• HOME
  • »
  • NEWS
  • »
  • sports
  • »
  • CWG |ഇന്ത്യയ്ക്ക് സുവർണദിനം; ബോക്സിങ്ങില്‍ നിഖാത്ത് സരിൻ സ്വര്‍ണം; ഇന്ത്യ നാലാം സ്ഥാനത്ത്

CWG |ഇന്ത്യയ്ക്ക് സുവർണദിനം; ബോക്സിങ്ങില്‍ നിഖാത്ത് സരിൻ സ്വര്‍ണം; ഇന്ത്യ നാലാം സ്ഥാനത്ത്

ഇന്ന് നാല് സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലുകള്‍ നേടി മെഡല്‍ പട്ടികയില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചു

  • Last Updated :
  • Share this:
    ബെര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽവേട്ട. ഇന്ന് നാല് സ്വർണമുൾ‌പ്പെടെ എട്ടു മെഡലുകൾ നേടി. ബോക്സിങ്ങിലും പുരുഷ വിഭാഗം ട്രിപ്പിൾ ജംപിലുമായിരുന്നു സ്വർണം നേടിയത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ നിഖത് സരീന്‍ വടക്കന്‍ അയര്‍ലന്‍ഡിന്റെ കാര്‍ലി നൗലിനെ തോല്‍പിച്ചു

    പുരുഷന്‍മാരുടെ ബോക്സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ സ്വര്‍ണം നേടി. കിലോ വിഭാഗത്തില്‍ അമിത് ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്ഡൊണാള്‍ഡിനെ തോല്‍പിച്ചു. വനിത ബോക്സിങ്ങില്‍ ഇന്ത്യയുടെ നിതു ഗന്‍ഗാസ് 48 കിലോ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെയാണ് നിതു പരാജയപ്പെടുത്തി.


    ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോള്‍ സ്വര്‍ണം നേടി. ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് സ്വര്‍ണം നേടിയത്. എറണാകുളം കോലഞ്ചേരി സ്വദേശിയാണ് എൽദോസ്. തൊട്ടുപിന്നാലെ അബ്ദുല്ല അബൂബക്കർ വെള്ളിയും(17.02) നേടി.

    കോമൺവെൽത്ത് ഗെയിംസിൽ ഒരു മലയാളി താരം ആദ്യമായാണ് വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ നേടുന്നത്. വനിത ഹോക്കിയിൽ ഇന്ത്യ വെങ്കലം കരസ്ഥമാക്കി. ന്യൂസിലാന്റിനെ വെങ്കലത്തിനായുള്ള പോരാട്ടത്തിൽ പെനാൽറ്റി ഷൂടൗട്ടിലൂടെയാണ് ഇന്ത്യ മറികടന്നത്. വനിത സിംഗിൾസ് ബാഡ്മിന്റനിൽ പിവി സിന്ധു ഫൈനലിലെത്തി. സെമിയിൽ സിംഗപ്പൂരിന്റെ ലോക 18-ാം നമ്പർ താരം യോ ജിയ മിന്നിനെയാണ് സിന്ധു തോല്പിച്ചത്.

    Also Read-CWG | ട്രിപ്പിൾ ജംമ്പിൽ എൽദോസിന് സ്വർണം; അബ്ദുളളയ്ക്ക് വെള്ളി; ബെർമിങ്ഹാമിൽ ചരിത്രം കുറിച്ച് മലയാളികൾ

    ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 17 ആയി. 13 വെള്ളിയും 19 വെങ്കലവും അടക്കം 49 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഇതോടെ മെഡല്‍ പട്ടികയില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചു.
    Published by:Jayesh Krishnan
    First published: