• HOME
  • »
  • NEWS
  • »
  • sports
  • »
  • വാര്‍ണറെ പിന്നിലാക്കി IPLൽ അതിവേഗം 4000 കടന്നു; ഇത് ക്രിസ് 'വെടിക്കെട്ട്' ഗെയിൽ

വാര്‍ണറെ പിന്നിലാക്കി IPLൽ അതിവേഗം 4000 കടന്നു; ഇത് ക്രിസ് 'വെടിക്കെട്ട്' ഗെയിൽ

ഐപിഎല്ലിൽ 4000 റൺസ് തികയ്ക്കുന്ന ഒൻപതാമത്തെ കളിക്കാരനാണ് ഗെയിൽ

Gayle

Gayle

  • Last Updated :
  • Share this:
    ജയ്പൂർ: കിങ്സ് ഇലവൻ പഞ്ചാബിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയിൽ ഐപിഎൽ കരിയറിൽ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. ലീഗിൽ 4000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ വിദേശതാരമായി ക്രിസ് ഗെയിൽ മാറി. അതിവേഗത്തിൽ 4000 റൺസ് തികച്ച റെക്കോർഡും ഇനി ഗെയിലിന് സ്വന്തം. ഹൈദരാബാദ് സൺ റൈസേഴ്സിനായി കളിക്കുന്ന വാർണർ 114 ഇന്നിങ്സുകളിൽ നിന്നാണ് 4000 റൺസ് തികച്ചത്. എന്നാൽ ഗെയിൽ ഈ നേട്ടം 112 ഇന്നിങ്സിൽ മറികടന്നു. ഐപിഎൽ ചരിത്രത്തിൽ 4000 റൺസ് തികയ്ക്കുന്ന ഒൻപതാമത്തെ കളിക്കാരനാണ് ഗെയിൽ.

    ഇന്ന് രാജസ്ഥാൻ റോയൽസുമായുള്ള മത്സരം ആരംഭിക്കുന്നതിന് മുൻപ് 4000ത്തിലേക്ക് വെറും ആറ് റൺസ് മാത്രമാണ് അദ്ദേഹത്തിന് വേണ്ടിയിരുന്നത്. 47 പന്തിൽ നിന്ന് 79 റൺസെടുത്താണ് അദ്ദേഹം മടങ്ങിയത്. ഈ വർഷത്തെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന വിരാട് കോഹ്ലിയെ മറികടന്ന് ഐപിഎല്ലിൽ 5000 റൺസ് തികയ്ക്കുന്ന താരമായിരുന്നു. റെയ്നയെ കൂടാതെ വിരാട് കോഹ്ലി, എം എസ് ധോണി, രോഹിത് ശർമ, ശിഖർ ധവാൻ, റോബിൻ ഉത്തപ്പ, ഗംഭീർ എന്നിവരും ഐപിഎല്ലിൽ 4000 റൺസ് നേടിയിട്ടുണ്ട്.
    First published: