നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കരിയറിൽ നേടാൻ ആഗ്രഹിക്കുന്ന 'സ്വപ്നവിക്കറ്റ്' ആരുടേതെന്ന് ചേതൻ സക്കറിയ

  കരിയറിൽ നേടാൻ ആഗ്രഹിക്കുന്ന 'സ്വപ്നവിക്കറ്റ്' ആരുടേതെന്ന് ചേതൻ സക്കറിയ

  കരിയറിൽ ആരുടെ വിക്കറ്റ് വീഴ്ത്തുകയാണ് സ്വപ്‌നമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവ പേസർ ചേതന്‍ സക്കറിയ

  ചേതന്‍ സക്കറിയ

  ചേതന്‍ സക്കറിയ

  • Share this:
   ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഓരോ സീസണും ഒരുപാട് പുത്തന്‍ താരോദയങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിലേക്ക് യുവതാരങ്ങളെ കണ്ടെത്തുന്നതില്‍ ഐപിഎല്ലിന്റെ സ്ഥാനം വളരെ വലുതാണ്. ജസ്പ്രീത് ബുമ്ര, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ തുടങ്ങി ഒട്ടേറെ താരങ്ങളുടെ കരിയറില്‍ വഴിത്തിരിവ് സൃഷ്ടിച്ചതിൽ ഐപിഎല്ലിന്റെ പങ്ക് വളരെ വലുതാണ്.

   ഇത്തവണത്തെ സീസണ്‍ രാജ്യത്തെ കോവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ പുതുമുഖ താരങ്ങള്‍ ആരാധകരുടെ മനസ്സ് കീഴടക്കിയിരുന്നു.

   ഇക്കുറി ഐപിഎല്ലിൽ ഇന്ത്യൻ യുവതാരങ്ങളായ ചേതൻ സക്കറിയ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ എന്നിവരുടെ കിടിലൻ ബൗളിംഗ് പ്രകടനങ്ങൾ ആരാധകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയിരുന്നു. വിക്കറ്റ് വേട്ടയിൽ മറ്റു രണ്ടു പേരായിരുന്നു മുൻപന്തിയിൽ എങ്കിലും ഇടം കയ്യൻ പേസ് ബോളറായ ചേതൻ സക്കറിയയും ആരാധകർക്ക് പ്രിയങ്കരനായിരുന്നു.   നേരത്തെ ആര്‍സിബിയുടെ നെറ്റ്‌സ് ബൗളറായിരുന്ന സക്കറിയക്ക് ഇത്തവണ രാജസ്ഥാനാണ് അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. ഫീൽഡിങ്ങിലും താരം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ കരിയറിൽ ആരുടെ വിക്കറ്റ് വീഴ്ത്തുകയാണ് സ്വപ്‌നമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവ പേസർ ചേതന്‍ സക്കറിയ.

   അത് മാറ്റാരുടെയുമല്ല, ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് താരം ആഗ്രഹമായി പറഞ്ഞത്. "വിരാട് ഭായിയുടെ വിക്കറ്റാണ് എന്റെ സ്വപ്‌ന വിക്കറ്റ്. അദ്ദേഹത്തിനെതിരേ പന്തെറിഞ്ഞ് വിക്കറ്റ് നേടുകയാവും ഏറ്റവും മനോഹര നിമിഷം. ഒരു മികച്ച ബാറ്റ്‌സ്മാനെതിരേ പന്തെറിയുക എന്നതാണ് ഏതൊരു ബൗളറുടെയും വലിയ അംഗീകാരം. വിരാട് ഭായിയെ പുറത്താക്കണമെന്ന് ആഗ്രഹിക്കാന്‍ കാരണം നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ അദ്ദേഹമായതിനാലാണ്. അദ്ദേഹം എളുപ്പം വിക്കറ്റ് നല്‍കുന്നയാളല്ല. കൂടാതെ അതിവേഗം റണ്‍സുയര്‍ത്തുകയും ചെയ്യും. അവസാനം അദ്ദേഹം നമ്മളെ കുഴപ്പത്തിലാക്കും. ആദ്യ പന്തുകളില്‍ ഒന്നോ രണ്ടോ റണ്‍സ് നേടിയാലും സുഖകരമായ ബൗണ്ടറികളിലൂടെ അദ്ദേഹം 10 റണ്‍സെങ്കിലും പൂര്‍ത്തിയാക്കും," ചേതന്‍ പറഞ്ഞു.

   ആര്‍ സി ബിയുടെ നെറ്റ്സ് ബോളറായിരുന്ന ചേതന്‍ സക്കറിയയെ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണത്തെ ലേലത്തില്‍ ടീമിലെത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ആദ്യ സീസണില്‍ തന്നെ ഏഴ് മത്സരം ചേതന്‍ കളിച്ചു. ഏഴ് വിക്കറ്റ് വീഴ്ത്താനും ചേതന് കഴിഞ്ഞു. പഞ്ചാബിനെതിരായ ഐ പി എല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ മായങ്ക്, രാഹുല്‍, റിച്ചാര്‍ഡ്സന്‍ എന്നിവരെ വീഴ്ത്തിക്കൊണ്ട് 3-31നാണ് ചേതന്‍ തിളങ്ങിയത്.

   വളരെ ദരിദ്ര ചുറ്റുപാടില്‍ നിന്നെത്തിയ ചേതന് കോവിഡ് കാലത്ത് തന്റെ പിതാവിനെ നഷ്ടമായിരുന്നു. ഐ.പി.എല്‍. ആരംഭിക്കുന്നതിന് മുമ്പായി അദ്ദേഹത്തിന്റെ സഹോദരന്‍ ആത്മഹത്യയും ചെയ്തിരുന്നു. വളരെയേറെ പ്രതിസന്ധികളെ മറികടന്നാണ് ചേതന്‍ ഐപിഎല്ലില്‍ കളിച്ചതും തിളങ്ങിയതും.

   English summary: Chetan Sakariya targets a dream wicket of Virat Kohli 'bhaiya'
   Published by:user_57
   First published:
   )}