ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടെങ്കിലും ധോണി ഇപ്പോഴും വാർത്തകളിലെ തരമാണ്. 2023 സീസണിലെ ഐപിഎൽ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ് ധോണി. ഇപ്പോഴിതാ, സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ അദ്ദേഹത്തിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലാകുകയാണ്. നെറ്റ്സിൽ പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം ചർച്ചയായതെങ്കിൽ ഇപ്പോൾ ചെപ്പോക്ക് സ്റ്റേഡിയത്തിലെ സീറ്റുകൾക്ക് ധോണി പെയിന്‍റടിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
ചെന്നൈ സൂപ്പർകിങ്സ് അവരുടെ ഔദ്യോഗിക ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, സ്റ്റാൻഡിലെ സീറ്റുകൾക്ക് ചായംപൂശാൻ സഹായിക്കുന്ന ധോണിയെയാണ് കാണുന്നത്.
ഏതാനും സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കൊപ്പം, ഫ്രാഞ്ചൈസിയുടെ പരമ്പരാഗത മഞ്ഞ, നീല ഷേഡുകൾ ഉപയോഗിച്ച് കുറച്ച് കസേരകൾക്ക് നിറം നൽകുമ്പോൾ സിഎസ്‌കെ നായകൻ ഏറെ ശ്രദ്ധയോടെയാണ് അത് ചെയ്യുന്നത്. ആദ്യ ശ്രമം വിജയിച്ചതോടെ, “ഇത് ശരിയാകുന്നുണ്ട്” എന്ന് ആവേശത്തോടെ പറയുകയും സന്തോഷത്തോടെ നിൽക്കുകയും ചെയ്യുന്ന ധോണിയാണ് വീഡിയോയിലുള്ളത്.
41 കാരനായ അദ്ദേഹം മറ്റ് ചില സീറ്റുകൾക്ക് പുതിയ രൂപം നൽകി. നീല നിറം പുനഃസ്ഥാപിക്കുമ്പോൾ, “ഇരുണ്ട നിറം ഇതിലും എളുപ്പമാണ്” എന്ന് ധോണി പറയുന്നുണ്ട്.
“‘തീർച്ചയായും ലുക്കിംഗ് യെല്ലോവ്’ അൻബുദൻ ഏപ്രിൽ 3 ന് കാത്തിരിക്കുന്നു,” ടീമിന്റെ ആദ്യ ഹോം മത്സരത്തെ പരാമർശിച്ച് സിഎസ്‌കെയുടെ പേജിൽ കമന്‍റായി കുറിച്ചിട്ടുണ്ട്.
പെയിന്റിംഗ് ജോലി ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പുഞ്ചിരിയെ പരാമർശിച്ച് ആരാധകർ ധോണിയെ പുകഴ്ത്തുന്നുണ്ട്. ഒരു ആരാധകൻ എഴുതി, “അവൻ ആസ്വദിക്കുന്നു.”
“𝑫𝒆𝒇𝒊𝒏𝒊𝒕𝒆𝒍𝒚 𝒍𝒐𝒐𝒌𝒊𝒏𝒈 𝒀𝒆𝒍𝒍𝒐𝒗𝒆”
Anbuden Awaiting for April 3🦁💛 pic.twitter.com/eKp2IzGHfm— Chennai Super Kings (@ChennaiIPL) March 27, 2023
ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ എല്ലാ ഹോം മത്സരങ്ങൾക്കും ആതിഥേയത്വം വഹിക്കുന്നതിനാൽ ചെപ്പോക്ക് സ്റ്റേഡിയത്തിലെ സീറ്റിനും ഗ്യാലറി സ്റ്റാൻഡുകൾക്കും മഞ്ഞയും നീലയും നിറങ്ങളാണ് നൽകിയിരിക്കുന്നത്. ചെന്നൈയുടെ ആദ്യമത്സരം ഏപ്രിൽ മൂന്നിനാണ്.
ധോനിയുടെ നേതൃത്വത്തിലുള്ള മഞ്ഞപ്പട തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ചെന്നൈയിൽവെച്ച് നേരിടും. എന്നിരുന്നാലും, മാർച്ച് 31 ന് അഹമ്മദാബാദിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെതിരെയാണ് സിഎസ്കെയുടെ ആദ്യ മത്സരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2023, IPL Chennai Super Kings, MS Dhoni