• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നിർണായക മത്സരത്തിൽ കൊളംബിയ മുന്നിൽ


Updated: June 28, 2018, 9:13 PM IST
നിർണായക മത്സരത്തിൽ കൊളംബിയ മുന്നിൽ

Updated: June 28, 2018, 9:13 PM IST
സമാര: പ്രീക്വാർട്ടറിലെത്താൻ കൊളംബിയയ്ക്ക് മത്സരം ജയിച്ചേതീരൂ. അതേസമയം ഒരു സമനില മതി ആഫ്രിക്കൻ സംഘമായ സെനഗലിന് നോക്കൗട്ടിലെത്താൻ. ആദ്യപകുതി സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയുടെ 74ാം മിനിറ്റിൽ കൊളംബിയ ആദ്യ ഗോൾ നേടി. യേരി മിന ആണ് സെനഗലിന്റെ വല കുലുക്കിയത്.

നിർണായക പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. അത് കൊണ്ടു തന്നെ സെനഗൽ ആശ്വാസത്തോടെയും കൊളംബിയ ആശങ്കയോടെയുമാണ് ആദ്യ പകുതിക്ക് പിരിഞ്ഞത്. മത്സരത്തിന്റെ പതിനെട്ടാം മിനുറ്റിൽ സെനഗൽ താരം സാദിയോ മാനെയെ വീഴ്ത്തിയതിന് കൊളംബിയക്കെതിരെ റഫറി പെനാൽറ്റി വിധിച്ചെങ്കിലും 'വാർ' കൊളംബിയയുടെ രക്ഷക്കെത്തി.

കളത്തിലുണ്ടായിരുന്നിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാനാകാതെ നിന്ന കൊളംബിയൻ സൂപ്പർ താരം ജെയിംസ് റൊഡ്രീഗസ് മുപ്പതാം മിനുറ്റിൽ പരിക്കിനെത്തുടർന്ന് കളം വിട്ടത് അവർക്ക് കനത്ത തിരിച്ചടിയായി.

സെനഗലിന്റെ വേഗതയാർന്ന മുന്നേറ്റങ്ങളിൽ കൊളംബിയ ആദ്യ പകുതിയിൽ പതറിയപ്പോൾ റഡമൽ ഫൽക്കാവോയുടെ ചില മുന്നേറ്റങ്ങളാണ് കൊളംബിയയ്ക്ക് ഓർക്കാനുള്ളത്. പ്രീക്വാർട്ടറിലെത്താൻ ജയം കൂടിയേ തീരൂ എന്ന അവസ്ഥയിലായിരുന്നിട്ടും സെനഗലിനെതിരെയുള്ള ആദ്യ പകുതിയിൽ കൊളംബിയ പുറത്തെടുത്ത പ്രകടനം ആരാധകരെ നിരാശരാക്കി.

അതേ സമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജപ്പാനെതിരെ പോളണ്ട് ഒരു ഗോളിന് മുന്നിലാണ്. ഗോൾ രഹിത സമനിലയിൽ ആദ്യപകുതിക്ക് പിരിഞ്ഞെങ്കിലും രണ്ടാം പകുതിയുടെ 59ാം മിനിറ്റിൽ  പോളണ്ട് ആദ്യ ഗോൾ സ്വന്തമാക്കി. പോളണ്ട് നേരത്തെ പുറത്തായിരുന്നു.
Loading...
 
First published: June 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍