• HOME
  • »
  • NEWS
  • »
  • sports
  • »
  • നടക്കാന്‍ കഴിയാതെ ഏന്തിവലിഞ്ഞ് വാട്‌സണ്‍; ഐപിഎല്ലിനു ശേഷം താരം എയര്‍പോര്‍ട്ടിലെത്തിയത് ഇങ്ങനെ

നടക്കാന്‍ കഴിയാതെ ഏന്തിവലിഞ്ഞ് വാട്‌സണ്‍; ഐപിഎല്ലിനു ശേഷം താരം എയര്‍പോര്‍ട്ടിലെത്തിയത് ഇങ്ങനെ

ബാറ്റിങ്ങിനിടയില്‍ റണ്‍ഔട്ട് ആകാതിരിക്കാനായി ഡൈവ് ചെയ്തപ്പോഴായിരുന്നു വാട്സന്റെ കാല്‍മുട്ടിന് പരുക്കേല്‍ക്കുന്നത്

watson

watson

  • Last Updated :
  • Share this:
    ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ മുംബൈ കിരീടം നേടിയപ്പോള്‍ അവസാന പന്ത് വരെ മത്സരം എത്തിച്ച് ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കിയത് ഓസീസ് താരം ഷെയ്ന്‍ വാട്‌സണിന്റെ പോരാട്ടമായിരുന്നു. സഹതാരങ്ങളെല്ലാം കീഴടങ്ങിയപ്പോഴും അവസാന നിമിഷംവരെ പൊരുതിയ വാട്‌സണ്‍ ലാസ്റ്റ് ഓവറില്‍ റണ്‍ഔട്ടിന്റെ രൂപത്തിലാണ് പുറത്താകുന്നത്.

    എന്നാല്‍ മത്സരത്തിനു പിന്നാലെ ചെന്നൈ താരം ഹര്‍ഭജന്‍ സിങ്ങ് നടത്തിയ വെളിപ്പെടുത്തല്‍ മുംബൈ ആരാധകരെ പോലും ഞെട്ടിക്കുന്നതായിരുന്നു. ചോരയൊലിക്കുന്ന കാലുമായാണ് താരം ബാറ്റ് ചെയ്തിരുന്നതെന്നായിരുന്നു ഭാജി പറഞ്ഞിരുന്നത്. ബാറ്റിങ്ങിനിടയില്‍ റണ്‍ഔട്ട് ആകാതിരിക്കാനായി ഡൈവ് ചെയ്തപ്പോഴായിരുന്നു വാട്സന്റെ കാല്‍മുട്ടിന് പരുക്കേല്‍ക്കുന്നത്. എന്നാല്‍ സഹതാരങ്ങളോട് വരെ ഇക്കാര്യം പങ്കുവെക്കാതെയാണ് താരം ബാറ്റിങ് തുടര്‍ന്നത്.

    Also Read: 'നമിക്കുന്നു നിങ്ങളെ' കാല്‍മുട്ടു തകര്‍ന്ന് ചോരയൊലിച്ചിട്ടും ആരോടും ഒരുവാക്കു പറയാതെ പോരാടി വാട്‌സണ്‍

    മത്സരത്തിനു പിന്നാലെ ആറു സ്റ്റിച്ചുകള്‍ താരത്തിന്റെ കാലില്‍ ഇട്ടെന്നും ഭാജി പറഞ്ഞിരുന്നു. ഇപ്പോഴിതാ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി വാട്‌സണ്‍ എയര്‍പോര്‍ട്ടിലേക്ക് മടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കാല്‍മുട്ടിനു പരുക്കേറ്റതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുന്ന വാട്‌സണെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

    പാസ്‌പോര്‍ട്ടും ലഗേജുമായി പോകുന്ന വാട്‌സണ്‍ ഏന്തിവലിഞ്ഞാണ് നടക്കുന്നത്. താരത്തിന്റെ പരുക്ക് എത്ര വലുതായിരുന്നെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. ഫൈനലില്‍ 59പന്തില്‍ 80 റണ്‍സായിരുന്നു വാട്‌സണ്‍ നേടിയത്.



    First published: