'കപ്പടിക്കാനുറച്ച് വിന്‍ഡീസ്' ലോകകപ്പ് ടീമില്‍ നിര്‍ണായക പ്രഖ്യാപനം
ഗെയ്ല് 2019 ലെ ലോകകപ്പിനുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു
news18
Updated: May 7, 2019, 1:59 PM IST

gayle
- News18
- Last Updated: May 7, 2019, 1:59 PM IST
ജമൈക്ക: ഇംഗ്ലണ്ട് ലോകകപ്പിനുള്ള വിന്‍ഡീസിന്റെ ലോകകപ്പ് ടീമില്‍ന്റെ വൈസ് ക്യാപ്റ്റനായി ക്രിസ് ഗെയ്ലിനെ നിയമിച്ചു. ജേസണ്‍ ഹോള്‍ഡര്‍ നായിക്കുന്ന ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണ് സീനിയര്‍ താരത്തിന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. 39 കാരനായ ഗെയ്ല് 2019 ലെ ലോകകപ്പിനുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ലോകകപ്പില്‍ വിന്‍ഡീസിന്റെ ആദ്യ മത്സരം മെയ് 31 ന് പാകിസ്ഥാനെതിരെയാണ്. ടൂര്‍ണമെന്റിനു മുമ്പ് ദക്ഷണാഫ്രിക്കയോടും ന്യൂസിലന്‍ഡിനോടും തയ്യാറെടുപ്പ് മത്സരവും വിന്‍ഡീസ് കളിക്കും. വിന്‍ഡീസ് ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യമാണെന്നും സീനിയര്‍ താരമെന്ന നിലയ്ക്ക് നായകനെ അസിസ്റ്റ് ചെയ്യുകയെത് തന്റെ കടമയാണെന്നും ഗെയ്ല് പ്രതികരിച്ചു. Also Read: 13 ാം വയസില്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍; 14ല്‍ ആദ്യം ഗ്രാന്‍ഡ് മാസ്റ്റര്‍, ഇപ്പോഴിതാ എലോ റേറ്റില്‍ 2600 പോയിന്റും; ഇത് നിഹാല്‍ ചരിതം
'വലിയ പ്രതീക്ഷയാണ് ഈ ലോകകപ്പിലുള്ളത്. വിന്‍ഡീസിലെ ജനങ്ങള്‍ക്കായി വളരെ മികച്ച രീതിയില്‍ കളിക്കേണ്ടതുണ്ട്' ഗെയ്ല് പറഞ്ഞു. അയര്‍ലണ്ടും ബംഗ്ലാദേശും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിന്റെ ഉപനായകനായി ഷായി ഹോപ്പിനെയും വിന്‍ഡീസ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോള്‍ഡര്‍ തന്നെയാണ് ത്രിരാഷ്ട്ര ടൂര്‍ണമെന്റിലും വിന്‍ഡീസിനെ നയിക്കുക. ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിന്റെ താരമായ ക്രിസ് ഗെയ്ല് ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പഞ്ചാബ് പ്ലേ ഓഫിലെത്താതെ പുറത്തായതോടെ താരങ്ങള്‍ ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി മടങ്ങിയിരിക്കുകയാണ്.
ലോകകപ്പില്‍ വിന്‍ഡീസിന്റെ ആദ്യ മത്സരം മെയ് 31 ന് പാകിസ്ഥാനെതിരെയാണ്. ടൂര്‍ണമെന്റിനു മുമ്പ് ദക്ഷണാഫ്രിക്കയോടും ന്യൂസിലന്‍ഡിനോടും തയ്യാറെടുപ്പ് മത്സരവും വിന്‍ഡീസ് കളിക്കും. വിന്‍ഡീസ് ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യമാണെന്നും സീനിയര്‍ താരമെന്ന നിലയ്ക്ക് നായകനെ അസിസ്റ്റ് ചെയ്യുകയെത് തന്റെ കടമയാണെന്നും ഗെയ്ല് പ്രതികരിച്ചു.