നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഐ ലീഗ് ചെന്നൈ സിറ്റിക്ക്; കിരീടം ഉറപ്പിച്ചത് മിനര്‍വ പഞ്ചാബിനെ വീഴ്ത്തി

  ഐ ലീഗ് ചെന്നൈ സിറ്റിക്ക്; കിരീടം ഉറപ്പിച്ചത് മിനര്‍വ പഞ്ചാബിനെ വീഴ്ത്തി

  ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മിനര്‍വ പഞ്ചാബിനെ ചെന്നൈ പരാജയപ്പെടുത്തിയത്

  i league

  i league

  • Last Updated :
  • Share this:
   കോയമ്പത്തൂര്‍: നിര്‍ണായക മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെ വീഴ്ത്തി ചെന്നൈ സിറ്റി ഐ ലീഗ് ചാമ്പ്യന്മാരായി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മിനര്‍വ പഞ്ചാബിനെ ചെന്നൈ പരാജയപ്പെടുത്തിയത്. ചെന്നൈയുടെ ആദ്യ ഐ ലീഗ് കിരീടമാണ്. ചെന്നൈക്കായി ഗൗരവ് ബോറ ഇരട്ട ഗോള്‍ നേടി. ലീഗില്‍ 43 പോയിന്റുമായാണ് ചെന്നൈയുടെ കിരീട നേട്ടം.

   ഗോകുലം എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച ഈസ്റ്റ് ബംഗാളിനാണ് രണ്ടാം സ്ഥാനം. ലിഗില്‍ 42 പോയിന്റുകളാണ് ഈസ്റ്റ് ബംഗാളിന് ലഭിച്ചത്. പത്താം സ്ഥാനക്കാരായ മിനര്‍വയ്‌ക്കെതിരെ ജയിച്ചാല്‍ കിരീടം ഉയര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ചെന്നൈ പന്ത് തട്ടിയത്. ഇതിന്റെ ഫലം മത്സരത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.

   Also Read:  കീപ്പറായി ധോണി മതി; പന്തിനും കാര്‍ത്തിക്കിനും ദാദയുടെ ലോകകപ്പ് ടീമില്‍ ഇടം ഇല്ല   First published: