'പരുക്ക് വില്ലനാകുന്നു' ലോകകപ്പ് ടീമില്‍ നിന്നും ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍ പുറത്ത്

ഡെയ്ല്‍ സ്റ്റെയ്ന്‍, ലുങ്കി എങ്കിടി, കാഗിസോ റബാഡ എന്നിവരും പരുക്കിന്റെ പിടിയിലാണ്

news18
Updated: May 7, 2019, 6:04 PM IST
'പരുക്ക് വില്ലനാകുന്നു'  ലോകകപ്പ് ടീമില്‍ നിന്നും ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍ പുറത്ത്
Anrich Nortje
  • News18
  • Last Updated: May 7, 2019, 6:04 PM IST
  • Share this:
പോര്‍ട്ട് എലിസബത്ത്: ലോകകപ്പിന് ആഴ്ചകള്‍ ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയായി നാലാമത്തെ ഫാസ്റ്റ് ബൗളറും പരുക്കിന്റെ പിടിയില്‍. വിരലിന് പരുക്കേറ്റ് എന്റിച്ച് നോര്‍ജേയ്ക്ക് പകരം ക്രിസ് മോറിസിനെ ടീമിലുള്‍പ്പെടുത്തി. നോര്‍ജെ പരുക്കില്‍ നിന്നും മോചിതനാകാന്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ വേണ്ടിവരുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 25 കാരന് പകരം മോറിസിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ നോര്‍ജെ തോളിന് പരുക്കേറ്റതിനെത്തുടര്‍ന്നായിരുന്നു നാട്ടിലേക്ക് മടങ്ങിയത്. ഇതിനു പിന്നാലെയാണ് പരിശീലനത്തിനിടെ വിരലിന് പരുക്കേല്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ പേസര്‍മാരായ ഡെയ്ല്‍ സ്റ്റെയ്ന്‍, ലുങ്കി എങ്കിടി, കാഗിസോ റബാഡ എന്നിവരും പരുക്കിന്റെ പിടിയിലാണ്.

Also Read: 'ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസവാര്‍ത്ത' ജാദവ് രണ്ടാഴ്ച്ചയ്ക്കകം കളത്തിലേക്ക് മടങ്ങിയെത്തും

നോര്‍ജെയ്ക്ക് പകരം ടീമിലെത്തിയ മോറിസ് 2018 ലായിരുന്നു അവസാനമായി ഏകദിന ടീമില്‍ ഉള്‍പ്പെട്ടിരുന്നത്. താരങ്ങളെല്ലാം ഒന്നിനു പുറകെ ഒന്നായി പരുക്കിന്റെ പിടിയിലാതോടെയാണ് മോറിസിന് വീണ്ടും അവസരം ലഭിച്ചത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് മോറിസ് കളിച്ചിരുന്നത്.

സീസണില്‍ 13 വിക്കറ്റും മോറിസ് വീഴ്ത്തിയിരുന്നു. ശ്രീലങ്കക്കെതിരായ ടി20 ടീമിലും മോറിസ് അംഗമായിരുന്നു. ബാറ്രഉകൊണ്ടും ബോളുകൊണ്ടും തിളങ്ങുന്ന മോറിസ് ദക്ഷിണാഫ്രിക്കന്‍ ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്.

First published: May 7, 2019, 6:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading