നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സൂപ്പർ സബ്ബായി കെപ, ടുഷേലിന്റെ തന്ത്രങ്ങളുടെ മികവിൽ സൂപ്പർ കപ്പ് സ്വന്തമാക്കി ചെൽസി

  സൂപ്പർ സബ്ബായി കെപ, ടുഷേലിന്റെ തന്ത്രങ്ങളുടെ മികവിൽ സൂപ്പർ കപ്പ് സ്വന്തമാക്കി ചെൽസി

  പകരക്കാരനായി ഇറങ്ങി വിയ്യാറയൽ താരങ്ങളുടെ രണ്ട് കിക്ക് തടുത്തിട്ട കെപയുടെ മികവിലാണ് ചെൽസി ജയം സ്വന്തമാക്കിയത്. ഷൂട്ടൗട്ടിൽ 6-5 എന്ന സ്കോറിനാണ് ചെല്‍സി വിയ്യാറയലിനെ പരാജയപ്പെടുത്തിയത്.

  Chelsea FC 
Credits: Twitter| Super Cup

  Chelsea FC Credits: Twitter| Super Cup

  • Share this:
   ചാമ്പ്യൻസ് ലീഗിന് പിന്നാലെ യുവേഫ സൂപ്പർ കപ്പിലും മുത്തമിട്ട് ചെൽസി. യൂറോപ്പ ലീഗ് ജേതാക്കളായ വിയ്യാറയലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ചെൽസി ജയം നേടിയെടുത്തത്. പകരക്കാരനായി ഇറങ്ങി വിയ്യാറയൽ താരങ്ങളുടെ രണ്ട് കിക്ക് തടുത്തിട്ട കെപയുടെ മികവിലാണ് ചെൽസി ജയം സ്വന്തമാക്കിയത്. ഷൂട്ടൗട്ടിൽ 6-5 എന്ന സ്കോറിനാണ് ചെല്‍സി വിയ്യാറയലിനെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.

   ചെൽസിക്ക് വേണ്ടി കിക്കെടുത്ത അസ്പിലിക്വറ്റ, അലോണ്‍സോ, മേസണ്‍ മൗണ്ട്, ജോര്‍ഗിഞ്ഞോ, പുലിസിച്ച്‌, റുഡിഗര്‍ എന്നിവർ ഗോൾവല കുലുക്കിയപ്പോൾ ആദ്യ കിക്കെടുത്ത ഹാവെർട്സിന്റെ ശ്രമം വിയ്യാറയൽ ഗോളി അസ്സെഞ്ചോ തടഞ്ഞിട്ടിരുന്നു. അതേസമയം മൊറേനോ, എസ്റ്റുപിനാന്‍,ഗോമസ്, റബ, ജുവാന്‍ ഫോയ്ത് എന്നിവരുടെ പെനാല്‍റ്റി കിക്കുകള്‍ ഗോളായപ്പോള്‍ മന്ധിയുടെയും ആല്‍ബിയോളിന്റെയും ശ്രമങ്ങള്‍ കെപ തടുത്തിടുകയായിരുന്നു. ചെൽസിക്ക് നിർണായകമായ ഈ പ്രകടനം നടത്തിയ കെപയെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കാത്തുവച്ച ചെൽസി പരിശീലകൻ തോമസ് ടുഷേലിന്റെ തന്ത്രമാണ് ചെൽസിക്ക് മറ്റൊരു കിരീടം കൂടി നേടിക്കൊടുത്തത്.

   മത്സരത്തിലുടനീളം ചെൽസിയുടെ വല കാത്ത മെന്‍ഡി മിന്നുന്ന ഫോമിലായിരുന്നു. മത്സരത്തിന്റെ റെഗുലർ ടൈമിൽ വിയ്യാറയലിന്റെ ഒരുപിടി മികച്ച അവസരങ്ങള്‍ മെന്‍ഡി തടുത്തിടുകയും ചെയ്തിരുന്നു. എന്നാല്‍ പെനാല്‍റ്റി നേരിടുന്നതില്‍ മെന്‍ഡിയേക്കാള്‍ മികവ് പുലര്‍ത്തുന്ന താരമായിരുന്നു കെപ. അതുകൊണ്ട് അധികമസമയം അവസാനിക്കാറായപ്പോള്‍ മെന്‍ഡിയെ പിന്‍വലിച്ച്‌ ടുഷേല്‍ കെപയെ ഇറക്കുകയായിരുന്നു.


   മികച്ച ഫോമിലുള്ള മെന്‍ഡിയെ മാറ്റുന്നതിനൊപ്പം അടുത്തകാലത്തായി കെപയുടെ പ്രകടനം മോശമാണെന്നതും ടുഷേലിന് മുന്നില്‍ വെല്ലുവിളിയായിരുന്നു. എന്നാല്‍ പഴയ ഫോം വീണ്ടെടുക്കാന്‍ ഉറച്ച കെപ ആത്മവിശ്വസത്തിലായിരുന്നു. ആദ്യ കിക്കിൽ തന്നെ ചെൽസി പുറകിലേക്ക് പോയെങ്കിലും സമ്മർദ്ദത്തിലേക്ക് വീഴാതെ വിയ്യാറയലിന്റെ രണ്ട് കിക്കുകൾ തടുത്തിട്ട് താരം തന്റെ പരിശീലകൻ തന്നിൽ അർപ്പിച്ച വിശ്വാസത്തിനുള്ള പ്രതിഫലം നൽക്കുകയായിരുന്നു.

   നേരത്തെ, മത്സരത്തില്‍ ആദ്യപകുതിയില്‍ മൊറോക്കോന്‍ താരം ഹക്കീം സിയാച്ചിന്റെ ​ഗോളില്‍ ചെല്‍സി ലീഡെടുത്തിരുന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ ഹകീം സീയെച്ച്‌ തോളിന് പരിക്കേറ്റ് പുറത്തുപോവുകയും ചെയ്തു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച വിയ്യാറയല്‍ ജെറാര്‍ഡ് മൊറേനോയിലൂടെ മത്സരത്തില്‍ സമനില പിടിച്ചു. ഇരു ടീമുകള്‍ക്കും നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ കണ്ടെത്താൻ കഴിയാഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കളിയുടെ നിശ്ചിത സമയത്ത് വിയ്യാറയൽ നടത്തിയ രണ്ട്‍ ഗോൾശ്രമങ്ങൾ ചെൽസി പോസ്റ്റിൽ തട്ടിത്തെറിച്ചതും ചെൽസി ടീമിന് രക്ഷയായി.
   Published by:Naveen
   First published:
   )}