കോഹ്ലിക്കും ഇന്ത്യൻ ടീമിനും ആശംസയർപ്പിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം മാത്രമല്ല, അവരുടെ പ്രതിരോധനിരയിലെ കരുത്തനായ ഒരു ബ്രസീലിയൻ താരവും ടീം ഇന്ത്യയുടെ കടുത്ത ആരാധകനാണ്...

cricketnext
Updated: June 5, 2019, 6:26 PM IST
കോഹ്ലിക്കും ഇന്ത്യൻ ടീമിനും ആശംസയർപ്പിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം
kohli_chelsea
  • Share this:
തോമസ് മുള്ളർക്ക് പിന്നാലെ വിരാട് കോഹ്ലിക്കും ടീം ഇന്ത്യയ്ക്കും ഫുട്ബോൾ ലോകത്ത് നിന്ന് ആശംസയുമായി കൂടുതൽ പേർ. ഏറ്റവും ഒടുവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ചെൽസി എഫ്.സിയാണ് ആശംസകളുമായി രംഗത്തെത്തിയത്. ചെൽസി ജേഴ്സിയിലുള്ള വിരാട് കോഹ്ലിയുടെ ഗ്രാഫിക്കൽ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ചെൽസി രംഗത്തെത്തിയത്. 'ഐസിസി ലോകകപ്പിൽ ആദ്യ മത്സരത്തിന് ഇറങ്ങുന്ന വിരാട് കോഹ്ലിയ്ക്കും ഇന്ത്യൻ ടീമിനും നല്ല ഭാഗ്യം ആശംസിക്കുന്നു'- ഇതായിരുന്നു ചിത്രത്തിനൊപ്പം ഉണ്ടായിരുന്ന സന്ദേശം.

ചെൽസി ടീം മാത്രമല്ല, അവരുടെ പ്രതിരോധനിരയിലെ കരുത്തനായ ഒരു ബ്രസീലിയൻ താരവും ടീം ഇന്ത്യയുടെ കടുത്ത ആരാധകനാണ്. ഡേവിഡ് ലൂയിസാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇഷ്ടപ്പെടുന്ന ആ ബ്രസീലുകാരൻ. നേരത്തെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഡേവിഡ് ലൂയിസ് ഇന്ത്യൻ ടീമിനും വിരാട് കോഹ്ലിക്കും ആശംസകൾ നേർന്നിരുന്നു. കോഹ്ലിയെ ബ്രോ എന്ന് വിളിച്ച ഡേവിഡ് ലൂയിസ് വൈകാതെ ഇന്ത്യൻ ടീമിനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നു.



തങ്ങള്‍ക്ക് സ്‌റ്റെയിനിനെ നഷ്ടപ്പെടുത്തിയത് ഐപിഎല്‍; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെതിരെ ഡു പ്ലെസിസ്

നേരത്തെ ജർമ്മൻ ഫുട്ബോൾ താരം തോമസ് മുള്ളറും ഇന്ത്യൻ ടീമിന് ആശംസയർപ്പിച്ച് രംഗത്തെത്തിയിരുന്നു.
First published: June 5, 2019, 6:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading