ഗോവ: ഐഎസ്എല്ലിലെ ഇന്നത്തെ മത്സരത്തില്‍ ചെന്നൈയിന് എഫ്സിക്ക് വിജയം. ആതിഥേയരായ എഫ്സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന് തോല്‍പ്പിച്ചത്. എഫ് സി ഗോവയ്ക്ക് ഇത് തുടര്‍ച്ചയായ രണ്ടാം പരാജയമാണ്.
ആദ്യ പത്ത് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ പിറന്ന മത്സരമാണ് ഇന്നത്തേത്. ഇരു ടീമുകളും ആദ്യ പത്ത് മിനിറ്റിനുള്ളില്‍ ഓരോ ഗോളുകള്‍ നേടി. അഞ്ചാം മിനിറ്റില്‍ ചെന്നൈയിന് എഫ്സിക്ക് വേണ്ടി റാഫേല്‍ ക്രിവെല്ലാരോ ആദ്യ ഗോള്‍ നേടി.
ആദ്യ ഗോള്‍ ആഘോഷം തീരുംമുന്‍പ് ചെന്നൈയിന് എഫ്സിയുടെ വല കുലുങ്ങി. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ മെന്ഡോസയിലൂടെയാണ് എഫ്സി ഗോവ തിരിച്ചടിച്ചത്. പിന്നീട് ഇരു ടീമുകളും വാശിയോടെ കളിച്ചു. 1-1 എന്ന നിലയിലാണ് ആദ്യ പകുതി പൂര്‍ത്തിയായത്.
രണ്ടാം പകുതിയില്‍ ചെന്നെെയിന് എഫ്സി ലീഡ് നേടി. മത്സരത്തിന്റെ 53-ാം റഹിം അലിയിലൂടെയാണ് ചെന്നെെയിന് എഫ്സിയുടെ വിജയഗോള്‍. മത്സരത്തിന്റെ അവസാന മിനിറ്റ് വരെ സമനില ഗോള്‍ നേടാന്‍ എഫ്സി ഗോവ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ജയത്തോടെ ഗോവയ്ക്ക് ഒപ്പം 8 പോയിന്റില്‍ എത്താന്‍ ചെന്നൈയിനായി. ഗോവ ഏഴാം സ്ഥാനത്തും ചെന്നൈയിന് എട്ടാം സ്ഥാനത്തും നില്‍ക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chennaiyin FC, Fc goa, ISL 2020-21