നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സി.കെ വിനീത് ചെന്നൈയിൻ എഫ്.സിയിലേക്ക്

  സി.കെ വിനീത് ചെന്നൈയിൻ എഫ്.സിയിലേക്ക്

  ബ്ലാസ്റ്റേഴസ് വിടുമെന്ന സൂചനയുണ്ടായിരുന്ന സന്ദേശ് ജിങ്കാനും അനസ് എടത്തൊടികയും ഈ സീസണിലും ക്ലബിനൊപ്പം തുടരും

  ck vineeth

  ck vineeth

  • Share this:
   കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ സി.കെ വിനീത് ചെന്നൈയിൻ എഫ്.സിയിലേക്ക്. വിനീതിനൊപ്പം ബ്ലാസ്റ്റേഴസ് വിടുമെന്ന സൂചനയുണ്ടായിരുന്ന സന്ദേശ് ജിങ്കാനും അനസ് എടത്തൊടികയും ഈ സീസണിലും ക്ലബിനൊപ്പം തുടരും.

   സി.കെ വിനീത് ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വിനീത് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു. ക്ലബ് മാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.

   ഒറ്റക്കാലില്‍ കാല്‍പന്തില്‍ വിസ്മയം തീര്‍ക്കുന്ന കോഴിക്കോട്ടുകാരന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് ക്ഷണം

   ഈ സീസണില്‍ വളരെ മോശം പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് കാഴ്ച വച്ചത്. ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം ബ്ലാസ്റ്റേഴ്സിന് വിജയം സ്വന്തമാക്കാനായിട്ടില്ല. ജനുവരി ഒന്ന് മുതല്‍ 31 വരെയാണ് ഐ.എസ്.എല്ലിലെ ട്രാന്‍സ്ഫര്‍ വിന്റോ കാലാവധി.
   First published:
   )}