• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021| ടെസ്റ്റ്‌ സ്പെഷ്യലിസ്റ്റിന്റെ' സിക്സറുകൾ; ചെന്നൈ ആരാധകർക്ക് ആവേശമായി പുജാരെയുടെ പരിശീലന വീഡിയോ

IPL 2021| ടെസ്റ്റ്‌ സ്പെഷ്യലിസ്റ്റിന്റെ' സിക്സറുകൾ; ചെന്നൈ ആരാധകർക്ക് ആവേശമായി പുജാരെയുടെ പരിശീലന വീഡിയോ

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച അവസരം മുതലെടുക്കാൻ ടീമിനൊപ്പം കഠിനമായ പരിശ്രമത്തിലാണ് പുജാര.

Image: Twitter

Image: Twitter

  • Share this:
    ജൂനിയർ ദ്രാവിഡ്‌, ടെസ്റ്റ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെ വിശേഷണമുള്ള പുജാരയെപ്പോലൊരു താരത്തെ ചെന്നൈ ഇത്തവണ ലേലത്തില്‍ പിടിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. മെല്ലെപ്പോക്കന്‍ ബാറ്റിംഗിന്റെ ആശാനായത് കൊണ്ടു‌തന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരിക്കലും പുജാര ഡിമാന്‍ഡുള്ള താരമായിരുന്നില്ല. 2014 ല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായി ജേഴ്സിയണിഞ്ഞതിന് ശേഷം‌ ഇതു വരെ താരം ഐപിഎല്ലില്‍ കളിച്ചിട്ടുമില്ല.

    ഇതിനിടെ‌ പല‌ വര്‍ഷങ്ങളിലും ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ആവശ്യക്കാരില്ലാത്തതിനാല്‍ താരം അണ്‍സോള്‍ഡ് ആവുകയായിരുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച അവസരം മുതലെടുക്കാൻ ടീമിനൊപ്പം കഠിനമായ പരിശ്രമത്തിലാണ് പുജാര. തന്നെ‌ ടീമിലെടുത്തത് ഒരു മോശം തീരുമാനമാകില്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് ചെന്നൈക്കൊപ്പമുള്ള പരിശീലനത്തിനിടെ ചേതേശ്വര്‍ പുജാര പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്.

    സഹതാരങ്ങൾക്കെതിരെ സിക്സർ പായിക്കുന്ന താരത്തിന്റെ പരിശീലന വീഡിയോ ട്വിറ്ററിൽ വൈറലായിട്ടുണ്ട്. വിഡിയോയിൽ താരത്തിന്റെ സ്റ്റാൻഡ്‌സിൽ വരുത്തിയിട്ടുള്ള മാറ്റം പ്രകടമാണ്. ഈയിടെ നടന്ന ടെസ്റ്റ്‌ പരമ്പരകളിൽ നിന്നും ഏറെ വ്യത്യസ്തനായ ഒരു പുജാരയെയാണ് വീഡിയോയിൽ കാണുന്നത്.


    ദീപക് ചഹറിനെ ഡീപ്പ് മിഡ് വിക്കറ്റിന് മുകളിലൂടെയും, കരണ്‍ ശര്‍മ്മയെ ഓണ്‍സൈഡിലൂടെയും പറത്തുന്നത് വീഡിയോയില്‍ കാണാം. ലോംഗ് ഓണിലേക്കും, എക്സ്ട്രാ കവര്‍ ഏരിയയിലേക്കും താരം ഇതിനൊപ്പം കൂറ്റന്‍ ഷോട്ടുകള്‍ പായിക്കുന്നുണ്ട്.

    Also Read-ഐ സി സി റാങ്കിങ്ങ്: ഭുവിക്ക് മുന്നേറ്റം, കോഹ്ലിക്കും ബുമ്രക്കും തിരിച്ചടി

    എ‌ന്തായാലും ടി-20 യുടെ വേഗതയിലേക്ക് തന്റെ കളി‌ശൈലി മാറ്റാന്‍ പുജാരയ്ക്ക് പെട്ടെന്ന് കഴിഞ്ഞിട്ടുണ്ടെന്ന് വിഡിയോയിൽ വ്യക്തമാണ്. ഈയിടെ ക്രിക്ക്ബസിനു നൽകിയ അഭിമുഖത്തിൽ 2016, 2017 സീസണ്‍ ഐ പി എല്ലുകളില്‍ ഗുജറാത്ത് ലയണ്‍സ് ടീം തന്നെ ടീമിലേക്ക് തിരഞ്ഞെടുക്കാത്തതില്‍ നിരാശയുണ്ടെന്ന് പുജാര വെളിപ്പെടുത്തിയിരുന്നു. ഐപിഎല്ലില്‍ 2 സീസണുകളിലേക്ക് മാത്രമായി കളിക്കാനെത്തിയ ടീമായിരുന്നു ഗുജറാത്ത് ലയണ്‍സ്.
    Also Read-ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരുടെ ഗുണനിലവാരം കുറയുന്നതിൽ ആശങ്കയുണ്ടെന്ന് ലക്ഷ്മൺ

    പുജാരയുടെ ജന്മനാടായ രാജ്കോട്ടായിരുന്നു‌ ടീമിന്റെ ആസ്ഥാനം. എന്നാല്‍ 2016 ലും 2017 ലും ലേലത്തില്‍ വിറ്റു പോകാതിരുന്നതിനാല്‍ ഐ പി എല്ലില്‍ തന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള ടീമില്‍ കളിക്കാനുള്ള‌ സുവര്‍ണാവസരമാണ് പുജാരയ്ക്ക് നഷ്ടമായത്. ഐപിഎല്ലില്‍ വീണ്ടും തനിക്ക് അവസരം ലഭിച്ചത് തന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്നും താരം പറഞ്ഞു.

    2014 കിംഗ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി മുംബൈ ഇന്ത്യന്‍സിനെതിരെ വാങ്കഡേയിലാണ് അവസാനം കളിച്ചതാണെന്നാണ് തന്റെ ഓര്‍മ്മയെന്നും വീണ്ടും ഐപിഎലിലേക്ക് തിരികെ വരാനാകുന്നത് വലിയ കാര്യമാണെന്നും ചേതേശ്വര്‍ പുജാര പറഞ്ഞു.
    Published by:Naseeba TC
    First published: