HOME » NEWS » Sports » CHETAN SAKARIYA WAS A REVELATION SAYS KUMAR SANGAKKARA INT SAR

'അവൻ ഒരു പ്രതിഭാസമാണ്, സമ്മർദങ്ങളെ അതിജീവിക്കാനും അവനു കഴിയും', ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് ലങ്കൻ ഇതിഹാസം സംഗക്കാര

ഇത്തവണത്തെ ഐ പി എല്ലിൽ ഇന്ത്യൻ യുവതാരങ്ങളായ ചേതൻ സക്കറിയ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ എന്നിവരുടെ കിടിലൻ ബൗളിങ് പ്രകടനങ്ങൾ ആരാധകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയിരുന്നു.

News18 Malayalam | news18-malayalam
Updated: May 15, 2021, 9:34 PM IST
'അവൻ ഒരു പ്രതിഭാസമാണ്, സമ്മർദങ്ങളെ അതിജീവിക്കാനും അവനു കഴിയും', ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് ലങ്കൻ ഇതിഹാസം സംഗക്കാര
കുമാർ സംഗക്കാര
  • Share this:
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഓരോ സീസണും ഒരുപാട് പുത്തന്‍ താരോദയങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിലേക്ക് യുവതാരങ്ങളെ കണ്ടെത്തുന്നതില്‍ ഐ പി എല്ലിന്റെ സ്ഥാനം വളരെ വലുതാണ്. ജസ്പ്രീത് ബുമ്ര, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ തുടങ്ങി ഒട്ടേറെ താരങ്ങളുടെ കരിയറില്‍ വഴിത്തിരിവായത് ഐ പി എല്ലാണ്. ഇത്തവണത്തെ സീസണ്‍ രാജ്യത്തെ കോവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ പുതുമുഖ താരങ്ങള്‍ ആരാധകരുടെ മനസ്സ് കീഴടക്കിയിരുന്നു.

ഇത്തവണത്തെ ഐ പി എല്ലിൽ ഇന്ത്യൻ യുവതാരങ്ങളായ ചേതൻ സക്കറിയ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ എന്നിവരുടെ കിടിലൻ ബൗളിങ് പ്രകടനങ്ങൾ ആരാധകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയിരുന്നു. വിക്കറ്റുകൾ കൂടുതൽ മറ്റു രണ്ടു പേർക്കായിരുന്നെങ്കിലും ഇടം കയ്യൻ പേസ് ബോളറായ ചേതൻ സക്കറിയയും ആരാധകർക്ക് പ്രിയങ്കരനായിരുന്നു. ഇപ്പോള്‍ ചേതന്‍ സക്കറിയയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസവും രാജസ്ഥാന്‍റെ ക്രിക്കറ്റ് ഡയറക്ടറുമായ സംഗക്കാര രംഗത്തെത്തിയിരിക്കുകയാണ്.

Also Read- 'പൊള്ളാര്‍ഡുമായി താരതമ്യം ചെയ്തതില്‍ സന്തോഷം, എന്നാല്‍ സ്വന്തം വ്യക്തിത്വം ഉണ്ടാക്കിയെടുക്കണം': ഷാരൂഖ് ഖാന്‍

'ചേതന്‍ യഥാര്‍ഥത്തില്‍ ഒരു പ്രതിഭാസമാണ്. അവന്റെ ഐ പി എൽ ബൗളിങ്ങില്‍ നമുക്ക് അത് കാണാം. കളിയോടുള്ള അവന്റെ സമീപനം മറ്റുള്ള താരങ്ങളില്‍ നിന്ന് അവനെ വ്യത്യസ്തനാക്കുന്നു. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്നതില്‍ ചേതന്‍ സക്കറിയക്ക് അപാര കഴിവുണ്ട്'- ലങ്കന്‍ ഇതിഹാസ താരം സംഗക്കാര വാചാലനായി. ഈ വർഷം ജനുവരിയിൽ ചേതൻ സക്കറിയയുടെ സഹോദരൻ ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ ഇതൊന്നും മൈതാനത്തെ തന്റെ പ്രകടനങ്ങളിലേക്ക് താരം എത്തിച്ചില്ല. തന്റെ അച്ഛൻ ടെമ്പോ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നതെന്ന് താരം ഈയിടെ തുറന്ന് പറഞ്ഞിരുന്നു. ഐ പി എല്ലിൽ നിന്ന് കിട്ടിയ വലിയ തുക കൊണ്ട് കോവിഡ് ബാധിച്ച അച്ഛന് മികച്ച ചികിത്സ നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സക്കറിയ പറഞ്ഞിരുന്നു. എന്നാൽ കുറച്ചു ദിവസം മുന്നേ താരത്തിന്റെ അച്ഛനും മരണപ്പെട്ടു.

ഈ സീസണില്‍ തന്നെ അത്ഭുതപ്പെടുത്തിയത് രാജസ്ഥാന്‍ ബോളര്‍ ചേതന്‍ സക്കറിയ ആണെന്ന് മുൻ ഇന്ത്യന്‍ താരവും പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടിരുന്നു. ആര്‍ സി ബിയുടെ നെറ്റ്സ് ബോളറായിരുന്ന ചേതന്‍ സക്കറിയയെ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണത്തെ ലേലത്തില്‍ ടീമിലെത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ആദ്യ സീസണില്‍ തന്നെ ഏഴ് മത്സരം ചേതന്‍ കളിച്ചു. ഏഴ് വിക്കറ്റ് വീഴ്ത്താനും ചേതന് കഴിഞ്ഞു. പഞ്ചാബിനെതിരായ ഐ പി എല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ മായങ്ക്, രാഹുല്‍, റിച്ചാര്‍ഡ്സന്‍ എന്നിവരെ വീഴ്ത്തിക്കൊണ്ട് 3-31നാണ് ചേതന്‍ തിളങ്ങിയത്. ഫീല്‍ഡിങ്ങിലും ഗംഭീര പ്രകടനമാണ് സക്കറിയ പുറത്തെടുത്തത്.

News summary: Chetan Sakariya was a revelation, says Kumar Sangakkara
Published by: Anuraj GR
First published: May 15, 2021, 9:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories