ഇന്റർഫേസ് /വാർത്ത /Sports / Shocking | മത്സരം തോറ്റു; അണ്ടർ 11 ഫുട്ബോൾ താരങ്ങളെ ക്രൂരമായി മർദിച്ച് പരിശീലകൻ

Shocking | മത്സരം തോറ്റു; അണ്ടർ 11 ഫുട്ബോൾ താരങ്ങളെ ക്രൂരമായി മർദിച്ച് പരിശീലകൻ

പരിശീലകന്റെ മർദനത്തിൽ പരിക്കേറ്റ കുട്ടികൾ വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്.

പരിശീലകന്റെ മർദനത്തിൽ പരിക്കേറ്റ കുട്ടികൾ വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്.

പരിശീലകന്റെ മർദനത്തിൽ പരിക്കേറ്റ കുട്ടികൾ വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്.

  • Share this:

സഹജീവികളോട് കരുണയോടെ പെരുമാറുമ്പോഴാണ് ഒരുവൻ ശരിക്കും മനുഷ്യനാകുന്നത്. സഹജീവികളോട് മനുഷ്യത്വമില്ലാതെ പെരുമാറുന്നവരെ മനുഷ്യരായി കണക്കാക്കാൻ കഴിയുകയില്ല. ഇപ്പോഴിതാ ക്രൂരതകളുടെ സകല പരിധികളും ലംഘിച്ച് കുട്ടികളെ തല്ലിയ ഫുട്ബോൾ പരിശീലകനാണ് വാർത്തയിൽ നിറയുന്നത്. ഉത്തര്‍പ്രദേശിലെ ശിവ്പൂരിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. ഫുട്ബോൾ മത്സരം തോറ്റതിന്റെ പേരിലായിരുന്നു പരിശീലകൻ ടീം അംഗങ്ങളെ ക്രൂരമായി മർദിച്ചത്. അണ്ടര്‍ 11 ഫുട്‌ബോള്‍ ടീം താരങ്ങള്‍ക്കാണ് പരിക്കേറ്റത്.

പരിശീലകന്റെ മർദനത്തിൽ പരിക്കേറ്റ കുട്ടികൾ വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടികളുടെ രക്ഷിതാക്കളും ഒരുകൂട്ടം അയൽക്കാരും ചേർന്ന് ശിവപുർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. മർദനത്തിന് ഇരയായ കുട്ടികളെ കൂട്ടിയാണ് ഇവർ പരാതി നൽകാൻ എത്തിയത്.

വിവേക് ​​സിംഗ് മിനി സ്റ്റേഡിയത്തിൽ താൻ ഫുട്ബോൾ കളിക്കാറുണ്ടെന്ന് ഈ അണ്ടർ 11 ടീമിലെ ഒരു കുട്ടി നൽകിയ പരാതിയിൽ പറയുന്നു. വെള്ളിയാഴ്ച ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി കാമ്പസിൽ നടന്ന ഫുട്‌ബോൾ ടൂർണമെന്റിൽ ഇവർ കളിക്കാൻ പോയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. “ഞങ്ങൾ തിരിച്ചെത്തിയപ്പോൾ, വിഡിഎ കോളനിയിൽ താമസിക്കുന്ന ഡൽഹിക്കാരനായ പരിശീലകൻ മുഹമ്മദ് ഷദാബ്, എന്നെയും ടീമിലെ മറ്റ് രണ്ട് പേരെയും ഒരു മുറിയിൽ അടച്ചിടുകയും വടിയും ബെൽറ്റും ചെരിപ്പും ഉപയോഗിച്ച് ഞങ്ങളെ ക്രൂരമായി മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.” പരാതിക്കാരൻ ആരോപിച്ചു.

Also read- IND vs SL | 'ഹിറ്റ്മാൻ' രോഹിത് ശർമ; ഇന്ത്യൻ ക്യാപ്റ്റൻ സിക്‌സിൽ ആരാധകന്റെ മൂക്കിന്റെ പാലം തകർന്നു

കുട്ടികൾ വീട്ടിലെത്തി രക്ഷിതാക്കളെ അറിയിച്ച് അവർ പരാതിയുമായി എത്തിയപ്പോഴേക്കും പരിശീലകൻ ഒളിവിൽ പോയിരുന്നതായി ശിവ്പുർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ഗൗതം പറഞ്ഞു. കുട്ടികൾക്കേറ്റ പരിക്കുകൾ ശരിക്കും ഞങ്ങളെ ഞെട്ടിച്ചുവെന്നും ഗൗതം പറഞ്ഞു. .

കുട്ടികളുടെ പരാതിയിൽ കേസെടുത്ത് എഫ്‌ഐആർ ചെയ്ത് കേസെടുത്തിട്ടുണ്ടെന്നും പരിശീലകനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും ഗൗതം പറഞ്ഞു. ഐപിസി 342, 504,506 വകുപ്പുകള്‍ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Arrest | രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമം; അച്ഛനും മകളും അറസ്റ്റില്‍

മലപ്പുറം: രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച(Attempt to Murder) കേസില്‍ അച്ഛനെയും മകളെയും അറസ്റ്റ്(Arrest) ചെയ്തു. കാരപ്പുറം വടക്കന്‍ അയ്യൂബ് (56), മകള്‍ ഫസ്നി മോള്‍ എന്നിവരെയാണ് വയനാട് റിസോര്‍ട്ടില്‍ നിന്ന് എടക്കര പൊലീസ്(Police) പിടികൂടിയത്. സാജിത എന്ന യുവതിയ്ക്കാണ് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റത്.

നിലമ്പൂര്‍ ഒന്നാം ക്ലാസ് കോടതിയുടെ ഉത്തരവുമായി ഭര്‍ത്താവിന്റെ വീട്ടില്‍ കയറി താമസിച്ച സാജിതയെ ഇരുവരും ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 26നായിരുന്നു സംഭവം. ആക്രമിച്ച ശേഷം ഇരുവരും ഒളിവിലായിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. രണ്ടു ദിവസത്തെ തെളിവെടുപ്പിനായി പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങി.

First published:

Tags: Football News, Varanasi