• HOME
 • »
 • NEWS
 • »
 • sports
 • »
 • മെസിയും റൊണാൾഡോയുമില്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ; 16 വർഷത്തിനിടെ ഇതാദ്യം

മെസിയും റൊണാൾഡോയുമില്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ; 16 വർഷത്തിനിടെ ഇതാദ്യം

ബാർസ ക്വാർട്ടറിൽ എത്താതെ പുറത്തായതോടെ തങ്ങളുടെ 13 വർഷം നീണ്ട ക്വാർട്ടർ ഫൈനൽ പ്രവേശന തുടർച്ചക്ക് ആണ് വിരാമമായത്

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  പാരിസ്: ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യോനോ റൊണാൾഡോയും ഇല്ലാതെയാകും ഇത്തവണ യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ മത്സരങ്ങൾ നടക്കുക. ഇരുവരുടെയും ടീമുകൾ പ്രീ ക്വാർട്ടറിൽ  പുറത്തായതോടെയാണിത്. 16 വർഷത്തിനിടെ ഇവരിൽ ഒരാളെങ്കിലും ഇല്ലാതെ ചാംപ്യൻസ് ലീഗ് ക്വാർട്ടർ നടക്കുന്നത് ഇതാദ്യമായിട്ടാണ്.

  പ്രീ ക്വാർട്ടറിൽ ഘട്ടത്തിൽ പി‌ എസ്‌ ജിയാണ് മെസിയുടെയും ബാഴ്‌സലോണയുടെയും ക്വാർട്ടർ ഫൈനൽ സ്വപ്നങ്ങൾ തകർത്തത്. ബുധനാഴ്ച നടന്ന രണ്ടാം പാദ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ അടിച്ചു സമനിലയിൽ പിരിഞ്ഞപ്പോൾ നൂക്യാംപിൽ നടന്ന ആദ്യ പാദത്തിലെ 4-1 ഉജ്ജ്വല വിജയത്തിന്‍റെ ബലത്തിൽ പി‌എസ്‌ജി ക്വാർട്ടറിൽ കടന്നു. ഇരുപാദങ്ങളിലുമായി 5-2 ന് ആർന്ന് പി എസ് ജി യുടെ മിന്നുന്ന വിജയം.

  ടൂറിനിലെ രണ്ടാം പാദത്തിൽ ആവേശകരമായ എക്‌സ്ട്രാ ടൈം പോരാട്ടത്തിനു ശേഷമാണ് യുവന്‍റസിന് മടക്ക ടിക്കറ്റ് നൽകി പോർട്ടോ ക്വാർട്ടർ പ്രവേശനം നേടിയത്. രണ്ടാം പാദത്തിൽ യുവന്‍റസ് 3-2 വിജയിച്ചെങ്കിലും ആദ്യ പാദത്തിലെ 2-1 തോൽവിയും കൂടാതെ സ്വന്തം മൈതാനത്ത് രണ്ടു എവെ ഗോൾ വഴങ്ങിയതും ആണ് യുവേക്ക് തിരിച്ചടി ആയത്.

  ഈ രണ്ട് തോൽവികൾ ആണ് യൂറോപ്പിലെ വലിയ ഫുട്ബോൾ മാമാങ്കത്തിന് അതിന്‍റെ രണ്ടു വലിയ താര രാജാക്കന്മാരെയും ക്വാർട്ടർ മത്സരങ്ങൾക്ക് യോഗ്യത നേടുവാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചത്. ഇതിന് മുൻപ് 2004-05 ൽ ആണ് ഇരുവർക്കും അവസാന എട്ടിൽ എത്താൻ പറ്റാതിരുന്നത്. 16 വർഷങ്ങൾക്കിപ്പുറം ഒരു തനിയാവർത്തനം. അന്ന് ചെൽസിയോട് ആണ് കറ്റാലൻ ക്ലബ് തോറ്റത്. റൊണാൾഡോയും ചുവന്ന ചെകുത്താൻമാരും എസി മിലാനോട് തോറ്റു പുറത്താവുക ആയിരുന്നു.

  ബാർസ ക്വാർട്ടറിൽ എത്താതെ പുറത്തായതോടെ തങ്ങളുടെ 13 വർഷം നീണ്ട ക്വാർട്ടർ ഫൈനൽ പ്രവേശന തുടർച്ചക്ക് ആണ് വിരാമമായത്. റൊണാൾഡോക്ക് അഞ്ചും മെസിക്ക് നാലു തവണയുമാണ് ഇതുവരെ ചാംപ്യൻസ് ലീഗ് നേടായനായത്.

  Also Read- അർബുദ ബാധിതരായ കുട്ടികളുടെ ചികിത്സ; ചരിത്ര ബൂട്ടുകൾ ലേലത്തിന് നൽകി ലയണൽ മെസ്സി

  ഇരുവരും ഇല്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ചിത്രം വന്നതോടെ ഒരു പഴയ ചോദ്യവും ഉയർന്നു വന്നു. മെസ്സി - റൊണാൾഡോ യുഗം അവസാനിച്ചു? രണ്ടുപേരുടെയും കളിമികവിന് കോട്ടമൊന്നുമില്ലെങ്കിലും വലിയ കിരീടങ്ങൾ നേടാൻ കഴിയുന്നില്ല എന്നത് ഒരു പോരായ്മ ആയാണ് പലരും കാണുന്നത്. ഇരുവർക്കും വെല്ലുവിളിയായി ഒരു പിടി യുവ താരങ്ങൾ ഉയർന്നു വരുന്നതും ഈ ചോദ്യത്തിന് ആക്കം കൂട്ടുന്നു.

  ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ പ്രത്യേകിച്ചും, രണ്ട് താരങ്ങളുടെ ആധിപത്യം കൊണ്ടാണ് ശ്രദ്ധേയമായത്. ഇരുവരെയും ഫുട്ബോൾ ലോകം നോക്കികാണുന്നത് ഈ രണ്ട് മഹാരഥന്മാരുടെ പിൻഗാമികൾ ആയിട്ടാണ്. പി എസ് ജി യുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ ആണ് ഒരാൾ, 25 ചാമ്പ്യൻസ് ലീഗ് ഗോളിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡും എംബാപ്പെ സ്വന്തമാക്കിയിരുന്നു. ഡോർട്മുണ്ടിന് വേണ്ടി കളിക്കുന്ന ഏർലിംഗ് ഹാലൻഡ് ആണ് മറ്റൊരു കളിക്കാരൻ. സേവിയ്യയെ തോൽപ്പിച്ച് ഡോർട്മുണ്ടിന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പ്രവേശനം നേടി കൊടുക്കുന്നതിലും ഹാലൻഡ് മുഖ്യ പങ്ക് വഹിച്ചു. ഈ അവസരത്തിൽ ആണ് 20 ചാമ്പ്യൻസ് ലീഗ് ഗോളുകൾ എന്ന നേട്ടത്തിൽ ഏറ്റവും ചെറിയ പ്രായത്തിൽ എത്തുന്ന കളിക്കാരൻ ആയത്.

  A Champions league quarter final without its superstars after 16years.
  Published by:Anuraj GR
  First published: