• HOME
  • »
  • NEWS
  • »
  • sports
  • »
  • CHIEF MINISTER PINARAYI VIJAYAN CONGRATULATES PV SINDHU 02

ഒളിമ്പിക്‌സില്‍ ചരിത്ര വിജയം കൈവരിച്ച വി സിന്ധുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

 ഇന്ത്യന്‍ വനിത ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ സിംഗിള്‍സ് ബാഡ്മിന്റണ്‍ ഇനത്തില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് വെങ്കലം. ചൈനീസ് താരമായ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. സ്‌കോര്‍- 21-13, 21-15. ടോക്യോയില്‍ വെങ്കലം നേടിയതോടെ സിന്ധു ചരിത്ര നേട്ടത്തിന് ഉടമയാവുക കൂടി ചെയ്തു. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്.

P V Sindhu

P V Sindhu

  • Share this:
    തിരുവനന്തപുരം:ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ സിംഗിള്‍സ് ബാഡ്മിന്റണ്‍ ഇനത്തില്‍
    വെങ്കലം നേടിയ പി വി സിന്ധുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്ബുക്കിലൂടെയാണ്
    മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദനം അറിയിച്ചത്.

    ഇന്ത്യന്‍ വനിത  ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ സിംഗിള്‍സ് ബാഡ്മിന്റണ്‍ ഇനത്തില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് വെങ്കലം. ചൈനീസ് താരമായ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. സ്‌കോര്‍- 21-13, 21-15. ടോക്യോയില്‍ വെങ്കലം നേടിയതോടെ സിന്ധു ചരിത്ര നേട്ടത്തിന് ഉടമയാവുക കൂടി ചെയ്തു. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്. ടോക്യോയില്‍ വെങ്കലം നേടിയ താരം കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

    ടോക്യോയിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ഇത്. നേരത്തെ ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവാണ് ഇന്ത്യക്കായി ഈ ഒളിമ്പിക്‌സിലെ ആദ്യ മെഡല്‍ നേടിയത്.
    ചൈനീസ് താരത്തിനെതിരെ മികച്ച രീതിയിലാണ് സിന്ധു പോരാടിയത്. ഇന്നലത്തെ തോല്‍വിയുടെ യാതൊരു ലക്ഷണവും താരത്തിന്റെ പ്രകടനത്തില്‍ ഉണ്ടായിരുന്നില്ല. ടൂര്‍ണമെന്റില്‍ ആദ്യം മുതല്‍ക്കേ കണ്ട സിന്ധുവിനെയാണ് മത്സരത്തില്‍ കാണാന്‍ കഴിഞ്ഞത്. ചൈനീസ് താരത്തിനെതിരെ മികച്ച രീതിയില്‍ തുടങ്ങിയ സിന്ധു തുടക്കത്തില്‍ തന്നെ ലീഡ് നേടി മുന്നിലെത്തി. എന്നാല്‍ പിന്നീട് ചൈനീസ് താരം ഒപ്പമെത്തിയെങ്കിലും സിന്ധു താരത്തെ മുന്നില്‍ കയറാന്‍ അനുവദിക്കാതെ വീണ്ടും ലീഡ് നേടി 11 -8 എന്ന നിലയില്‍ ആദ്യ സെറ്റില്‍ ഇടവേളക്ക് പിരിഞ്ഞു. ഇടവേളയ്ക്ക് ശേഷം സിന്ധു തുടരെ പോയിന്റുകള്‍ നേടി 15-9ന്റെ ലീഡ് നേടി സെറ്റ് തന്റെ വരുതിയിലാക്കി. പിന്നീട് ഇതേ മികവ് തുടര്‍ന്ന താരം ചൈനീസ് താരത്തിന് കൂടുതല്‍ അവസരം നല്‍കാതെ 20-13 എന്ന നിലയില്‍ ആദ്യ സെറ്റ് സ്വന്തമാക്കി കളിയില്‍ ലീഡ് നേടി.



    രണ്ടാം സെറ്റില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. എങ്കിലും നേരീയ ലീഡിന്റെ ആനുകൂല്യം സിന്ധു നിലനിര്‍ത്തിയിരുന്നു. രണ്ടാം സെറ്റിലും ആദ്യ സെറ്റിലെ പോയിന്റ് നിലയില്‍ ഇടവേളക്ക് പിരിഞ്ഞു. എന്നാല്‍ ഇടവേളക്ക് ശേഷം തുടരെ മൂന്ന് പോയിന്റുകള്‍ നേടി 11-11 എന്ന നിലയില്‍ ബിങ് ജിയാവോ മത്സരം കടുപ്പിച്ചു. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല എന്ന പ്രകടനത്തോടെ പോരാടിയ സിന്ധു തുടരെ പോയിന്റുകള്‍ നേടി ലീഡ് നേടി ആധിപത്യം നേടിയ ശേഷം ചൈനീസ് താരത്തെ പിന്നിലാക്കി സെറ്റ് 20-15ന് സ്വന്തമാക്കി.
    അതേസമയം ടോക്യോയില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന സിന്ധുവിന് സെമിയില്‍ ചൈനീസ് തായ്പേയുടെ തായ് സു യിങ്ങിനോട് കാലിടറുകയായിരുന്നു. മികച്ച ഫോമില്‍ കളിച്ച തായ്പേയ് താരത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. ഇതോടെയാണ് വെങ്കല മെഡല്‍ ഉറപ്പിക്കാനായി ആദ്യ സെമിയില്‍ ചൈനീസ് താരമായ ചെന്‍ യൂഫെയിയോട് തോറ്റ ഹി ബിങ് ജിയാവോനെ സിന്ധുവിന് നേരിടേണ്ടി വന്നത്.
    Published by:Jayashankar AV
    First published:
    )}