• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2022 | 'നോ ബോള്‍ അല്ലേ, എന്നാല്‍ കളിക്കാനില്ല'; ഗ്രൗണ്ടില്‍ നിന്ന് ബാറ്റര്‍മാരോട് മടങ്ങാന്‍ ആവശ്യപ്പെട്ട് പന്ത്; വിവാദം

IPL 2022 | 'നോ ബോള്‍ അല്ലേ, എന്നാല്‍ കളിക്കാനില്ല'; ഗ്രൗണ്ടില്‍ നിന്ന് ബാറ്റര്‍മാരോട് മടങ്ങാന്‍ ആവശ്യപ്പെട്ട് പന്ത്; വിവാദം

ടീമിന്റെ പ്രതിഷേധം അറിയിക്കാന്‍ പന്ത് സഹപരിശീലകനായ പ്രവീണ്‍ ആംറെയെ മൈതാനത്തേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു.

  • Share this:
    ഐപിഎല്ലില്‍(IPL) രാജസ്ഥാന്‍-ഡല്‍ഹി മത്സരത്തിന്റെ അവസാന ഓവറില്‍ നിലവിട്ട് പെരുമാറി ഡല്‍ഹി ക്യാപ്റ്റന്‍(Delhi Capitals) ഋഷഭ് പന്ത്(Rishabh Pant). നോബോളിനെ ചൊല്ലിയാണ് വിവാദമുണ്ടായത്. മത്സരത്തിന്റെ അവസാന ഓവറില്‍ രാജസ്ഥാന്‍(Rajasthan) താരം ഓബദ് മക്കോയ് എറിഞ്ഞ പന്ത് നോബോള്‍ വിളിക്കാതിരുന്ന അംപയറുടെ തീരുമാനത്തിനെതിരെ ഡല്‍ഹി ടീം രംഗത്തെത്തിയതോടെയാണ് വിവാദം ഉടലെടുത്തത്.

    നോബോള്‍ വിളിക്കാത്തതില്‍ പ്രതിഷേധിച്ച് ബാറ്റര്‍മാരോട് റോവ്മന്‍ പവലിനോടും കുല്‍ദീപ് യാദവിനോടും ഗ്രൗണ്ടില്‍ നിന്ന് മടങ്ങാന്‍ പന്ത് ആവശ്യപ്പെട്ടു. ടീമിന്റെ പ്രതിഷേധം അറിയിക്കാന്‍ പന്ത് സഹപരിശീലകനായ പ്രവീണ്‍ ആംറെയെ മൈതാനത്തേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 15 റണ്‍സിന്റെ ആവേശ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

    രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹി അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും അവരുടെ പോരാട്ടം 207 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 36 റണ്‍സ് വേണമെന്നിരിക്കെയാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്.

    Also read-IPL 2022 | രാജസ്ഥാനെ വിറപ്പിച്ച് കീഴടങ്ങി ഡൽഹി; ആവേശപ്പോരാട്ടത്തിൽ വിജയം 15 റൺസിന്

    ഒബെദ് മക്കോയ് എറിഞ്ഞ 20-ാം ഓവറില്‍ ആദ്യ രണ്ട് പന്തുകളും റോവ്മാന്‍ പവല്‍ സിക്സര്‍ പറത്തി. ഒബെദ് മക്കോയ് മൂന്നാമത്തെ പന്തെറിഞ്ഞത് ഹിപ് ഹൈ ഫുള്‍ടോസ്, അതും സിക്‌സര്‍ പറത്തി വെസ്റ്റ്ഡീസ് താരം. ബാറ്റ് ചെയ്തിരുന്ന കുല്‍ദീപ് യാദവും ഫീല്‍ഡ് അമ്പയര്‍മാരായിരുന്ന നിതിന്‍ മേനോനോടും നിഖില്‍ പട്വര്‍ദ്ധനയോടും അപ്പീല്‍ ചെയ്തു. നോ ബോള്‍ വിളിക്കാനോ തീരുമാനം തേര്‍ഡ് അമ്പയറിലേക്ക് നല്‍കാനോ അമ്പയര്‍മാര്‍ തയ്യാറായില്ല. ഇതാ പന്തിനെ ചൊടിപ്പിച്ചത്.



    മത്സരം പുനരാരംഭിച്ച ശേഷം തുടര്‍ച്ചയായ സിക്‌സറുകള്‍ പറത്തിയ പവലിന്റെ ആവേശം നഷ്ടപ്പെട്ടു. പിന്നീടുള്ള മൂന്ന് പന്തില്‍ എട്ട് റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. പരിശീലകനെ ഗ്രൗണ്ടിലേക്ക് അയക്കാന്‍ പാടില്ലായിരുന്നുവെന്നും അപ്പോഴത്തെ സാഹചര്യത്തില്‍ സംഭവിച്ചതാണെന്നും ഋഷഭ് പന്ത് മത്സര ശേഷം പറഞ്ഞു.

    ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്നും 10 പോയിന്റുമായി രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്റോടെ ഡല്‍ഹി ആറാം സ്ഥാനത്ത് തുടരുന്നു.
    Published by:Jayesh Krishnan
    First published: