ഹൈദരാബാദ്: ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് മനീഷ് പാണ്ഡെ. എന്നാല്‍ ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ തുടക്കത്തില്‍ ഫോം കണ്ടെത്താനാകാതെ വലഞ്ഞ മനീഷ് പാണ്ഡെയ്ക്ക് ടീമിലെ സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ശക്തമായി തിരിച്ച് വന്ന താരം സീസണിലെ മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി മാറുകയും ചെയ്തു.
മികച്ച താരമാണെങ്കിലും ഈ സ്ഥിരതയില്ലായ്മ തന്നെയാണ് മനീഷ് പാണ്ഡെയ്ക്ക് തടസമാകുന്നതെന്നാണ് ക്രിക്കറ്റ് കമന്റേറ്ററായ ഹര്ഷാ ഭോഗ്ലെ പറയുന്നത്. 'മനീഷ് പാണ്ഡെയുടെ പ്രകടനം കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. പാണ്ഡെ ഒരു മികച്ച താരമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഫോമിലാവുമ്പോഴെല്ലാം ഒരു മാച്ച് വിന്നറാണ്. സ്ഥിരതയാണ് താരത്തിന്റെ പ്രശ്നം. സ്ഥിരത കൈവരിക്കുകയെന്നത് അത്ര എളുപ്പമല്ല' ഭോഗ്ല ട്വീറ്റ് ചെയ്തു.
Also Read: ലാറയുടെ വാക്കുകള്‍ ആത്മവിശ്വാസം നല്കുന്നു; ദേശീയ ടീമില്‍ കളിക്കാനായി കാത്തിരിക്കുകയാണ്: സഞ്ജു
ദേശീയ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ പാണ്ഡെയ്ക്ക് കഴിയാത്തതും താരത്തിന്റെ സ്ഥാനത്തെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നതും സ്ഥിരതയില്ലായ്മ ചൂണ്ടിക്കാട്ടി തന്നെയാണ്. ഐപിഎല്‍ തുടക്കത്തില്‍ റണ്‍ കണ്ടത്താന്‍ വിഷമിച്ചിരുന്ന താരം അവസാന നാല് ഇന്നിങ്സുകളില്‍ 83, 61, 36, 71 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്.
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം സമനിലയില്‍ എത്തിച്ചതും പാണ്ഡ്യയുടെ ഇന്നിങ്സായിരുന്നു. അവസാന പന്തില്‍ സിക്സര്‍ പറത്തിയായിരുന്നു പാണ്ഡെ ഹൈദരാബാദിന് അവിശ്വസനീയമായ സമനില സമ്മാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.