സിക്ക് തന്റെ പിഎസ്ജിയിലെ ആദ്യ മത്സരം വിജയമില്ലാതെ അവസാനിപ്പിക്കേണ്ടി വന്നു.

      താരസമ്പന്നമായ പിഎസ്ജി ആദ്യമായി നെയ്മര്‍, എംബപ്പെ, മെസ്സി ത്രയത്തെ ഒന്നിച്ച് കളത്തിലിറക്കിയ മത്സരമായിരുന്നു ഇത്. ചാമ്പ്യന്‍സ് ലീഗില്‍ മെസിയുടെ 150ആം മത്സരവുമായിരിന്നു ഇത്. മൂന്ന് സൂപ്പര്‍ താരങ്ങളെയും ഒരുമിച്ച് ഇറക്കിയാണ് പി എസ് ജി ഇന്ന് മത്സരം ആരംഭിച്ചത്. എന്നാല്‍ അവര്‍ക്ക് അത്ര നല്ല തുടക്കമായിരുന്നില്ലലഭിച്ചത്. ക്ലബ് ബ്രുഗെ മികച്ച ഒത്തൊരുമയോടെ കളിച്ചത് കൊണ്ട് തന്നെ മത്സരം ഒപ്പത്തിനൊപ്പം എന്ന രീതിയിലാണ് മുന്നേറിയത്. 15ആം മിനുട്ടില്‍ എംബപ്പെയുടെ ചടുല നീക്കം പിഎസ്ജിയെ മുന്നില്‍ എത്തിച്ചു. ഇടതു വിങ്ങില്‍ നിന്ന് കയറി വന്ന് എംബപ്പെ നല്‍കിയ പാസ് മനോഹരമായി ആന്‍ഡെര്‍ ഹെരേര വലയില്‍ എത്തിച്ചു.

      എന്നാല്‍ 27ആം മിനുട്ടില്‍ ക്ലബ് ബ്രുഗെയുടെ ക്യാപ്റ്റന്‍ ഹാന്‍സ് വാന്‍കിന്‍ ഗോള്‍ മടക്കി. പിന്നീട് ഇരുവശത്തും അവസരങ്ങള്‍ പിറന്നു. മെസ്സിയുടെ ഒരു ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങുന്നത് കണ്ടു. എംബപ്പെ സെന്റര്‍ ഫോര്‍വേഡായും, മെസിയും നെയ്മറും വശങ്ങളിലുമാണ് കളിക്കാന്‍ ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് 50ആം മിനുട്ടില്‍ എംബപ്പെ കളം വിട്ടു.

      മറ്റൊരു മത്സരത്തില്‍ മൂന്നിനെതിരെ ആറ് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മ്മന്‍ ക്ലബ്ബ് ലെയ്പ്‌സിഷിനെ തകര്‍ത്തു. എസി മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോല്‍പ്പിച്ചു. ഇന്റര്‍മിലാനെതിരെ റയല്‍മാഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ ജയിച്ചത്.

      Cristiano Ronaldo | രണ്ടാം വരവിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

      മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള തന്റെ രണ്ടാം വരവില്‍ കളിച്ച ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലും ചരിത്രം കുറിച്ചിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രണ്ട് സുപ്രധാന നേട്ടങ്ങളാണ് റൊണാള്‍ഡോ യങ് ബോയ്സിനെതിരായ മത്സരത്തില്‍ പോക്കറ്റിലാക്കിയത്. മത്സരത്തിനിറങ്ങിയപ്പോള്‍ തന്നെ റയല്‍ മാഡ്രിഡ് ഇതിഹാസതാരം ഇകര്‍ കസിയസിന്റെ ഏറ്റവുമധികം ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളെന്ന റെക്കോര്‍ഡിനൊപ്പമെത്തിയ റൊണാള്‍ഡോ മത്സരത്തില്‍ നേടിയ ഗോളിലൂടെ ലയണല്‍ മെസിയുടെ മാത്രം പേരിലുണ്ടായിരുന്ന ഒരു റെക്കോര്‍ഡിനും പങ്കാളിയായി.

      മത്സരത്തിന്റെ 13ആം മിനുട്ടില്‍ തന്നെ യങ് ബോയ്‌സിന്റെ വല കുലുക്കിയാണ് ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം വ്യത്യസ്ത ടീമുകള്‍ക്കെതിരെ ഗോളുകള്‍ നേടിയ കളിക്കാരനെന്ന ലയണല്‍ മെസിയുടെ റെക്കോര്‍ഡിനൊപ്പം പോര്‍ച്ചുഗല്‍ താരം എത്തുന്നത്. റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന മുപ്പത്തിയാറാമത്തെ ടീമാണ് യങ് ബോയ്‌സ്. ഈ സീസണ്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യത്തെ ഗോള്‍ കൂടിയാണു റൊണാള്‍ഡോ കുറിച്ചത്. തുടര്‍ച്ചയായ പതിനേഴാമത്തെ സീസണിലാണ് താരം ചാമ്പ്യന്‍സ് ലീഗില്‍ വലകുലുക്കുന്നതെന്ന പ്രത്യേകതയും ഈ ഗോളിനുണ്ടായിരുന്നു.
      Published by:Sarath Mohanan
      First published:
      )}