നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • വ്യാജ പ്രചരണം: ആരാധകന്‍ ക്ഷമ ചോദിച്ചു; പരാതി പിന്‍വലിച്ച് സികെ വിനീത്

  വ്യാജ പ്രചരണം: ആരാധകന്‍ ക്ഷമ ചോദിച്ചു; പരാതി പിന്‍വലിച്ച് സികെ വിനീത്

  കൊച്ചിയില്‍ നടന്ന ബ്ലാസ്റ്റേഴ്സ് ചെന്നൈ മത്സരത്തിനിടെ അസഭ്യം പറഞ്ഞെന്നായിരുന്നു പ്രചരണം

  ck vineeth

  ck vineeth

  • News18
  • Last Updated :
  • Share this:
   കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടക്കെതിരെ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത് നല്‍കിയ കേസ് പിന്‍വലിച്ചു. ബോള്‍ ബോയിയെ വിനീത് അസഭ്യം പറഞ്ഞെന്ന വ്യാജ പ്രചരണത്തിനെതിരെ നല്‍കിയ പരാതിയാണ് പിന്‍വലിച്ചത്. മഞ്ഞപ്പടയംഗം രേഖാമൂലം ക്ഷമ ചോദിച്ചതോടെയാണ് ചെന്നൈയ്ന്‍ എഫ്‌സി താരമായ വിനീത് എറണാകുളം പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ചത്.

   രേഖാമൂലം ക്ഷമ ചോദിച്ച സാഹചര്യത്തില്‍ കേസ് അവസാനിപ്പിച്ചതായി വിനീത് പോലീസിനെ അറിയിക്കുകയായിരുന്നു. കൊച്ചിയില്‍ നടന്ന ബ്ലാസ്റ്റേഴ്സ് ചെന്നൈ മത്സരത്തിനിടെ അസഭ്യം പറഞ്ഞെന്നായിരുന്നു പ്രചരണം.

   Also Read: തൊഴിലില്ലായ്മ സംബന്ധിച്ച ആരോപണങ്ങൾ തെറ്റ്; തൊഴിലില്ലാതെ വളർച്ചയുണ്ടാകുമോയെന്ന് പ്രധാനമന്ത്രി

    

   മത്സരത്തിനിടയില്‍ സി.കെ വിനീത് ഏഴ് വയസുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമായിരുന്നു മഞ്ഞപ്പടയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ചത്. മാച്ച് കമ്മീഷണര്‍ സികെ വിനീതിനെതിരെ നടപടി ആവശ്യപ്പെട്ടെന്നും ഓഡിയോ ക്ലിപ്പിലുണ്ടായിരുന്നു. ഇതിനെതിരെയാണ് വിനീത് പരാതി നല്‍കിയത്.

   എന്നാല്‍ ഗ്രൂപ്പിലെ ഒരംഗത്തിന്റെ നടപടിയുടെ പേരില്‍ ആരാധക കൂട്ടായ്മയെ മുഴുവന്‍ കുറ്റപ്പെടുത്തിയത് ശരിയായില്ലെന്ന് നേരത്തെ മഞ്ഞപ്പട പറഞ്ഞിരുന്നു.

   First published:
   )}