• HOME
  • »
  • NEWS
  • »
  • sports
  • »
  • Happy Birthday Cheteshwar Pujara | ഇന്ന് ചേതേശ്വർ പൂജാരയുടെ ജന്മദിനം; ടെസ്റ്റ് ക്രിക്കറ്റിൽ താരം കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ

Happy Birthday Cheteshwar Pujara | ഇന്ന് ചേതേശ്വർ പൂജാരയുടെ ജന്മദിനം; ടെസ്റ്റ് ക്രിക്കറ്റിൽ താരം കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ

പൂജാരയുടെ ജന്മദിനത്തോടനുബന്ധിച്ച്, ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ ചില മികച്ച പ്രകടനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ചേതേശ്വർ പുജാര

ചേതേശ്വർ പുജാര

  • Last Updated :
  • Share this:
    ഇന്ത്യൻ ടെസ്റ്റ് ടീമിലെ (Indian Test team ) ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ചേതേശ്വർ പൂജാരയുടെ (Cheteshwar Pujara) 34-ാമത് ജന്മദിനമാണ് ഇന്ന്. ലോകത്തെ ഏറ്റവും പ്രഗത്ഭരായ ബൗളിംഗ് താരങ്ങളെ മുട്ടുകുത്തിച്ചിട്ടുള്ള ബാറ്റർ കൂടിയാണ് പൂജാര. ഇന്ത്യയിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളായും 'ഇന്ത്യയുടെ വന്മതിൽ' രാഹുൽ ദ്രാവിഡിന്റെ (Rahul Dravid) പിൻഗാമിയായും അദ്ദേഹം കണക്കാക്കപ്പെടുന്നു. 18 സെഞ്ചുറികളും 32 അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 95 ടെസ്റ്റുകളിൽ നിന്ന് 6713 റൺസ് പൂജാര നേടിയിട്ടുണ്ട്. ഒരു ഇന്നിംഗ്സിൽ അഞ്ഞൂറിലധികം പന്തുകൾ നേരിട്ട, ലോകത്തെ ഏക സജീവ ടെസ്റ്റ് ക്രിക്കറ്റ് താരം കൂടിയാണ് പൂജാര.

    അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച്, ടെസ്റ്റ് ക്രിക്കറ്റിലെ പൂജാരയുടെ മികച്ച പ്രകടനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

    അഡെലെയ്‌ഡിൽ ഓസ്ട്രേലിയക്കെതിരെ നേടിയ 123 റൺസ്

    അഡെലെയ്‌ഡിൽ വെച്ച് നടന്ന 2018-19ലെ സീരീസ് ഓപ്പണറിൽ 123 റൺസ് നേടിയ പൂജാരയുടെ പ്രകടനമാണ് പിന്നീടുള്ള കളികളുടെ ഗതി നിർണയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കെ എൽ രാഹുൽ, മുരളി വിജയ്, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവരെല്ലാം കുറഞ്ഞ റൺസ് മാത്രമാണ് നേടിയത്. 41 റൺസിൽ 4 വിക്കറ്റെന്ന നിലയിൽ ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിടുകയായിരുന്നു. അതുകൊണ്ട് ആ കളിയിൽ ഇന്ത്യൻ വിജയം സംശയത്തിന്റെ മുനയിലായിരുന്നു. പിന്നീട് ബാറ്റ് ചെയ്ത മൂന്നാം നമ്പർ താരം പൂജാരയുടെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യ കളി തിരിച്ചുപിടിച്ചു. ശേഷം 31 റൺസിന് ഇന്ത്യ വിജയിക്കുകയും പത്ത് വർഷത്തിന് ശേഷം ഓസ്ട്രേലിയയിൽ ആദ്യ ടെസ്റ്റ് വിജയം കൈവരിക്കുകയും ചെയ്തു.

    ജോഹന്നാസ്ബർഗിൽ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 153 റൺസ്

    2013ൽ ദക്ഷിണാഫ്രിക്കയിലെ തന്റെ രണ്ടാം പര്യടനത്തിൽ, ജോഹന്നാസ്ബർഗിൽ വെച്ച് നടന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ 270 പന്തുകൾ നേരിട്ട് പൂജാര നേടിയത് 153 റൺസാണ്. ഡെയ്ൽ സ്റ്റെയ്ൻ, വെർനോൺ ഫിലാൻഡർ, മോർനെ മോർക്കൽ, ജാക്വസ് കാലിസ്, ഇമ്രാൻ താഹിർ എന്നിവർ ഉൾപ്പെടുന്ന മികച്ച ബൗളിംഗ് നിരയെ പൂജാര അനായാസം നേരിട്ടു. അന്നത്തെ ചേതേശ്വർ പൂജാരയുടെ ഗംഭീര പ്രകടനത്തിൽ 21 ഫോറുകളും ഉൾപ്പെടുന്നു.

    അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ നേടിയ 206 റൺസ്

    ഇഗ്ലണ്ടിനെതിരെ ചേതേശ്വർ പൂജാരയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് നാലു മത്സരങ്ങളുള്ള ഒരു പരമ്പരയുടെ ആദ്യ കളിയിലായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചേതേശ്വർ പൂജാരയുടെ ഗംഭീരമായ പ്രകടനത്തിന്റെ പിൻബലത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 521 റൺസ് നേടിയ ശേഷം ഡിക്ലയർ ചെയ്തു. പൂജാര മാത്രം നേടിയത് 206 റൺസ് ആയിരുന്നു.

    ഹൈദരാബാദിൽ ഓസ്ട്രേലിയക്കെതിരെ നേടിയ 204 റൺസ്

    മാർച്ച് 2013 ൽ ഹൈദരാബാദിൽ വച്ച് നടന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 135 റൺസിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. ഓസ്‌ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക് 91 റൺസ് നേടി. അവർ ആദ്യ ഇന്നിംഗ്‌സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 237 റൺസാണ് നേടി. തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ ഓസ്ട്രേലിയക്കെതിരെ 503 റൺസ് നേടി. മത്സരത്തിൽ മികച്ച കളിക്കാരനായ ചേതേശ്വർ പൂജാര 341 പന്തിൽ 204 റൺസാണ് സ്വന്തമാക്കിയത്.

    കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 145 റൺസ്

    പേസ് ബൗളർമാർക്ക് അനുകൂലമായിരുന്ന പിച്ചിൽ വിക്കറ്റുകൾ തുടരെ വീണെങ്കിലും ചേതേശ്വർ പൂജാര ഇന്നിംഗ്സ് പിടിച്ചു നിർത്തി. 456 മിനിറ്റ് നേരം പുറത്താകാതെ ബാറ്റ് ചെയ്ത പൂജാര 289 പന്തുകൾ നേരിട്ട് 145 റൺസ് നേടി. 312 എന്ന ഭേദപ്പെട്ട സ്കോർ നേടാൻ ഇന്ത്യയെ സഹായിച്ചത് പൂജാരയുടെ പ്രകടനമായിരുന്നു. ഒരു ഘട്ടത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യയെ പിടിച്ചു നിർത്തിയത് പൂജാരയാണ്.
    Published by:Naveen
    First published: