• HOME
  • »
  • NEWS
  • »
  • sports
  • »
  • CHETAN SAKARIYA SHARES EXPERIENCE OF MEETING RAHUL DRAVID FOR FIRST TIME DURING SRI LANKA TOUR

'അദ്ദേഹം എന്റെ അടുത്ത് വന്നു, ഹായ് ഞാന്‍ രാഹുലാണെന്ന് പറഞ്ഞു, ദ്രാവിഡിനെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് ചേതന്‍ സക്കറിയ

'വലിയൊരു ഇതിഹാസം എന്നെപ്പോലൊരു താരത്തെ ശ്രദ്ധിക്കുകയെന്നത് വളരെ അഭിമാനമായി തോന്നി'- ചേതന്‍ പറഞ്ഞു.

News18

News18

  • Share this:
    ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഓരോ സീസണും ഒരുപാട് പുത്തന്‍ താരോദയങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിലേക്ക് യുവതാരങ്ങളെ കണ്ടെത്തുന്നതില്‍ ഐപിഎല്ലിന്റെ സ്ഥാനം വളരെ വലുതാണ്. ജസ്പ്രീത് ബുമ്ര, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ തുടങ്ങി ഒട്ടേറെ താരങ്ങളുടെ കരിയറില്‍ വഴിത്തിരിവ് സൃഷ്ടിച്ചതില്‍ ഐപിഎല്ലിന്റെ പങ്ക് വളരെ വലുതാണ്. ഇത്തവണത്തെ സീസണ്‍ രാജ്യത്തെ കോവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ പുതുമുഖ താരങ്ങള്‍ ആരാധകരുടെ മനസ്സ് കീഴടക്കിയിരുന്നു. അതില്‍ ഒരാളാണ് യുവ പേസര്‍ ചേതന്‍ സക്കറിയ.

    ആര്‍ സി ബിയുടെ നെറ്റ്‌സ് ബോളറായിരുന്ന ചേതന്‍ സക്കറിയയെ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണത്തെ ലേലത്തില്‍ ടീമിലെത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ആദ്യ സീസണില്‍ തന്നെ ഏഴ് മത്സരം ചേതന്‍ കളിച്ചു. ഏഴ് വിക്കറ്റ് വീഴ്ത്താനും ചേതന് കഴിഞ്ഞു. പഞ്ചാബിനെതിരായ ഐ പി എല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ മായങ്ക്, രാഹുല്‍, റിച്ചാര്‍ഡ്‌സന്‍ എന്നിവരെ വീഴ്ത്തിക്കൊണ്ട് 3-31നാണ് ചേതന്‍ തിളങ്ങിയത്. ഏഴ് മത്സരങ്ങള്‍ക്കൊണ്ട് തന്നെ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ താരത്തിന് ശ്രീലങ്കന്‍ പര്യടനത്തില്‍ വിളിയെത്തുകയും ഇന്ത്യക്കായി കളിക്കുകയും ചെയ്തു.

    ഇപ്പോഴിതാ ശ്രീലങ്കയില്‍ വെച്ച് രാഹുല്‍ ദ്രാവിഡിനെ നേരിട്ട് കണ്ടപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിരിക്കുകയാണ് ചേതന്‍ സക്കറിയ. 'ശ്രീലങ്കയിലെ രണ്ടാഴ്ചത്തെ ക്വാറന്റൈന് ശേഷം ഞങ്ങളെല്ലാവരും ഒത്തുകൂടി. ഓരോ താരങ്ങളും ഓരോ പ്രവൃത്തയിലായിരുന്നു. ഞാന്‍ ഹോട്ടലിന്റെ സ്വിമ്മിങ് പൂളിന് സമീപം നില്‍ക്കുമ്പോള്‍ രാഹുല്‍ സാര്‍ എന്റെ അടുത്തുവന്നു. ഹായ് ചേതന്‍ ഞാന്‍ രാഹുലാണെന്ന് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. വിറക്കാന്‍ തുടങ്ങി. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു അത്. ഞാന്‍ എഴുന്നേറ്റ് നിന്ന് ഹായ് പറഞ്ഞു'- ചേതന്‍ സക്കറിയ പറഞ്ഞു.

    'അതിനുശേഷം ഞാന്‍ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. അദ്ദേഹം എന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും കളിച്ചുള്ള പരിചയസമ്പത്തിനെക്കുറിച്ചും ചോദിച്ചു. സൗരാഷ്ട്രയിലെ ക്രിക്കറ്റിനെക്കുറിച്ച് ചോദിച്ച അദ്ദേഹം എന്റെ ബൗളിങ്ങിനെ പ്രശംസിക്കുകയും ചെയ്തു. ന്യൂബോളിലെയും പഴയ ബോളിലെയും എന്റെ ബൗളിങ്ങിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. വലിയൊരു ഇതിഹാസം എന്നെപ്പോലൊരു താരത്തെ ശ്രദ്ധിക്കുകയെന്നത് വളരെ അഭിമാനമായി തോന്നി'- ചേതന്‍ കൂട്ടിച്ചേര്‍ത്തു.

    ഒരു ഭാഗത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയതിന്റെ സന്തോഷം അല തല്ലുമ്പോള്‍ മറുഭാഗത്ത് ജീവിതത്തില്‍ ചേതന് ഈ ഒരു വര്‍ഷം വേദനകളുടേതായിരുന്നു. ആദ്യം തന്റെ സഹോദരനെ നഷ്ടമായി. അതിനുശേഷം ഐ പി എല്ലിലേക്ക് വിളിയെത്തുന്നു. കോവിഡ് മഹാമാരി മൂലം ഐ പി എല്‍ പാതി വഴിയില്‍ ഉപേക്ഷിക്കുന്നു. അതിനുശേഷം കോവിഡ് ബാധിച്ച് പിതാവും മരണപ്പെട്ടു.

    ഇതിന്റെ വേദനയിലിരിക്കെയാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വരുന്നത്. താന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നത് അച്ഛന്റെ വലിയ സ്വപ്നമായിരുന്നുവെന്നാണ് ചേതന്‍ പറയുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് ചേതന്‍ സക്കറിയ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്.
    Published by:Sarath Mohanan
    First published:
    )}