• HOME
  • »
  • NEWS
  • »
  • sports
  • »
  • CHELSEA GREAT DIDIER DROGBA RECEIVES HONORARY DEGREE FOR HUMANITARIAN WORK AA

ജീവകാരുണ്യ പ്രവർത്തനം; ചെൽസി ഇതിഹാസ താരം ദിദിയർ ദ്രോഗ്ബയ്ക്ക് ഓണററി ബിരുദം

ക്ലബ്ബിനും രാജ്യത്തിനുമായുള്ള പ്രവർത്തനങ്ങൾക്ക് പുറമെ, ഐവറി കോസ്റ്റിൽ സമാധാനം സ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനത്തിലും ദ്രോഗ്ബ ഏർപ്പെട്ടിരുന്നു. ഇതിനള്ള ബഹുമതിയും ദ്രോഗ്ബയ്ക്ക് ലഭിച്ചിട്ടുണ്ട്.

Didier Drogba (Photo Credit: Twitter)

Didier Drogba (Photo Credit: Twitter)

  • Share this:
    ചെൽസി ഇതിഹാസ താരം ദിദിയർ ദ്രോഗ്ബയ്ക്ക് ഓണററി ബിരുദം. സ്വന്തം രാജ്യത്ത് സ്ഥിരത പുനസ്ഥാപിക്കുന്നതിനും പശ്ചിമാഫ്രിക്കയിൽ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കുമായാണ് മുൻ ബ്ലൂസ് സ്ട്രൈക്കറെ ഐവറി കോസ്റ്റ് സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി ഓണററി ബിരുദം നൽകി ആദരിച്ചത്.

    ക്ലബ്ബിനും രാജ്യത്തിനുമായുള്ള പ്രവർത്തനങ്ങൾക്ക് പുറമെ, ഐവറി കോസ്റ്റിൽ സമാധാനം സ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനത്തിലും ദ്രോഗ്ബ ഏർപ്പെട്ടിരുന്നു. ഇതിനള്ള ബഹുമതിയും ദ്രോഗ്ബയ്ക്ക് ലഭിച്ചിട്ടുണ്ട്. 2005 ൽ, പശ്ചിമാഫ്രിക്കൻ രാഷ്ട്രം ഒരു ആഭ്യന്തര യുദ്ധത്തിൽ ഏർപ്പെട്ടപ്പോൾ, ഫിഫ ലോകകപ്പിൽ തന്റെ രാജ്യത്തിന്റെ യോഗ്യത സ്ഥിരീകരിച്ചതിനുശേഷം ദ്രോഗ്ബ തന്റെ രാജ്യത്തുള്ളവരെ അഭിസംബോധന ചെയ്യുകയും ഹൃദയംഗമമായ പ്രസംഗം നടത്തുകയും ചെയ്തു.

    Also Read പുതിയ അടവുകൾ പഠിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ്; സെർബിയക്കാരൻ ഇവാൻ വുക്കുമാനോവിച്ച് കളി പഠിപ്പിക്കും

    ആഭ്യന്തര കലാപത്തിൽ ഏർപ്പെട്ട പോരാളികൾക്കിടയിൽ വെടിനിർത്തൽ നടപ്പാക്കാനും അഞ്ചുവർഷത്തെ യുദ്ധത്തിനുശേഷം സമാധാനം സ്ഥാപിക്കാനും ദ്രോഗ്ബ നടത്തിയ ശ്രമങ്ങളെ ആളുകൾ ഇന്നും പ്രശംസിക്കുന്നുണ്ട്.

    Also Read ടി20 ലോകകപ്പ് യുഎഇയിൽ നടന്നേക്കും; വേദിമാറ്റത്തിന് ബിസിസിഐ സമ്മതിച്ചതായി സൂചന

    ദ്രോഗ്ബയ്ക്ക് ‘ദിദിയർ ദ്രോഗ്ബെ ഫൌണ്ടേഷൻ’ എന്ന ചാരിറ്റി സംഘടനയും ഉണ്ട്. ദ്രോഗ്ബയുടെ സംഘടന ആഫ്രിക്കയിലെ ആളുകൾക്ക് വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള സാമ്പത്തികവും ഭൌതികവുമായ സഹായങ്ങളും നൽകുന്നുണ്ട്. ദ്രോഗ്ബ ഐവറി കോസ്റ്റിന്റെ ഫുട്ബോൾ അസോസിയേഷനിലും പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എങ്കിലും, അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തിനായുള്ള 43 കാരൻ ദ്രോഗ്ബയുടെ ശ്രമം വിജയിച്ചിരുന്നില്ല.

    Also Read അവൻ സേവാഗിനെയും ഗിൽക്രിസ്റ്റിനെയും പോലെയാണ്', റിഷഭ് പന്തിനെ പ്രശംസിച്ച് ദിനേഷ് കാർത്തിക്ക്

    ദ്രോഗ്ബയുടെ പ്രവർത്തനങ്ങൾക്കുള്ള ആദരമായാണ് റീസോ ഡെസ് യൂണിവേഴ്സിറ്റി ഡെസ് സയൻസസ് ആൻഡ് ടെക്നോളജീസ് (RUSTA) വ്യാഴാഴ്ച ദ്രോഗ്ബയ്ക്ക് ഓണററി ബിരുദം നൽകിയത്. ബഹുമതി ലഭിച്ചതിൽ ദ്രോഗ്ബെ എന്നത്തേക്കാലും സന്തോഷവാനായാണ് കാണപ്പെട്ടതെന്ന് ഡെയ്‌ലി മെയിലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

    ആഫ്രിക്കയിൽ ഫുട്ബോളിന്റെ പ്രചാരം ഉയർത്താൻ സഹായിച്ചതിന് കഴിഞ്ഞ വർഷം ഈ ചെൽ‌സി ഇതിഹാസ താരത്തിന് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ യൂണിയൻ്റെ (UEFA) പ്രസിഡന്റിന്റെ അവാർഡും ലഭിച്ചിട്ടുണ്ട്. യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ ദ്രോഗ്ബയ്ക്ക് അവാർഡ് സമ്മാനിക്കുകയും ദ്രോഗ്ബയെ 'വഴിയൊരുക്കുന്നവൻ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തന്റെ തിളക്കമാർന്ന കളിക്കളത്തിലെ നേട്ടങ്ങളിലൂടെ ദശലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് ഡിഡിയർ ഒരു നായകനാണെന്നും സെഫെറിൻ പറഞ്ഞു.

    വികസ്വര രാജ്യങ്ങളിൽ ഫുട്ബോൾ കളിക്കാർ ആകാൻ മാത്രമല്ല ഡോക്ടർമാർ, അധ്യാപകർ, എഞ്ചിനീയർമാർ എന്നിവരാകാനും കഴിവുള്ള ധാരാളം കുട്ടികൾ ഉണ്ടെന്ന് ബഹുമതി ലഭിച്ചതിന് ശേഷം ദ്രോഗ്ബ പറഞ്ഞു.

    ചെൽ‌സിക്ക് വേണ്ടി 254 കളികൾ കളിച്ച ദ്രോഗ്ബ ലണ്ടൻ ക്ലബിനായി 104 ഗോളുകൾ നേടിയിട്ടുണ്ട്. ചെൽസിക്കുവേണ്ടി കളിച്ച ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായാണ് ദ്രോഗ്ബെയെ പൊതുവായി അംഗീകരിക്കുന്നതിന്. പ്രീമിയർ ലീഗിൽ ചെൽസിക്കു വേണ്ടി കളിച്ച ദ്രോഗ്ബ ഐവറി കോസ്റ്റിന്റെ മുൻ ക്യാപ്റ്റനും എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനുമാണ്. ലോകകപ്പിൽ അർജന്റീനക്കും ബ്രസീലിനുമെല്ലാം എതിരെ ഗോളടിക്കാൻ അദ്ദേഹത്തിനായി. ചെൽസിയുടെ നീണ്ട എട്ടുകൊല്ലത്തെ ജൈത്രയാത്രയെ മുന്നിൽ നിന്ന് നയിച്ചതും ദ്രോഗ്ബെ ആയിരുന്നു.
    Published by:Aneesh Anirudhan
    First published:
    )}