കോമൺവെൽത്ത് ഗെയിംസ്: ആദ്യ വനിതാ ടി20 മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തോൽവി
കോമൺവെൽത്ത് ഗെയിംസ്: ആദ്യ വനിതാ ടി20 മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തോൽവി
49 റണ്‍സെടുക്കുന്നതിനിടെ ഓസ്ട്രേലിയക്ക് 5 വിക്കറ്റുകൾ നഷ്ടമായിരുന്നു. ആദ്യ നാല് ബാറ്റര്‍മാരെയും രേണുക സിങ് അതിവേഗത്തിൽ മടക്കി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു
ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ട്വന്റി20 ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോല്‍വി. പൂള് എയില്‍ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ 3 വിക്കറ്റിനാണ് ഇന്ത്യയെ തകർത്തത്. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് കുതിച്ച ഇന്ത്യക്ക് ഓള്‍റൗണ്ടര്‍ ആഷ്ലി ഗാര്‍ഡ്നറുടെ ഒറ്റയാൾ പ്രകടനമാണ് തിരിച്ചടിയായത്. ഇന്ത്യ ഉയര്‍ത്തിയ 155 റണ്‍സ് ഓസ്ട്രേലിയ 19 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
49 റണ്‍സെടുക്കുന്നതിനിടെ ഓസ്ട്രേലിയക്ക് 5 വിക്കറ്റുകൾ നഷ്ടമായിരുന്നു. ആദ്യ നാല് ബാറ്റര്‍മാരെയും രേണുക സിങ് അതിവേഗത്തിൽ മടക്കി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ ആറാം വിക്കറ്റിൽ ആഷ്ലിയും ഗ്രേസ് ഹാരിസും ചേർന്ന് നേടിയ അർധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയം തട്ടിപ്പറിച്ചെടുത്തത്.
രേണുക നാലോവറില്‍ 18 റണ്‍സ് വിട്ടുനല്‍കി നാലുവിക്കറ്റ് വീഴ്ത്തി. നേരത്തേ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്കു വേണ്ടി നായിക ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധ സെഞ്ച്വറി നേടി. 34 പന്തുകളില്‍ നിന്ന് 52 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍മാരായ ഷഫാലി വര്‍മ 48 റൺസും സ്മൃതി മന്ദാന (24) റൺസും നേടി. എന്നാല്‍ മധ്യനിരയും വാലറ്റവും തകര്‍ന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അടുത്ത മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.