ടോക്യോ ഒളിമ്പിക്സില്‍ ജാവലിനില്‍ സ്വര്‍ണം നേടി ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് നീരജ് ചോപ്ര. താരത്തിന്റെ നേട്ടത്തില്‍ രാജ്യമൊട്ടാകെ അഭിമാനം കൊള്ളുകയാണ്. ടോക്യോ ഒളിമ്പിക്സിലെ ഏക സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐ പി എല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്സ് ഒരു കോടി രൂപ നീരജിന് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
Anbuden saluting the golden arm of India, for the Throw of the Century!
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) August 7, 2021
ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ഒരു അത്ലറ്റിക്സ് ഇനത്തില്‍ ലഭിക്കുന്ന ആദ്യ സ്വര്‍ണമാണിത്. മെഡല്‍ ജേതാക്കള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുമെന്ന് ബി സി സി ഐയും അറിയിച്ചിട്ടുണ്ട്. എല്ലാ മെഡല്‍ ജേതാക്കള്‍ക്കും ക്യാഷ് പ്രൈസ് നല്‍കുമെന്ന് ബി സി സി ഐ തീരുമാനിച്ചുവെന്ന് ബോര്‍ഡ് സെക്രട്ടറിയായ ജയ് ഷാ അറിയിച്ചു.
നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഹരിയാനയിലെ പാനിപതില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കുന്ദ്രയാണ് നീരജിന്റെ സ്വദേശം. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച കാര്യം അറിയിച്ചത്.
ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞെടുത്തത്. യോഗ്യതാ റൗണ്ടില്‍ കാഴ്ചവെച്ച മികച്ച പ്രകടനം തന്നെയാണ് നീരജ് ഫൈനലിലും തുടര്‍ന്നത്. യോഗ്യതാ റൗണ്ടില്‍ ആദ്യത്തെ ശ്രമത്തില്‍ തന്നെ യോഗ്യത നേടി ഫൈനലില്‍ പ്രവേശിച്ചിരുന്ന താരം പിന്നീടുള്ള രണ്ട് ശ്രമങ്ങളും അറിഞ്ഞിരുന്നില്ല. അതേ ആത്മവിശ്വാസവുമായി ഫൈനലില്‍ ഇറങ്ങിയ നീരജ് ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം കണ്ടെത്തി. തുടര്‍ന്ന് രണ്ടാം ശ്രമത്തില്‍ ഈ ദൂരം മെച്ചപ്പെടുത്തി.
ഈ ദൂരത്തിന്റെ അടിസ്ഥാനത്തിലാണ് നീരജിന് സ്വര്‍ണം ലഭിച്ചത്. രണ്ടാം റൗണ്ടില്‍ 87.58 മീറ്ററാണ് താരം എറിഞ്ഞത്. മൂന്നാം ശ്രമത്തില്‍ ചോപ്ര കണ്ടെത്തിയത് 76.79 മീറ്റര്‍. ഇതിന് ശേഷം എറിഞ്ഞ ശ്രമങ്ങളില്‍ ദൂരം മെച്ചപ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ താരം അതെല്ലാം ഫൗള്‍ ആക്കുകയായിരുന്നു. പ്രാഥമിക റൗണ്ട് മുതല്‍ നീരജ് തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. താരത്തിന് പുറമെ ഫൈനലില്‍ മത്സരിച്ച മറ്റാര്‍ക്കും 87 മീറ്റര്‍ ദൂരം താണ്ടാന്‍ കഴിഞ്ഞില്ല.
നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിന്റെ താരങ്ങളായ യാക്കുബ് വാഡ്ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44 മീറ്റര്‍) വെങ്കലവും നേടി.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.