• HOME
  • »
  • NEWS
  • »
  • sports
  • »
  • Nehru Trophy Boat Race | നെഹ്‌റുട്രോഫി വള്ളംകളി; മുഖ്യമന്ത്രി പിണറായി അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ചു

Nehru Trophy Boat Race | നെഹ്‌റുട്രോഫി വള്ളംകളി; മുഖ്യമന്ത്രി പിണറായി അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ചു

ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

  • Last Updated :
  • Share this:
    ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 23നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നയച്ചത്. ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗം 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ കോവളത്തു നടക്കുന്നുണ്ട്.

    ഇതിനായി അമിത് ഷാ ഉള്‍പ്പെടെയുള്ളവർ എത്തുന്നുണ്ട്. യോഗത്തിൽ പങ്കെടുക്കാനെത്തുമ്പോൾ നെഹ്റുട്രോഫി വള്ളംകളിയിൽ‌ മുഖ്യാതിഥിയായി പങ്കെടുക്കനാണ് ക്ഷണിച്ചിരിക്കുന്നത്. ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയില്‍ ഒന്‍പത് വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്.

    മുഖ്യമന്ത്രി വള്ളംകളിക്ക് പങ്കെടുക്കുമെന്നതിനാല്‍ പ്രശ്‌നങ്ങളില്ലാതെ സമയക്രമം പാലിച്ചു വള്ളംകളി നടത്താനുള്ള ശ്രമത്തിലാണ് സംഘാടകർ. കോവിഡും വെള്ളപ്പൊക്കവും കാരണം മൂന്നുവര്‍ഷമായി പുന്നമടക്കായലിലെ ഓളപ്പരപ്പിൽ നെഹ്റു ട്രോഫി വള്ളംകളി നടത്താൻ സാധിച്ചിരുന്നില്ല.

    Also Read-Nehru Trophy Boat Race 2022 നെഹ്റു ട്രോഫി;22 ചുണ്ടന്‍; മാറ്റുരയ്ക്കാന്‍ 79 വള്ളങ്ങള്‍; ആറ് ജില്ലകളിലെ ടീമുകൾ

    വെപ്പ് എ- 9, വെപ്പ് ബി-5, ഇരുട്ടുകുത്തി എ-5, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-13, ചുരുളൻ-3, തെക്കനോടി തറ-3, തെക്കനോടി കെട്ട് -3 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. 100 രൂപ മുതൽ 3000 രൂപ വരെയുള്ള ടിക്കറ്റുകളാണ് ലഭിക്കുക.

    ടിക്കറ്റ് നിരക്ക്:

    ടൂറിസ്റ്റ് ഗോൾഡ് (നെഹ്റു പവിലിയൻ) -3000

    ടൂറിസ്റ്റ് സിൽവർ (നെഹ്റു പവിലിയൻ) -2500

    റോസ് കോർണർ (കോൺക്രീറ്റ് പവിലിയൻ) -1000

    വിക്ടറി ലെയ്ൻ (വുഡൻ ഗാലറി) -500

    ഓൾവ്യൂ (വുഡൻ ഗാലറി) -300

    ലേക് വ്യൂ ഗോൾഡ് (വുഡൻ ഗാലറി) -200

    ലോൺ -100
    Published by:Jayesh Krishnan
    First published: