HOME » NEWS » Sports » COMMUNAL CHARGES AGAINST UTTARAKHAND COACH WASIM JAFFER WHILE LATTER REFUTES IT

'മതതാത്പര്യങ്ങൾക്കനുസരിച്ച് ടീമിനെ ഒരുക്കി'; ആരോപണങ്ങൾ ഖേദകരം, ശ്രമിച്ചത് മറ്റു ചില പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ: വസിം ജാഫർ

തനിക്കെതിരെ മതപരമായ ആരോപണങ്ങൾ ഉന്നയിച്ച് വിഷയം വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണ്. ഇത് ഖേദകരമാണെന്നും വസിം ജാഫർ

News18 Malayalam | news18-malayalam
Updated: February 11, 2021, 2:27 PM IST
'മതതാത്പര്യങ്ങൾക്കനുസരിച്ച് ടീമിനെ ഒരുക്കി'; ആരോപണങ്ങൾ ഖേദകരം, ശ്രമിച്ചത് മറ്റു ചില പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ: വസിം ജാഫർ
Wasim Jaffer
  • Share this:
ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ (CAU) ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വസിം ജാഫർ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം രാജിവെച്ചത്. ടീം സെലക്ഷനിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്നു എന്നാരോപിച്ചായിരുന്നു വസീം ജാഫറിന്റെ രാജി. എന്നാൽ, രാജിക്ക് പിന്നാലെ ജാഫറിനെതിരെ ഗുരുതര ആരോപണങ്ങൾ സിഎയു ഉന്നയിച്ചിരുന്നു.

ടി-20 സെയിദ് മുഷ്താഖ്ക അലി ട്രോഫി ടൂർണമെന്റിന് വേണ്ടി മതതാത്പര്യങ്ങൾക്കനുസരിച്ച് ടീമിനെ ഒരുക്കിയെന്നാണ് വസിം ജാഫറിനെതിരെ ക്രിക്കറ്റ് അസോസിയേഷന്റെ ആരോപണം.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമായിരുന്നു ഉത്തരാഖണ്ഡ് വിജയിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം പുറത്താകുകയും ചെയ്തു. ബൗളിങ് ഓൾ റൗണ്ടർ ഇക്ബാൽ അബ്ദുള്ളയെ ക്യാപ്റ്റനാക്കാൻ വസിം ജാഫർ ശ്രമിച്ചുവെന്ന് സിഎയു ആരോപിക്കുന്നു. എന്നാൽ അസോസിയേഷന്റെ ആരോപണം തള്ളി വസീം ജാഫറും രംഗത്തു വന്നു.

ബാറ്റ്സ്മാൻ ജയ് ബിസ്തയെ ക്യാപ്റ്റനാക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. സിഎയു സെക്രട്ടറി മഹീം വെർമയും സെലക്ഷൻ കമ്മിറ്റി ചെയർമാൻ റിസ് വാൻ ഷംഷാദുമാണ് ഇക്ബാൽ അബ്ദുള്ളയുടെ പേര് മുന്നോട്ടുവെച്ചതെന്നും വസീം ജാഫർ പറയുന്നു.


"ജയ് ബിസ്തയെ ക്യാപ്റ്റനാക്കണമെന്നാണ് താൻ അവരോട് ആവശ്യപ്പെട്ടത്. യുവതാരമായ ബിസ്ത ടീമിനെ നയിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അവർ അത് സമ്മതിക്കുകയും ചെയ്തു. എന്നാൽ ഷംഷാദും വെർമയും ഇക്ബാലിന്റെ പേര് മുന്നോട്ടുവെക്കുകയായിരുന്നു. ഞാൻ അത് അംഗീകരിക്കുകയും ചെയ്തു."

എല്ലാ കാര്യങ്ങളും പറഞ്ഞാണ് താൻ അസോസിയേഷന് മെയിൽ അയച്ചത്. അവർക്ക് അതിന് പറയാൻ മറുപടിയൊന്നുമില്ല. അതിനാൽ തനിക്കെതിരെ മതപരമായ ആരോപണങ്ങൾ ഉന്നയിച്ച് വിഷയം വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണ്. ഇത് ഖേദകരമാണെന്നും വസിം ജാഫർ പറയുന്നു.

ഷംഷാദും വെർമയും താനുമായി ആശയവിനിമയത്തിൽ അഭാവമുണ്ടായിട്ടുണ്ട്. സെയിദ് മുഷ്താഖ് അലി ട്രോഫിയിലെ പരാജയത്തോടെ തന്റെ ഭാഗം കേൾക്കാതെ അവർ ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ടൂർണമെന്റിന് ശേഷം ടീം തിരിച്ചെത്തിയതിന് ശേഷം സെലക്ടറും സെക്രട്ടറിയും ചേർന്ന് ടീമിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
You may also like:മുൻ PSC ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണന് യുഡിഎഫ് സർക്കാർ നൽകിയ അധിക ആനുകൂല്യം തിരിച്ചു പിടിക്കുമെന്ന് മന്ത്രിസഭാ യോഗം

തന്നോട് ചോദിക്കുകയോ പറയുകയോ ചെയ്യാതെ അവർ ടീമിന്റെ ക്യാപ്റ്റനെ മാറ്റി. പതിനൊന്നോളം മാറ്റങ്ങൾ അവർ തീരുമാനിച്ച് നടപ്പിലാക്കി. ഇതൊക്കെ താൻ അറിയാതെയാണ്. ഇത് താൻ ചോദ്യം ചെയ്തു. തന്നോട് ചോദിക്കാതേയും പറയാതേയും കാര്യങ്ങൾ നടപ്പിലാക്കിയതിനെ എതിർത്തു. താൻ പറയുന്നത് കേൾക്കാനോ തന്റെ കാഴ്ച്ചപ്പാടുകൾ കാണാനോ തയ്യാറായില്ല. തുടർന്നാണ് രാജിവെച്ചത്.


വിഷയത്തെ കുറിച്ച് നേരിട്ട് സംസാരിക്കാനായിരുന്നു സെക്രട്ടറി ആവശ്യപ്പെട്ടത്. ഇത് പ്രകാരം അദ്ദേഹത്തെ ഫോൺ ചെയ്തപ്പോൾ അദ്ദേഹം ഫോൺ എടുത്തില്ല. സെലക്ടേർസ് ചെയർമാനും ഒരിക്കൽ പോലും തന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ പോലും ചെയ്തിട്ടില്ല.

"ജയ് ശ്രീ റാം", "ജയ് ഹനുമാൻ" എന്നിവ ചൊല്ലുന്നതിൽ നിന്ന് കളിക്കാരെ പിന്തിരിപ്പിച്ചിട്ടില്ലെന്നും ജാഫർ വ്യക്തമാക്കി.

"ആദ്യം പറയാനുള്ളത് , ജയ് ശ്രീറാം, ജയ് ഹനുമാൻ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ്. പരിശീലന മത്സരങ്ങൾക്കിടയിൽ 'റാണി മാതാ സച്ചെ ദർബാർ കി ജയ്' എന്ന് വിളിച്ചിരുന്നു. താരങ്ങൾ ജയ് ഹനുമാൻ എന്നോ ജയ് ശ്രീറാം എന്നോ വിളിക്കുന്നത് ഞാൻ കേട്ടിട്ടില്ല. സിഖ് സമുദായത്തിന്റെ മുദ്രാവാക്യമായിരുന്നു അത്. ഈ സമുദായത്തിൽ പെട്ട രണ്ട് പേർ ടീമിലുണ്ട്. അവരാണ് അങ്ങനെ വിളിച്ചിരുന്നത്." ജാഫർ പറയുന്നു.

സയ്യിദ് മുഷ്താക് അലി ട്രോഫി മത്സരങ്ങൾക്കായി ബറോഡ എത്തിയപ്പോൾ, താനാണ് , 'ഗോ ഉത്തരാഖണ്ഡ്', അല്ലെങ്കിൽ ലെറ്റ്സ് ഡു ഇറ്റ് ഉത്തരാഖണ്ഡ്, അതുമല്ലെങ്കിൽ, കമോൺ ഉത്തരാഖണ്ഡ് എന്നിവയിൽ ഏതെങ്കിലും വിളിക്കാം എന്ന് ടീമിനോട് ആവശ്യപ്പെട്ടത്. തനിക്കെതിരെ ആരോപിക്കുന്നത് പോലെ മതതാത്പര്യങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്നെങ്കിൽ, 'അല്ലാഹു അക്ബർ' എന്ന് വിളിക്കാൻ നിർബന്ധിക്കുമായിരുന്നില്ലേ എന്ന് ജാഫർ ചോദിക്കുന്നു.
Published by: Naseeba TC
First published: February 11, 2021, 2:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories