ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ പാദ സെമിയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ(Kerala Blasters) ആവേശ വിജയം ആഘോഷമാക്കി ആരാധകര്‍(Fans). ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിന്റെ കുഞ്ഞാരധകന്റെ വീഡിയോയാണ്(Video) സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ജയത്തില്‍ കണ്ണുനിറഞ്ഞ് തന്റെ സന്തോഷവും ആഹ്ലാദവും പങ്കുവെക്കുന്നതാണ് വീഡിയോ.
ബ്ലാസ്റ്റേഴ്സിനായി സഹല്‍ നേടിയ ഗോള്‍ ആഘോഷിക്കുകയാണ് കുരുന്ന്. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഗോള്‍ നേടിയ സന്തോഷത്തില്‍ അലറിവിളിക്കുന്നതും കുഞ്ഞാരധകന്റെ കണ്ണു നിറയുന്നതും വീഡിയോയില്‍ കാണാവുന്നതാണ്.
ആദ്യപാദ സെമിയില്‍ ജംഷഡ്പൂരിനെ കേരള ബ്ലാസ്റ്റേഴ്സ് സഹല്‍ നേടിയെടുത്ത വണ്ടര്‍ ഗോളിലാണ് പരാജയപ്പെടുത്തിയത്. അതേസമയം കൊച്ചിയില്‍ ഫാന്‍ പാര്‍ക്കില്‍ വലിയ ആഘോഷമായിരുന്നു ആരാധകര്‍ നടത്തിയത്. അയ്യായിരത്തിലധികം ബ്ലാസ്റ്റേഴ്സ് ആരാധകരാണ് കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ എത്തിയത്. സ്റ്റേഡിയത്തിന് പുറത്ത് ക്രമീകരിച്ച ഫാന്‍ പാര്‍ക്കിലാണ് ആരാധകര്‍ ഒത്തു ചേര്‍ന്നത്.
ഫാന്‍ പാര്ക്കിന് സമീപമുള്ള കെട്ടിടങ്ങളിലും ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ആവേശം ഒട്ടുചോരാതെ ആരാധകരെ മനംവരുന്ന മത്സരമായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. ജയത്തോടെ 15ന് നടക്കുന്ന രണ്ടാംപാദ മത്സത്തില്‍ ബ്ലാസ്റ്റേഴ്സിന് മാനസിക ആധിപത്യമായി.
38ആം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സുവര്‍ണ്ണാവസരം വന്നു. രഹ്നേഷിനെ ചിപ്പ് ചെയ്ത് സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നല്കി. അവസാന നിമിഷങ്ങളില്‍ ജംഷദ്പൂര്‍ ബ്ലാസ്റ്റേഴ്സ് ബോക്സില്‍ നിരന്തരം ഭീഷണി ഉയര്‍ത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.