• HOME
  • »
  • NEWS
  • »
  • sports
  • »
  • റണ്‍ സ്‌കോറിങ്ങ് മുതല്‍ മാന്‍ ഓഫ് ദ മാച്ച് വരെ ദ്രാവിഡും പൂജാരയും അത്ഭുതപ്പെടുത്തുന്നതിങ്ങനെ

റണ്‍ സ്‌കോറിങ്ങ് മുതല്‍ മാന്‍ ഓഫ് ദ മാച്ച് വരെ ദ്രാവിഡും പൂജാരയും അത്ഭുതപ്പെടുത്തുന്നതിങ്ങനെ

  • Last Updated :
  • Share this:
    അഡ്‌ലെയ്ഡ്: 2003 ല്‍ ഇന്ത്യ അഡ്‌ലെയ്ഡ് ടെസ്റ്റ് വിജയം നേടിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് രാഹുല്‍ ദ്രാവിഡായിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയായിരുന്നു ദ്രാവിഡ് ഇന്ത്യക്ക് ചരിത്ര ജയം സമ്മാനിച്ചത്. 15 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യ അഡ്‌ലെയ്ഡില്‍ ടെസ്റ്റ് ജയം നേടിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ദ്രാവിഡിന്റെ പിന്‍ഗാമിയെന്ന് വിശേഷണമുള്ള ചേതേശ്വര്‍ പൂജാരയാണ്. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയാണ് പൂജാരയും ചരിത്രത്തിന്റെ ഭാഗമായത്.

    ഈ മാന്‍ ഓഫ് ദ മാച്ച പ്രകടനത്തിന്റെ പേരില്‍ മാത്രമല്ല ഇരുതാരങ്ങളും ക്രിക്കറ്റ് ലോകത്ത് ഒരുപോലെയാകുന്നത്. ടെസ്റ്റ് കരിയറിലെ റണ്‍ സ്‌കോറിങ്ങിലാണ് ഇരുതാരങ്ങളുടെയും പ്രധാന സവിശേഷത. അന്താരാഷ്ട്ര ക്രിക്കറ്റിലെ 67 ാം ഇന്നിങ്ങ്‌സിലായിരുന്നു ഇരു താരങ്ങളും 3,000 റണ്‍സ് പിന്നിട്ടത്. 4,000 കടന്നതാകട്ടെ 84 ാം ഇന്നിങ്ങ്‌സിലും. രാഹുലിനെ പോലെ ഇന്ത്യയ്ക്കായി മതില്‍ തീര്‍ക്കാന്‍ കഴിയാറില്ലെങ്കിലും നിര്‍ണ്ണായക ഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനായി മാറാന്‍ പൂജാരയ്ക്ക് കഴിയുന്നുണ്ട്.



    Also Read: 'ഇന്ത്യക്ക് ഇരട്ടി മധുരം'; ലോക റെക്കോര്‍ഡുമായി പന്ത്

    3,000 ത്തിനും 4,000 ത്തിനും പുറമെ അഡ്ലെയ്ഡ് ടെസ്റ്റിലാണ് പൂജാര 5,000 റണ്‍സ് പിന്നിട്ടത്. തന്റെ 108 ാം ഇന്നിങ്സിലായിരുന്നുതാരത്തിന്റെ ഈ നേട്ടം. രാഹുല്‍ ദ്രാവിഡ് 5,000 പിന്നിട്ടതും 108 ാം ഇന്നിങ്ങ്‌സില്‍ തന്നെയായിരുന്നു. 2003 ലെ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ടോപ്പ് സ്‌കോററായി ദ്രാവിഡും 2018 ല്‍ പൂജാരയും മാറിയപ്പോള്‍ മറ്റൊരു അപൂര്‍വ്വ ദൃശ്യത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്.

    First published: