നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 CSK vs RR | ഗെയ്ക്വാദിന് സെഞ്ച്വറി; വിയര്‍ത്ത് രാജസ്ഥാന്‍; ചെന്നൈയ്‌ക്കെതിരെ 190 റണ്‍സ് വിജയലക്ഷ്യം

  IPL 2021 CSK vs RR | ഗെയ്ക്വാദിന് സെഞ്ച്വറി; വിയര്‍ത്ത് രാജസ്ഥാന്‍; ചെന്നൈയ്‌ക്കെതിരെ 190 റണ്‍സ് വിജയലക്ഷ്യം

  മികച്ച തുടക്കം നല്‍കി റുതുരാജ് ഗെയ്ക്വാദും ഡുപ്ലസിയും കത്തിക്കയറി.

  IPL

  IPL

  • Share this:
   ഐപിഎല്ലില്‍ റുതുരാജ് ഗെയ്ക്വാദിന്റെ ഗംഭീര സെഞ്ച്വറിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ചെന്നൈ നഷ്ടപ്പെട്ട് ബാറ്റിങ് ചെയ്ത ചെന്നൈ ചെയ്ത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എടുത്തു. റുതുരാജ് ഗെയ്ക്വാദ് (60 പന്തില്‍ 101*) ജഡേജയും(15 പന്തില്‍ 32*).

   മികച്ച തുടക്കം നല്‍കി റുതുരാജ് ഗെയ്ക്വാദും ഡുപ്ലസിയും കത്തിക്കയറി. പവര്‍പ്ലെയില്‍ 44 റണ്‍സ് ഇരുവരും അടിച്ചെടുക്കും. ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ ഏഴാം ഓവര്‍ വരെ രാജസ്ഥാന്‍ കാത്തിരിക്കേണ്ടിവന്നു. 19 പന്തില്‍ 25 റണ്‍സെടുത്ത ഡുപ്ലസിയെ തെവാട്ടിയുടെ പന്തില്‍ കുടുങ്ങി. പുറകെ എത്തിയ സുരേഷ് റെയ്‌ന അധികം നേരം ക്രീസില്‍ നിര്‍ത്താതെ തെവാട്ടിയ മടക്കി.

   എന്നാല്‍ മറ്റൊരറ്റത്ത് ബാറ്റിങ് ഗെയ്ക്വാദ് ചെന്നൈയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചു. 14 ഓവറില്‍ ചെന്നൈയെ 100 കടത്തി. 15-ാം ഓവറില്‍ അലിയെ(17 പന്തില്‍ 21) സ്റ്റംപ് ചെയ്ത് സഞ്ജു ഈ കൂട്ടുകെട്ട് പൊളിച്ചു. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ചെന്നൈ സ്‌കോര്‍ 116-3.

   17-ാം ഓവര്‍ മുതല്‍ ഗെയ്ക്വാദ് കത്തിക്കയറി. ഒപ്പം ചേര്‍ന്ന രവീന്ദ്ര ജഡേജയും വേഗം റണ്‍സ് കണ്ടെത്തിയതോടെ ചെന്നൈ മികച്ച സ്‌കോറിലെത്തി. ഇന്നിംഗ്സിലെ അവസാന പന്തില്‍ സിക്സര്‍ നേടി ഗെയ്ക്വാദ് കന്നി ഐപിഎല്‍ സെഞ്ചുറി തികച്ചു. അവസാന അഞ്ച് ഓവറില്‍ 73 റണ്‍സ് ചെന്നൈ അടിച്ചെടുത്തത് കരുത്തായി.

   രാജസ്ഥാന്‍ റോയല്‍സ്: എവിന്‍ ലൂയിസ്, യശ്വസി ജയ്സ്വാള്‍, സഞ്ജു സാംസണ്‍(നായകന്‍), ശിവം ദുബെ, ഗ്ലെന്‍ ഫിലിപ്സ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, ആകാശ് സിംഗ്, മായങ്ക് മര്‍ക്കാണ്ഡെ, ചേതന്‍ ശര്‍മ്മ, മുസ്തഫീസൂര്‍ റഹ്‌മാന്‍.

   ചെന്നൈ സൂപ്പര്‍ കിംഗ്സ്: റുതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡുപ്ലസിസ്, മൊയീന്‍ അലി, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, എം എസ് ധോണി(നായകന്‍), രവീന്ദ്ര ജഡേജ, സാം കറന്‍, ഷര്‍ദുല്‍ ഠാക്കൂര്‍, കെ എം ആസിഫ്, ജോഷ് ഹേസല്‍വുഡ്.
   Published by:Jayesh Krishnan
   First published:
   )}