• HOME
  • »
  • NEWS
  • »
  • sports
  • »
  • ഹീറോസിന് കലാശപ്പോരില്‍ 'കൈ പതറി'; പ്രഥമ പ്രോ വോളി കിരീടം ചെന്നൈ സ്പാര്‍ട്ടന്‍സിന്

ഹീറോസിന് കലാശപ്പോരില്‍ 'കൈ പതറി'; പ്രഥമ പ്രോ വോളി കിരീടം ചെന്നൈ സ്പാര്‍ട്ടന്‍സിന്

സ്‌കോര്‍ 15-11, 15-12, 16-14.

pro volley

pro volley

  • Last Updated :
  • Share this:
    ചെന്നൈ: പ്രഥമ പ്രോ വോളി ലീഗ് കിരീടം ചെന്നൈ സ്പാര്‍ട്ടന്‍സിന്. ഒരു മത്സരവും തോല്‍ക്കാതെ ഫൈനലിലെത്തിയ കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ചെന്നൈ കിരീടം ചൂടിയത്. സ്‌കോര്‍ 15-11, 15-12, 16-14. ടൂര്‍ണ്ണമെന്റിന്റെ തുടക്കം മുതല്‍ എതിരാളികളെ തകര്‍ത്ത് മുന്നേറിയ കാലിക്കറ്റ് ഹീറോസിന്റെ നിഴല്‍ മാത്രമായിരുന്നു ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കണ്ടത്.

    ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരത്തില്‍ ഇരു ടീമുകളും പരസ്പരം ഏറ്റമുട്ടിയപ്പോള്‍ ഒന്നിനെതിരേ നാലു സെറ്റുകള്‍ക്കായിരുന്നു കാലിക്കറ്റ് ചെന്നൈയെ തകര്‍ത്തത്. ഇതുള്‍പ്പെടെ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് കളികള്‍ പരാജയപ്പെട്ട ടീമാണ് ചാമ്പ്യന്മാരായിരിക്കുന്നത്. യു മുംബൈയെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു കാലിക്കറ്റ് ഹീറോസ് ഫൈനലിലെത്തിയത്.

    Also Read:  'കായിക മത്സരങ്ങളെ ആ രീതിയില്‍ കാണണം' ഇന്ത്യയുടെ നീക്കം നിരാശപ്പെടുത്തുന്നെന്ന് പാക് നായകന്‍

     

    മറുവശത്ത് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു സ്പാര്‍ട്ടന്‍സ് ഫൈനലില്‍ പ്രവേശിച്ചത്.

    First published: