• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അവസാന പന്തിലെ സിക്‌സര്‍; രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

18 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ ധോണിയുടെ വിക്കറ്റ് നഷ്ടമായിടത്ത് നിന്നാണ് ചെന്നൈയുടെ ജയം

news18
Updated: April 12, 2019, 12:27 AM IST
അവസാന പന്തിലെ സിക്‌സര്‍; രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം
chennai
  • News18
  • Last Updated: April 12, 2019, 12:27 AM IST IST
  • Share this:
ജയ്പൂര്‍: അവസാന ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്നര്‍ നേടിയ സിക്സില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ജയിക്കാന്‍ 18 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ ധോണിയുടെ വിക്കറ്റ് നഷ്ടമായിടത്ത് നിന്നാണ് ചെന്നൈയുടെ ജയം.

സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്ത് രവീന്ദ്ര ജഡേജ സിക്സ് നേടിയതോടെ ചെന്നൈ ആരാധകര്‍ ആവേശത്തിലായെങ്കിലും. നോബൗളായ രണ്ടാം പന്തില്‍ ഒരു റണ്‍സ് മാത്രമാണ് ടീമിന് ലഭിച്ചത്. അടുത്ത പന്തില്‍ ധോണി ഡബിള്‍ നേടുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ധോണി ബൗള്‍ഡായതോടെ രാജസ്ഥാന്‍ ജയം സ്വപ്‌നം കണ്ടു.

Also Read: അവന്‍ ടി20യ്ക്ക് പറ്റിയ നായകനല്ല; ഇതെനിക്ക് മുന്‍പേ തോന്നിയതാണ്; സൂപ്പര്‍ താരത്തിനെതിരെ മഞ്ജരേക്കര്‍

എന്നാല്‍ കളത്തിലെത്തിയ മിച്ചല്‍ സാന്റ്നര്‍ നാലും അഞ്ചും പന്തില്‍ രണ്ട് റണ്‍സ് വീതം നേടുകയായിരുന്നു അവസാന പന്ത് സ്റ്റോക്സ് വൈഡ് എറിഞ്ഞതോടെ ഒരു പന്തിസല്‍ മൂന്ന് റണ്‍സായി വിജലക്ഷ്യം കുറിക്കപ്പെട്ടു. അവസാന പന്തില്‍ സാന്റ്നര്‍ സിക്‌സര്‍ നേടിയതോടെ ടീം ജയം നേടുകയും ചെയ്തു.

ചെന്നൈയ്ക്കായി ധോണി (43 പന്തില്‍ 58), അമ്പാട്ടി റായുഡു (47 പന്തില്‍ 57) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. നേരത്തെ 28 റണ്‍സെടുത്ത ബെന്‍സ്റ്റോക്‌സായിരുന്നു രാജസ്ഥാന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍