കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 (commonwealth games) ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലെ അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ (ജൂലൈ 28ന്) ആരംഭിച്ചു. 15 കായിക ഇനങ്ങളിലായി 200 ഓളം അത്ലറ്റുകളാണ് ഗെയിംസില്‍ മത്സരിക്കുന്നത്. ബര്‍മിംഗ്ഹാമില്‍ നിന്ന് മെഡലുകള്‍ വാരിക്കൂട്ടാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ സംഘം(indian team). മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 66 മെഡലുകളുമായി (26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവും) മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
2020ലെ ടോക്കിയോ ഒളിമ്പിക്സില്‍ 7 മെഡലുകള്‍ നേടിയതിനു ശേഷം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച വെയ്ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം. പരിക്കേറ്റതിനെ തുടര്‍ന്ന് ഒളിമ്പിക്സ് ചാമ്പ്യന്‍ നീരജ് ചോപ്ര (neeraj chopra) ഉദ്ഘാടന ചടങ്ങുകളില്‍ നിന്ന് പിന്മാറിയിരുന്നു. 215 പേരാണ് ഇന്ത്യന്‍ ടീമില്‍ ഉള്ളത്.
ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗ് ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍, ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി.വി സിന്ധു, മീരാഭായ് ചാനു, ലോവ്ലിന ബോര്ഗോഹെയ്ന്, ബജ്രംഗ് പുനിയ, ഇന്ത്യന്‍ പുരുഷ ഹോക്കി ടീം എന്നിവരിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം (indian women's cricket team) കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇത്തവണ പങ്കെടുക്കുന്നുണ്ട്.
2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ടീം ഇന്ത്യയുടെ ഷെഡ്യൂള്‍
ജൂലൈ 29ക്രിക്കറ്റ് (വനിതകള്‍)ഇന്ത്യ vs ഓസ്ട്രേലിയ
ബാഡ്മിന്റണ്അശ്വിനി പൊന്നപ്പ, ബി സുമീത് റെഡ്ഡി: മിക്സഡ് ഡബിള്‍സ്
ഹോക്കി (വനിതകള്‍)ഇന്ത്യ vs ഘാന
ടേബിള്‍ ടെന്നീസ്പുരുഷ ടീം
റൗണ്ട് 1 & റൗണ്ട് 2
വനിതാ ടീം
റൗണ്ട് 1 & റൗണ്ട് 2
ജൂലൈ 30അത്ലറ്റിക്സ്നിതേന്ദര് റാവത്ത്: പുരുഷന്മാരുടെ മാരത്തണ്‍
ബോക്സിംഗ്അമിത് പംഗല്‍: പുരുഷന്മാര് 51 കിലോ
മുഹമ്മദ് ഹുസാമുദ്ദീന്‍: പുരുഷന്മാര് 57 കിലോ
ശിവ ഥാപ്പ: പുരുഷന്മാര് 63.5 കിലോ
രോഹിത് ടോകാസ്: പുരുഷന്മാര് 67 കിലോ
സുമിത് കുണ്ടു: പുരുഷന്മാര് 75 കിലോ
ആശിഷ് ചൗധരി: പുരുഷന്മാര് 80 കിലോ
സഞ്ജീത് കുമാര്‍: പുരുഷന്മാര് 92 കിലോ
സാഗര്‍ അഹ്ലാവത്: പുരുഷന്മാര് 92+ കിലോ
നിതു ഗംഗാസ്: വനിതകള്‍ 48 കിലോ
നിഖത് സരീന്: വനിതകള്‍ 50 കിലോ
ജാസ്മിന് ലംബോറിയ: വനിതകള്‍ 60 കിലോ
ലോവ്ലിന ബോര്ഗോഹെയ്ന്: വനിതകള്‍ 70 കിലോ
ഹോക്കി (വനിതകള്‍)ഇന്ത്യ vs വെയില്‍സ്
ഭാരോദ്വഹനംമീരാഭായ് ചാനു: വനിതകള്‍ 55 കിലോ
സങ്കേത് മഹാദേവ്: പുരുഷന്മാര് 55 കിലോ
ചനമ്പം ഋഷികാന്ത സിംഗ്: പുരുഷന്മാര് 55 കിലോ
ജൂലൈ 31ക്രിക്കറ്റ് (വനിതകള്‍)ഇന്ത്യ vs പാകിസ്ഥാന്
ഹോക്കി (പുരുഷന്മാര്)ഇന്ത്യ vs ഘാന
ഭാരോദ്വഹനംബിന്ധ്യാറാണി ദേവി: വനിതകള്‍ 59 കിലോ
ജെറമി ലാല്റിന്നുങ്ക: പുരുഷന്മാര് 67 കിലോ
അചിന്ത ഷീലി: പുരുഷന്മാര് 73 കിലോ
ഓഗസ്റ്റ് 1ഹോക്കി (പുരുഷന്മാര്)ഇന്ത്യ vs ഇംഗ്ലണ്ട്
ഭാരോദ്വഹനംപോപ്പി ഹസാരിക: വനിതകള്‍ 64 കിലോ
അജയ് സിംഗ്: പുരുഷന്മാര് 81 കിലോ
ഓഗസ്റ്റ് 2അത്ലറ്റിക്സ്അവിനാഷ് സാബിള്‍: പുരുഷന്മാര് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്
മുരളി ശ്രീശങ്കര്‍: പുരുഷന്മാര് ലോങ് ജമ്പ്
മുഹമ്മദ് അനീസ് യഹിയ: പുരുഷന്മാര് ലോങ് ജമ്പ്
ധനലക്ഷ്മി ശേഖര്‍: വനിതകള്‍ 100 മീറ്റര്‍
ജ്യോതി യരാജി: വനിതകള്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ്
മന്‍പ്രീത് കൗര്‍: വനിതകള്‍ ഷോട്ട്പുട്ട്
നവജീത് കൗര്‍ ധില്ലണ്‍: വനിതകള്‍ ഡിസ്കസ് ത്രോ
ഹോക്കി (വനിതകള്‍)ഇന്ത്യ vs ഇംഗ്ലണ്ട്
ഭാരോദ്വഹനംഉഷാ കുമാര: വനിതകള്‍ 87 കിലോ
പൂര്‍ണിമ പാണ്ഡെ: വനിതകള്‍ 87+ കിലോ
വികാസ് താക്കൂര്‍: പുരുഷന്മാര് 96 കിലോ
രാഗല വെങ്കട്ട് രാഹുല്‍: പുരുഷന്മാര് 96 കിലോ
ഓഗസ്റ്റ് 3അത്ലറ്റിക്സ്ഐശ്വര്യ ബി: വനിതകള്‍ ട്രിപ്പിള്‍ ജമ്പ്
ബാഡ്മിന്റണ്പി.വി. സിന്ധു: വനിതകള്‍ സിംഗിള്‍സ്
ആകര്‍ഷി കശ്യപ്: വനിതകള്‍ സിംഗിള്‍സ്
ലക്ഷ്യ സെന്‍: പുരുഷന്മാര് സിംഗിള്‍സ്
കിഡംബി ശ്രീകാന്ത്: പുരുഷന്മാര് സിംഗിള്‍സ്
ക്രിക്കറ്റ് (വനിതകള്‍)ബാര്‍ബഡോസ് vs ഇന്ത്യ
ഹോക്കി (പുരുഷന്മാര്)കാനഡ vs ഇന്ത്യ
ഓഗസ്റ്റ് 4ബാഡ്മിന്റണ്ട്രീസ ജോളി: വനിതകള്‍ ഡബിള്‍സ്
ഗായത്രി ഗോപിചന്ദ്: വനിതകള്‍ ഡബിള്‍സ്
സാത്വിക് സായ്രാജ് രങ്കിറെഡ്ഡി: പുരുഷന്മാര് ഡബിള്‍സ്
ചിരാഗ് ഷെട്ടി: പുരുഷന്മാര് ഡബിള്‍സ്
ഹോക്കി (പുരുഷന്മാര്)ഇന്ത്യ vs വെയില്‍സ്
ഓഗസ്റ്റ് 5അത്ലറ്റിക്സ്അബ്ദുല്ല അബൂബക്കര്‍: പുരുഷന്മാര് ട്രിപ്പിള്‍ ജമ്പ്
പ്രവീണ്‍ ചിത്രവേല്‍: പുരുഷന്മാര് ട്രിപ്പിള്‍ ജമ്പ്
എല്‍ദോസ് പോള്‍: പുരുഷന്മാര് ട്രിപ്പിള്‍ ജമ്പ്
നീരജ് ചോപ്ര: പുരുഷന്മാര് ജാവലിന്‍ ത്രോ
ഡിപി മനു: പുരുഷന്മാര് ജാവലിന്‍ ത്രോ
രോഹിത് യാദവ്: പുരുഷന്മാര് ജാവലിന്‍ ത്രോ
സന്ദീപ് കുമാര്‍: പുരുഷന്മാര് 10 കിലോമീറ്റര്‍ റേസ് വോക്ക്
അമിത് ഖത്രി: പുരുഷന്മാര് 10 കിലോമീറ്റര്‍ റേസ് വോക്ക്
ഐശ്വര്യ ബി: വനിതകള്‍ ലോങ് ജമ്പ്
ആന്‍സി സോജന്: വനിതകള്‍ ലോങ് ജമ്പ്
അന്നു റാണി: വനിതകള്‍ ജാവലിന്‍ ത്രോ
ശില്പ റാണി: വനിതകള്‍ ജാവലിന്‍ ത്രോ
മഞ്ജു ബാല സിംഗ്: വനിതകള്‍ ഹാമര്‍ ത്രോ
സരിത റോമിത് സിംഗ്: വനിതകള്‍ ഹാമര്‍ ത്രോ
ഗുസ്തിബജ്റംഗ് പുനിയ: പുരുഷന്മാര് 65 കിലോ
ദീപക് പുനിയ: പുരുഷന്മാര് 86 കിലോ
മോഹിത് ഗ്രെവാള്‍: പുരുഷന്മാര് 125 കിലോ
അന്‍ഷു മാലിക്: വനിതകള്‍ 57 കിലോ
സാക്ഷി മാലിക്: വനിതകള്‍ 62 കിലോ
ദിവ്യ കക്രാന്: വനിതകള്‍ 68 കിലോ
ഓഗസ്റ്റ് 6അത്ലറ്റിക്സ്അമോജ് ജേക്കബ്: പുരുഷന്മാര് 4x400 മീറ്റര്‍ റിലേ
നോഹ നിര്‍മല്‍ ടോം: പുരുഷന്മാര് 4x400 മീറ്റര്‍ റിലേ
ആരോകിയ രാജീവ്: പുരുഷന്മാര് 4x400 മീറ്റര്‍ റിലേ
മുഹമ്മദ് അജ്മല്‍: പുരുഷന്മാര് 4x400 മീറ്റര്‍ റിലേ
നാഗനാഥന്‍ പാണ്ടി: പുരുഷന്മാര് 4x400 മീറ്റര്‍ റിലേ
രാജേഷ് രമേശ്: പുരുഷന്മാര് 4x400 മീറ്റര്‍ റിലേ
ഭാവന ജാട്ട്: വനിതകള്‍ 10 കിലോമീറ്റര്‍ റേസ് വോക്ക്
പ്രിയങ്ക ഗോസ്വാമി: വനിതകള്‍ 10 കിലോമീറ്റര്‍ റേസ് വോക്ക്
ഹിമ ദാസ്: വനിതകള്‍ 4x100 മീറ്റര്‍ റിലേ
ദുതി ചന്ദ്: വനിതകള്‍ 4x100 മീറ്റര്‍ റിലേ
സ്രബാനി നന്ദ: വനിതകള്‍ 4x100 മീറ്റര്‍ റിലേ
എംവി ജില്‍ന: വനിതകള്‍ 4x100 മീറ്റര്‍ റിലേ
എന്‍എസ് സിമി: വനിതകള്‍ 4x100 മീറ്റര്‍ റിലേ
ഗുസ്തിരവികുമാര് ദഹിയ: പുരുഷന്മാര് 57 കിലോ
നവീന്‍: പുരുഷന്മാര് 74 കിലോ
ദീപക്: പുരുഷന്മാര് 97 കിലോ
പൂജ ഗെലോട്ട്: വനിതകള്‍ 50 കിലോ
വിനേഷ് ഫോഗട്ട്: വനിതകള്‍ 53 കിലോ
പൂജ സിഹാഗ്: വനിതകള്‍ 76 കിലോ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.