• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സെഞ്ച്വറി അടിക്കാതിരിക്കാൻ സൂത്രപ്പണി; ബൗളർക്ക് 9 കളികളിൽ വിലക്ക്


Updated: August 8, 2018, 1:53 PM IST
സെഞ്ച്വറി അടിക്കാതിരിക്കാൻ സൂത്രപ്പണി; ബൗളർക്ക് 9 കളികളിൽ വിലക്ക്

Updated: August 8, 2018, 1:53 PM IST
ലണ്ടൻ: പൊതുവെ മാന്യൻമാരുടെ കളിയെന്നാണ് ക്രിക്കറ്റ് അറിയപ്പെടുന്നത്. എന്നാൽ കളിയ്ക്കിടെ മാന്യത ലംഘിക്കപ്പെട്ടാലോ? ഇംഗ്ലണ്ടിലെ സോമർസെറ്റിൽ ഒരു ക്ലബ് മൽസരത്തിനിടെയാണ് നാണക്കേടായ സംഭവം ഉണ്ടായത്. എതിർ ബാറ്റ്സ്മാൻ സെഞ്ച്വറി അടിക്കാതിരിക്കാൻ പന്ത് വൈഡായി ബൌണ്ടറിയിലേക്ക് എറിഞ്ഞു അഞ്ച് റൺസ് വഴങ്ങിയ ബൗളർ വിവാദനായകനായി. കളിയുടെ സ്പോർട്സ്മാൻ സ്പിരിറ്റ് നശിപ്പിക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ട ബൗളർക്ക് 9 കളികളിലാണ് മാച്ച് റഫറി വിലക്ക് ഏർപ്പെടുത്തിയത്. മൈൻഹെഡും പർനെൽ സിസിയും തമ്മിലുള്ള മൽസരത്തിനിടെയായിരുന്നു സംഭവം. 98 റൺസുമായി ബാറ്റുചെയ്ത ജെയ് ഡാരലിനെതിരെയാണ് മൽസരത്തിലെ അവസാന പന്ത് ബൗളർ പന്ത് വൈഡായി എറിഞ്ഞത്. വൈഡ് ഉൾപ്പടെ അഞ്ച് റൺസ് ലഭിച്ചതോടെ ജെയ് ഡാരലിന്‍റെ മൈൻഹെഡ് ടീം കളി ജയിച്ചു. ജെയ് ഡാരലിന് സെഞ്ച്വറിയടിക്കാനുള്ള അവസരം നഷ്ടമാകുകയും ചെയ്തു. മൽസരശേഷം പർനെൽ ക്യാപ്റ്റൻ ജെയ് ഡാരലിനോട് തന്‍റെ ബൗളർക്കുവേണ്ടി മാപ്പ് പറഞ്ഞു.
First published: August 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍